കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭക്കേസുകള്‍ പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും പുതിയ സംഘം കേസ് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പട്ടേലിനോട് രണ്ടുതവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്തില്ല. കിളിരൂര്‍ കേസന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഇത് സംബന്ധിച്ച് പലരും ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ അന്വേഷണം കൊണ്ട് യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വി എസ് പറഞ്ഞു.
പുനരന്വേഷണ റിപ്പോര്‍ട്ടെന്ന വ്യാജേന പൊലീസ് സമര്‍പ്പിച്ചത് പഴയ റിപ്പോര്‍ട്ട്
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍പ്പെട്ടെന്നു സംശയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ ട്രെയിനിനു മുന്നില്‍ ചാടി മരിക്കാനിടയായതിനെക്കുറിച്ചുള്ള കേസില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് എന്ന പേരില്‍ പൊലീസ് സമര്‍പ്പിച്ചത് പെണ്‍കുട്ടികള്‍ മരിച്ച കാലത്തെ അന്വേഷണ റിപ്പോര്‍ട്ട്.
പുനരന്വേഷണം നടത്തിയിട്ടില്ലെന്നും ഡി ജി പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് രഹസ്യ അന്വേഷണം മാത്രമാണ് നടത്തിയതെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ജെയ്‌സണ്‍ കെ അബ്രഹാം കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ജി മഹേഷ് മുമ്പാകെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ പരാതിക്കാരനോട് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് സജീവമായിരുന്ന കാലത്ത് 1996 ഒക്ടോബര്‍ 20 നാണ് കോഴിക്കോട് എം ഇ എസ് വനിതാ കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ഥിനികളായ സുനൈനാ നജ്മല്‍(17), സിബാന സണ്ണി(17) എന്നിവര്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടികളുടെ ദുരൂഹമരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കേസ് അന്വേഷിച്ച പൊലീസിന്റെ കണ്ടെത്തല്‍.
എന്നാല്‍ സംഭവത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍ കെ അബ്ദുല്‍ അസീസ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(നാല്)യാണ് ഹര്‍ജിക്കാരനോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
കേസിന്റെ തുടര്‍നടപടികള്‍ നടക്കുന്ന ഈ മാസം 16ന് വിവരങ്ങള്‍ ഹാജരാക്കാനാണ് മജിസ്‌ട്രേറ്റ് ജി മഹേഷ് ഉത്തരവിട്ടത്.
നേരത്തെ പുനരന്വേഷണ റിപ്പോര്‍ട്ടെന്ന പേരില്‍ അന്വേഷണ സംഘത്തിലില്ലാത്ത നോര്‍ത്ത് അസി കമ്മീഷണര്‍ രാധാകൃഷ്ണ പിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ജെയ്‌സണ്‍ കെ എബ്രഹാമിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം കേസന്വേഷണം നടത്തുന്ന പ്രത്യേക സംഘാംഗമായ ജെയ്‌സണ്‍ കെ എബ്രഹാം പെണ്‍കുട്ടികള്‍ മരിച്ച കാലത്തെ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും മരിച്ച പെണ്‍കുട്ടികളിലൊരാളായ സുനൈനയുടെ പിതാവ് നജ്മല്‍ ബാബുവില്‍ നിന്ന് രേഖപ്പെടുത്തിയ മൊഴിയും ചേര്‍ത്ത് ഇന്നലെ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ മരിച്ച ശേഷം ഇരുവരുടെയും കുടുംബം ഒളിവില്‍ പോയിരിക്കുകയാണെന്നും അതല്ല ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ വേങ്ങരയിലായിരുന്നു താമസിച്ചിരുന്നതെന്നും ഇപ്പോള്‍ കോഴിക്കോട്ടാണ് താമസിക്കുന്നതെന്നും നജ്മല്‍ ബാബുവില്‍ നിന്നെടുത്ത മൊഴിയില്‍ പറയുന്നുണ്ട്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലാതിരുന്ന കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ കെ രാധാകൃഷ്ണപിള്ളയും ഇതേ റിപ്പോര്‍ട്ടാണ് കോടതിയില്‍ നല്‍കിയിരുന്നത്.
ഇത് പരാതിക്കാരനായ അബ്ദുല്‍ അസീസ് ചോദ്യംചെയ്തപ്പോഴാണ് ഈ റിപ്പോര്‍ട്ട് തള്ളി കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥനോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട് കേസ് മാറ്റിയത്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാതെ പഴയ റിപ്പോര്‍ട്ട് വീണ്ടും കോടതിയില്‍ സമര്‍പ്പിച്ചത്.
തന്ത്രിയെ പീഡനക്കേസില്‍ കുടുക്കി 40 ലക്ഷം തട്ടാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍
ചെങ്ങന്നൂര്‍: ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനനെ കിളിരൂര്‍ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി.
കവിയൂര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാന്‍ മാന്നാര്‍ പരവിഴയില്‍ വീട്ടില്‍ അബ്ദുള്‍ അസീസ് (53), കല്ലിശ്ശേരി വലിയവീട്ടില്‍ സജികുമാര്‍ (42), മുണ്ടന്‍കാവ് മണികണ്ഠന്‍ (29) എന്നിവരാണ് പിടിയിലായത്. പൊതുതാല്പര്യ വ്യവഹാരങ്ങളിലൂടെ അറിയപ്പെടുന്ന തൃശൂര്‍ സ്വദേശി രാജു പുഴങ്കരയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കി. കവിയൂര്‍ ആക്ഷന്‍ കണ്‍വീനര്‍ കൂടിയായ ഇയാള്‍ ഒളിവിലാണ്.
കവിയൂര്‍ അനഘ, കിളിരൂര്‍ ശാരി എന്നീ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവാദ തന്ത്രി കണ്ഠരര് മോഹനരെ അറസ്റ്റ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റേത് എന്ന പേരില്‍ പോസ്റ്റര്‍ പതിച്ച് അപകീര്‍ത്തിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാനാണ് സംഘം ശ്രമം നടത്തിയത്. തൃശൂരിലെ ഐ എന്‍ ടി യു സി നേതാവു കൂടിയായ രാജു പോസ്റ്റര്‍ പ്രിന്റ് ചെയ്തശേഷം മാന്നാറിലുള്ള അബ്ദുള്‍ അസീസിനെ കൂട്ടുപിടിച്ച് മാന്നാര്‍-ചെങ്ങന്നൂര്‍, ചക്കുളത്തുകാവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അഞ്ച് ദിവസം മുന്‍പ് പതിക്കുകയായിരുന്നു. പോസ്റ്ററിന്റെ പ്രതികരണം തിരക്കിയ രാജു അബ്ദുള്‍അസീസിനെയും സജീവ്കുമാര്‍, മണികണ്ഠന്‍ എന്നിവരെയും കൂട്ടി തന്ത്രിയുടെ വീടുമായി ബന്ധപ്പെട്ടു. തന്ത്രിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തിയ സംഘം പിന്നീട് ഡ്രൈവറെ വിളിച്ച് 40 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തന്ത്രി ചെങ്ങന്നൂര്‍ ഡിവൈ എസ് പിക്ക് പരാതി നല്‍കി. ഇതിനെതുടര്‍ന്ന് പൊലീസ് ഒരുക്കിയ കെണിയില്‍ ഇവര്‍ അകപ്പെടുകയായിരുന്നു. തന്ത്രിയുടെ ഡ്രൈവര്‍ രജനിഷുമായി മണികണ്ഠനെ കൊണ്ട് പണത്തിന്റെ കാര്യത്തില്‍ തര്‍ക്കം നടത്തിച്ചാണ് കെണി ഒരുക്കിയത്. 13 ലക്ഷത്തിന് സമ്മതിച്ചെങ്കിലും 20 ലക്ഷം രൂപ വാങ്ങി തന്നാല്‍ രണ്ടര ലക്ഷം രൂപ കമ്മീഷനായി ഡ്രൈവര്‍ക്ക് നല്‍കാമെന്ന് മണികണ്ഠന്‍ ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് മാന്നാറിലെ ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചു. ചര്‍ച്ചയ്ക്കായി ഹോട്ടലില്‍ എത്തിയ സംഘത്തെ മഫ്ടിയില്‍ എത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
ചെങ്ങന്നൂര്‍ ഡിവൈ എസ് പി. കെ നരേന്ദ്രബാബു, സി ഐ. ആര്‍ ജോസ്, എസ് പി ഒമാരായ സുരേഷ്, പദ്മകുമാര്‍, രാജേഷ്, പൊലീസുകാരായ പ്രതാപചന്ദ്രമേനോന്‍, സുരേഷ് എന്നിവരുള്‍പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
janayugom 101111
കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭക്കേസുകള്‍ പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേസന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നും പുതിയ സംഘം കേസ് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ReplyDeletewhat the F***K? didn;t you guys ruled last five years? what you were doing that time? ITS SHAME ON YOU..
ReplyDeleteശാാരിയുടെ കുടുംബത്തിനു നീതി എവിടന്ന് ലഭിക്കാാന്‍ കാട്ടുകള്ളന്മാര്‍ നാടു വാണിടും കാലം!