Wednesday, November 9, 2011

കര്‍ഷക ആത്മഹത്യ മന്ത്രി ജയലക്ഷ്മിയുടെ നിലപാട് കര്‍ഷകരോടുള്ള ക്രൂരത

മാനന്തവാടി: ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിന്റെ വിവരങ്ങള്‍ മന്ത്രി പി കെ ജയലക്ഷ്മിക്കറിയില്ലെന്ന നിലപാട് കര്‍ഷകരോടുള്ള ക്രൂരത. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ച് കലക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി ആലോചിക്കുമെന്നാണ് പറഞ്ഞത്. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ആയിരം രൂപ നല്‍കിയത് വിമര്‍ശനവിധേയമായി എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ എത്ര പണം തനിക്ക് നല്‍കിയെന്ന് തനിക്കറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ജപ്തി നടപടിയുണ്ടാവുന്നത് ആത്മഹത്യകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോഴും ആലോചിക്കട്ടെയെന്ന മറുപടിയാണ് ലഭിച്ചത്. വിലത്തകര്‍ച്ചയും രാസവളവിലവര്‍ധനയും കൃഷി നാശവും കര്‍ഷകനെ പ്രതിസന്ധിയിലാക്കിയ വാര്‍ത്തകള്‍ നിത്യവും പുറത്തുവരുമ്പോഴും ഇതൊന്നും അറിയില്ലെന്ന മറുപടിയാണ് ജില്ലയില്‍ നിന്നുളള മന്ത്രിയുടേത്.

മൂന്ന് കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും കലക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടവര്‍ തന്നെ ഇതിനെ കുറിച്ച് പഠനം നടത്തി സമയം കളയുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പോലും പൂര്‍ണമായും നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. അഞ്ചുവര്‍ഷക്കാലം ജില്ലയില്‍ നിന്നും കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകള്‍ കേട്ടിരുന്നില്ല. ഭരണം മാറി അഞ്ചുമാസം കഴിഞ്ഞപ്പേഴേക്കും കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം പഠിക്കാന്‍ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പിന്‍ബലം വേണമെന്നാണ് മന്ത്രിയുടെ നിലപാട്.

deshabhimani 091111

1 comment:

  1. ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതിന്റെ വിവരങ്ങള്‍ മന്ത്രി പി കെ ജയലക്ഷ്മിക്കറിയില്ലെന്ന നിലപാട് കര്‍ഷകരോടുള്ള ക്രൂരത. മാനന്തവാടിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി കര്‍ഷക ആത്മഹത്യകളെക്കുറിച്ച് കലക്ടറോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി ആലോചിക്കുമെന്നാണ് പറഞ്ഞത്. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ആയിരം രൂപ നല്‍കിയത് വിമര്‍ശനവിധേയമായി എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ എത്ര പണം തനിക്ക് നല്‍കിയെന്ന് തനിക്കറിയില്ലെന്നാണ് മന്ത്രി പറഞ്ഞത്. ജപ്തി നടപടിയുണ്ടാവുന്നത് ആത്മഹത്യകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചപ്പോഴും ആലോചിക്കട്ടെയെന്ന മറുപടിയാണ് ലഭിച്ചത്. വിലത്തകര്‍ച്ചയും രാസവളവിലവര്‍ധനയും കൃഷി നാശവും കര്‍ഷകനെ പ്രതിസന്ധിയിലാക്കിയ വാര്‍ത്തകള്‍ നിത്യവും പുറത്തുവരുമ്പോഴും ഇതൊന്നും അറിയില്ലെന്ന മറുപടിയാണ് ജില്ലയില്‍ നിന്നുളള മന്ത്രിയുടേത്.

    ReplyDelete