Sunday, November 13, 2011

ബോണ്ട് സമ്പ്രദായം അരുത് : നേഴ്സുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നും രാജ്യത്ത് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രൊഫഷണല്‍ നേഴ്സസ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ബോണ്ട് സമ്പ്രദായവും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുന്ന നടപടിയും അവസാനിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു. നേഴ്സുമാരുടെ ദുരിതം പഠിക്കാന്‍ ഉന്നതാധികാര സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കണം. ഉന്നതാധികാരസമിതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ സര്‍ക്കാരിനോടും സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെടണം. നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച് മാനദണ്ഡത്തിന് രൂപം നല്‍കണം. ബോണ്ട് സമ്പ്രദായവും മറ്റും ആശുപത്രികളില്‍ പോയി പരിശോധിച്ച് അവസാനിപ്പിക്കാന്‍ നേഴ്സിങ്കൗണ്‍സില്‍ അടക്കമുള്ള അധികാരസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം- ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഗുഡ്ഗാവിലെ മെഡാന്‍ഡ മെഡിസിറ്റി ആശുപത്രിയിലെ നേഴ്സുമാരുടെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി നല്‍കിയത്. ഈ ആശുപത്രിക്കെതിരെ അന്വേഷണത്തിന് ഹരിയാന പൊലീസിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

deshabhimani 131111

1 comment:

  1. ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കണമെന്നും രാജ്യത്ത് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രൊഫഷണല്‍ നേഴ്സസ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. ബോണ്ട് സമ്പ്രദായവും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെയ്ക്കുന്ന നടപടിയും അവസാനിപ്പിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചു

    ReplyDelete