കൂടംകുളം ആണവനിലയത്തിന്റെ സംരക്ഷണ ചുമതല പട്ടാളത്തിന് നല്‍കാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമരസമിതി നേതാക്കളുമായി ഇന്നലെ ഒന്നാംഘട്ട ചര്‍ച്ച നടത്തിയിരുന്നു. ഒരു തീരുമാനത്തില്‍ എത്തുന്നതിനു മുന്നേയാണ് ആണവ നിലയത്തിന്റെ സുഗമമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് മിലിട്ടറിയെ ഇറക്കുന്നതെന്ന സൂചനയുണ്ട്.
അതേസമയം ഒരു വശത്ത് ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം തേടുമ്പോള്‍ മറുവശത്ത്് സമരക്കാരെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കേസുകളില്‍ കുടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരുടെ പേരില്‍ 66 കേസുകളാണ് ഇതിനകം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയും കേന്ദ്ര സര്‍ക്കാരിന്റെ സമിതിയും നടത്തിയ ചര്‍ച്ചകളുടെയും സംസ്ഥാന ചീഫ് സെക്രട്ടറിയും വിജിലന്‍സ് കമ്മിഷണറുമായ ദേവേന്ദ്രകുമാര്‍ സാരങ്കിയുമായി ദേശീയതലത്തിലുള്ള സമിതി നടത്തിയ ചര്‍ച്ചയ്ക്കുശേഷവും സമരത്തെ തകര്‍ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കുന്ന സൂചനകളാണ് കാണുന്നത്. ആണവ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും നേരത്തെ തീരുമാനമെടുത്തിരുന്നു.
ആണവനിലയത്തിലെ ജീവനക്കാരുടേയും നിലയത്തിന്റെയും സംരക്ഷണ ചുമതല പട്ടാളത്തിനു നല്‍കുന്നത് വഴി ജനകീയ സമരത്തെ എന്തുവിലകൊടുത്തും നേരിടാനുള്ള യു പി എ സര്‍ക്കാരിന്റെ നിലപാടാണ് വ്യക്തമാകുന്നത്. ആണവനിലയത്തിലേക്കുള്ള പ്രധാന റോഡിലും ഇടിന്തകരയിലും നടത്തിയ സമരങ്ങളുടെ ഭാഗമായി സമരക്കാരുടെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ദേശീയസുരക്ഷയുടെ ഭാഗമാണെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. സമരസമിതി കണ്‍വീനര്‍ ഉദയകുമാര്‍, പുഷ്പരാജന്‍ എന്നിവരുടെ പേരില്‍ എടുത്ത കേസുകളിന്മേല്‍ നടപടികളെടുക്കാനും നീക്കമുണ്ട്.
ഇടിന്തകരയില്‍ കൂടംകുളം ആണവനിലയത്തിനെതിരെ നടക്കുന്ന നിരാഹാര സമരം ഇന്നലെ 23 ദിവസങ്ങള്‍ പിന്നിട്ടു. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രാമനാഥപുരത്തെ മത്സ്യത്തൊഴിലാളികള്‍ ഇന്നലെ കടലില്‍ പോകാതെ പണിമുടക്ക് സമരം നടത്തി.
ഇതിനിടെ തമിഴ്‌നാട്ടിലെ കല്‍പ്പാക്കം ആണവനിലയത്തിനു മുന്നില്‍ ആണവനിലയ തൊഴിലാളികള്‍ സുരക്ഷയുടെയും അവശ്യസൗകര്യങ്ങളുടെ പോരായ്മകളുടെയും പേരില്‍ ധര്‍ണ നടത്തി. ആണവ നിലയത്തിനുള്ളില്‍ ജോലി നോക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനങ്ങളില്ലെന്നും അവശ്യസൗകര്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഉള്ള ആക്ഷേപമുന്നയിച്ചാണ് കല്‍പ്പാക്കത്ത് ഇന്നലെ തൊഴിലാളികള്‍ ധര്‍ണ നടത്തിയത്.
പി കെ അജിത്കുമാര്‍ janayugom 101111
കൂടംകുളം ആണവനിലയത്തിന്റെ സംരക്ഷണ ചുമതല പട്ടാളത്തിന് നല്‍കാന്‍ നീക്കം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി സമരസമിതി നേതാക്കളുമായി ഇന്നലെ ഒന്നാംഘട്ട ചര്‍ച്ച നടത്തിയിരുന്നു. ഒരു തീരുമാനത്തില്‍ എത്തുന്നതിനു മുന്നേയാണ് ആണവ നിലയത്തിന്റെ സുഗമമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് മിലിട്ടറിയെ ഇറക്കുന്നതെന്ന സൂചനയുണ്ട്.
ReplyDelete