Saturday, November 12, 2011
പക്ഷികളുടെ കൂട്ടുകാരന്‍
അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ മനസുകളില്‍ പാരിസ്ഥിതികാവബോധത്തിന്റെ കിളിനാദമുയര്‍ത്തി നിറഞ്ഞുനിന്ന ഡോ. സാലിം അലിയുടെ 115-ാം ജന്മദിനമാണിന്ന്.
ബാല്യത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് വെടിവച്ചിട്ട്, കഴുത്തില്‍ മഞ്ഞനിറമുള്ള കുരുവിയുടെ പേരറിയാനുള്ള അന്വേഷണത്വര സാലിം മൊയ്‌സുദ്ദീന്‍ അബ്ദുല്‍ അലി എന്ന ബാലനെ ഡോ. സാലിം അലിയിലേക്ക് എത്തിച്ചത് കഠിനവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പക്ഷികളുടെ ലോകത്തേക്കുള്ള സാലിം അലിയുടെ യാത്രയില്‍ അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മണ്ണാണ് കേരളത്തിന്റെതും. സാലിം അലി പക്ഷിസങ്കേതമെന്ന് ഇന്ന് അറിയപ്പെടുന്ന പഴയ തട്ടേക്കാട് സങ്കേതം 1983ല്‍ വിജ്ഞാപനം ചെയ്യുന്നത് ഡോ. സാലിം അലിയുടെ ശുപാര്‍ശ അനുസരിച്ചാണ്. തൊള്ളായിരത്തി മുപ്പതുകളില്‍ തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ വൈവിധ്യം തിരിച്ചറിഞ്ഞ ആളാണ് ഡോ. സാലിം അലി. കിഴക്കന്‍ ഹിമാലയത്തോടാണ് തട്ടേക്കാടിനെ ഡോ. അലി താരതമ്യം ചെയ്തത്. 250ല്‍പരം പ്രത്യേക ഇനം പക്ഷികളുടെ കേന്ദ്രമാണ് തട്ടേക്കാട് എന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
തിരുവിതാംകൂര്‍-കൊച്ചി പക്ഷി സര്‍വെയിലൂടെയാണ് ഡോ. സാലിം അലി മലയാളത്തിന്റെ മണ്ണിലെത്തുന്നത്. പിന്നീട് സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ പല തവണ അദ്ദേഹമെത്തിയിരുന്നു. ബേഡ്‌സ് ഓഫ് കേരള എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചു. സാധാരണക്കാരില്‍ പാരിസ്ഥിതികാവബോധം ഉണര്‍ത്തുന്നതില്‍ ഡോ. സാലിം അലിയുടെ പങ്ക് മറക്കാനാവാത്തതാണ്. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും കാത്തുസൂക്ഷിക്കാനുള്ള മനുഷ്യന്റെ ബാധ്യത എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച ലോകപ്രശസ്തനായ ഇന്ത്യന്‍ പക്ഷി ശാസ്ത്രജ്ഞനായിരുന്നു ഡോ. സാലിം അലി.
janayugom 121111
Subscribe to:
Post Comments (Atom)
അരനൂറ്റാണ്ടിലേറെ കാലം ഇന്ത്യന്‍ മനസുകളില്‍ പാരിസ്ഥിതികാവബോധത്തിന്റെ കിളിനാദമുയര്‍ത്തി നിറഞ്ഞുനിന്ന ഡോ. സാലിം അലിയുടെ 115-ാം ജന്മദിനമാണിന്ന്.
ReplyDeleteബാല്യത്തില്‍ കളിത്തോക്ക് ഉപയോഗിച്ച് വെടിവച്ചിട്ട്, കഴുത്തില്‍ മഞ്ഞനിറമുള്ള കുരുവിയുടെ പേരറിയാനുള്ള അന്വേഷണത്വര സാലിം മൊയ്‌സുദ്ദീന്‍ അബ്ദുല്‍ അലി എന്ന ബാലനെ ഡോ. സാലിം അലിയിലേക്ക് എത്തിച്ചത് കഠിനവും ത്യാഗപൂര്‍ണവുമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്.