കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകനായതിനാല്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്നതിന് പ്രത്യേകം പണം നല്‍കണം. സംസ്ഥാനസര്‍ക്കാരിനുവേണ്ടി കേസ് വാദിക്കാന്‍ സുപ്രീംകോടതിയില്‍ അഞ്ച് സ്റ്റാന്‍ഡിങ്കൗണ്‍സല്‍മാരെ ശമ്പളം കൊടുത്ത് നിയമിച്ചിട്ടുള്ളപ്പോഴാണ് പിള്ളയുടെ കേസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പുറത്തുനിന്ന് ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകനെ വച്ചത്. കേസ് സുപ്രീംകോടതി വിശദമായി കേള്‍ക്കുമെന്ന് തീര്‍ച്ചയായിരിക്കെ വന്‍തുകതന്നെ സര്‍ക്കാര്‍ മുടക്കേണ്ടി വരും. വെള്ളിയാഴ്ച കേസ് വന്നപ്പോള്‍ പിള്ളയ്ക്കെതിരായ ഹര്‍ജി തള്ളണമെന്ന ആവശ്യം ത്രിപാഠി മുന്നോട്ടുവച്ചു. പിള്ളയെ വിട്ടയച്ചതിനെതിരെ വി എസ് ഗവര്‍ണറെ സമീപിച്ചിട്ടുണ്ടെന്നും ഇത് മറച്ചുവച്ചാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നുമാണ് ത്രിപാഠി വാദിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍തന്നെ വാദം ഏറ്റെടുത്തതിനാല്‍ പിള്ളയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി പി റാവുവിന് ഒന്നും പറയേണ്ടി വന്നില്ല.
deshabhimani 121111
ആര്‍ ബാലകൃഷ്ണപിള്ളയെ സഹായിക്കാന്‍ സുപ്രീംകോടതിയില്‍ ലക്ഷങ്ങള്‍ മുടക്കി സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനെ വച്ചത് വിവാദമാകുന്നു. പിള്ളയുടെ കേസില്‍ പണംമുടക്കി അഭിഭാഷകരെ വയ്ക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. എന്നാല്‍ , വെള്ളിയാഴ്ച കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പരാഗ് ത്രിപാഠി.
ReplyDelete