ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഒഡെ ഗ്രാമത്തില്‍ 23 മുസ്ലിങ്ങളെ ചുട്ടുകൊന്ന കേസില്‍ 18 പേര്‍ക്ക് ജീവപര്യന്തവും അഞ്ചുപേര്‍ക്ക് ഏഴു വര്‍ഷം തടവും ശിക്ഷ. ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ 5800 രൂപ വീതവും മറ്റുള്ളവര്‍ 3800 രൂപ വീതവും പിഴയൊടുക്കണം. ആനന്ദ് സെഷന്‍സ് കോടതി ജഡ്ജി പൂനം സിങ്ങാണ് വിധി പ്രസ്താവിച്ചത്. വിധിപ്രസ്താവത്തിനെതിരെ പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ ബഹളമുണ്ടാക്കി. പ്രതികള്‍ക്ക് എതിരെ തെളിവില്ലെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു. ബഹളമുണ്ടാക്കിയവരെ പൊലീസ് നീക്കി. കേസിലെ 47 പ്രതികളില്‍ 18 പേര്‍ കുറ്റക്കാരാണെന്നും അഞ്ചു പേര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 23 പേരെ കുറ്റവിമുക്തരുമാക്കി. പ്രതികളില്‍ ഒരാള്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്.
2002 മാര്‍ച്ച് ഒന്നിനാണ് ആനന്ദ് ജില്ലയിലെ ഒഡെ ഗ്രാമത്തില്‍ ഒമ്പതു കുട്ടികളും ഒമ്പതു സ്ത്രീകളും ഉള്‍പ്പെടെ 23 പേര്‍ സംഘപരിവാറിന്റെ ആസൂത്രിത ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഏകദേശം 1500 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഗോധ്ര ട്രെയിന്‍ ദുരന്തത്തിന്റെ പേരില്‍ സംഘപരിവാര്‍ നടപ്പാക്കിയ വംശഹത്യയുടെ ഭാഗമായിരുന്നു ഒഡെ കൂട്ടക്കൊല. മുസ്ലിം സമുദായക്കാരുടെ ഇരുപതോളം വീട് തകര്‍ത്തു. അയല്‍ഗ്രാമങ്ങളിലെ അക്രമത്തില്‍നിന്ന് രക്ഷപ്പെടാന്‍ അഭയംതേടിയെത്തിയവരെ പാര്‍പ്പിച്ച മൂന്നുനില കെട്ടിടം അക്രമികള്‍ തീയിട്ടു. എന്നാല്‍, രണ്ടുപേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങള്‍ക്ക് എന്ത് സംഭവിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല.
2009 അവസാനം കേസിന്റെ വിചാരണ ആരംഭിച്ചു. 2011 മെയില്‍ വ്യക്തിപരമായ കാരണം പറഞ്ഞ് വിചാരണ കോടതി ജഡ്ജി വിരമിച്ചു. തുടര്‍ന്നാണ് പൂനം സിങ്ങിനെ ജഡ്ജിയായി നിയമിച്ചത്. ആകെ 150 സാക്ഷികളെ വിസ്തരിച്ചു. തെളിവടങ്ങുന്ന 170 രേഖ കോടതി മുമ്പാകെ ഹാജരാക്കിയെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എന്‍ പാര്‍മര്‍ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ഒമ്പതു കേസാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കൈകാര്യം ചെയ്യുന്നത്. ഇതില്‍ രണ്ടു കേസില്‍ കോടതി മുമ്പ് വിധി പറഞ്ഞിരുന്നു. ഗോധ്ര ട്രെയിന്‍ ദുരന്ത കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 33 മുസ്ലിം സമുദായക്കാരെ ജീവനോടെ കത്തിച്ച സര്‍ദാര്‍പുര കേസില്‍ 31 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
deshabhimani 130412
ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഒഡെ ഗ്രാമത്തില്‍ 23 മുസ്ലിങ്ങളെ ചുട്ടുകൊന്ന കേസില്‍ 18 പേര്‍ക്ക് ജീവപര്യന്തവും അഞ്ചുപേര്‍ക്ക് ഏഴു വര്‍ഷം തടവും ശിക്ഷ. ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ 5800 രൂപ വീതവും മറ്റുള്ളവര്‍ 3800 രൂപ വീതവും പിഴയൊടുക്കണം. ആനന്ദ് സെഷന്‍സ് കോടതി ജഡ്ജി പൂനം സിങ്ങാണ് വിധി പ്രസ്താവിച്ചത്. വിധിപ്രസ്താവത്തിനെതിരെ പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ ബഹളമുണ്ടാക്കി. പ്രതികള്‍ക്ക് എതിരെ തെളിവില്ലെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു. ബഹളമുണ്ടാക്കിയവരെ പൊലീസ് നീക്കി. കേസിലെ 47 പ്രതികളില്‍ 18 പേര്‍ കുറ്റക്കാരാണെന്നും അഞ്ചു പേര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 23 പേരെ കുറ്റവിമുക്തരുമാക്കി. പ്രതികളില്‍ ഒരാള്‍ കേസിന്റെ വിചാരണയ്ക്കിടെ മരിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്
ReplyDelete