ഈ ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി എങ്ങനെ കിട്ടി? ഇതിനു പിന്നില്‍ എന്തുമാത്രം കള്ളത്തരവും ക്രമക്കേടും നടന്നെന്ന് പരിശോധിക്കണം. ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നേടിയെടുക്കാന്‍ തിരക്കുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ പണപ്പിരിവും നടക്കുന്നു. സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ഇതെല്ലാം ഉള്‍പ്പെടുത്തണം. 100 ബാറിനുകൂടി അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇക്കാര്യത്തില്‍ കൃത്യമായ നിയന്ത്രണം ആവശ്യമാണ്. കേരളത്തെ രക്ഷിക്കാന്‍ ഇനിയെങ്കിലും പുതിയ മദ്യശാല അനുവദിക്കരുത്. ഒരുവശത്ത് ഇഷ്ടംപോലെ ബാര്‍ അനുവദിക്കുകയും മറുവശത്ത് നിരോധനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഇതു ശരിയായ നടപടിയല്ല. സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് വിവിധ തലത്തില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍ , ഗുണപരമായ ഫലമൊന്നും ഉണ്ടായില്ല. പഞ്ചായത്തുകള്‍ക്ക് മദ്യനിരോധനാധികാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ യുഡിഎഫ് നേതാക്കള്‍ നല്‍കിയ വാഗ്ദാനം പാലിക്കണം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മദ്യനയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിലെ ആമുഖത്തില്‍ മദ്യ ഉപയോഗം കുറയ്ക്കുമെന്നു പറയുന്നു. എന്നാല്‍ , ഇതിന് അനുസരിച്ചല്ല കാര്യങ്ങള്‍ നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റാര്‍ പദവി ലഭിച്ച ഹോട്ടലുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
അതേസമയം, സുധീരന്റെ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടാണെന്ന് എക്സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് മദ്യനയത്തിന് അംഗീകാരം നല്‍കിയത്. ഈ ചര്‍ച്ചയില്‍ സുധീരനും പങ്കാളിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്തകാലത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി കിട്ടിയതിനെക്കുറിച്ച് സിബിഐ നടത്തുന്ന അന്വേഷണത്തെക്കുറിച്ചാകാം സുധീരന്‍ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. ബാര്‍ ലൈസന്‍സ് നല്‍കിയതു സംബന്ധിച്ചാണ് സുധീരന്‍ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രി മൗനംപാലിച്ചു.
deshabhimani 101111
യുഡിഎഫ് സര്‍ക്കാര്‍ 21 ഹോട്ടലിന് ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മദ്യനിരോധനസമിതി സെക്രട്ടറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍ .
ReplyDelete