Friday, April 13, 2012

സത്യപ്രതിജ്ഞ ബഹിഷ്കരിച്ച് ഹൗസ്ബോട്ടില്‍ പിള്ളയുടെ നേതൃയോഗം

മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ഉള്‍പ്പെടെ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഹൗസ്ബോട്ടില്‍ സ്വന്തം പാര്‍ടിയുടെ ജില്ലാ നേതൃയോഗം. രാവിലെ 9.30ഓടെ തുടങ്ങിയ കായല്‍യാത്ര വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്.

യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നിശ്ചയിച്ച ശേഷമാണ് നേതൃയോഗം തട്ടിക്കൂട്ടിയത്. കേരള കോണ്‍ഗ്രസ് ബി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജോണി മുക്കത്തിന്റെ ഹൗസ് ബോട്ടില്‍ കായല്‍യാത്രക്കിടെയായിരുന്നു വ്യാഴാഴ്ച രാവിലെമുതല്‍ പാര്‍ട്ടിയുടെ നേതൃയോഗം നടത്തിയത്. പാര്‍ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയെ കൂടാതെ വൈസ് ചെയര്‍മാന്‍ അഡ്വ. പോള്‍ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി വേണുഗോപാലന്‍നായര്‍, ആലപ്പുഴ ജില്ലാ സെക്രട്ടറിമാരായ ഡി കൃഷ്ണന്‍, തോമസ് കണ്ടഞ്ചേരി, മാത്യു ജേക്കബ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷിബി ജോര്‍ജ്, ജില്ലാ പ്രസിഡന്റ് മനോജ് തുടങ്ങി പ്രമുഖ സംസ്ഥാന നേതാക്കളെല്ലാവരുംയോഗത്തില്‍ പങ്കെടുത്തു.

deshabhimani 130412

1 comment:

  1. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി ഉള്‍പ്പെടെ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഹൗസ്ബോട്ടില്‍ സ്വന്തം പാര്‍ടിയുടെ ജില്ലാ നേതൃയോഗം. രാവിലെ 9.30ഓടെ തുടങ്ങിയ കായല്‍യാത്ര വൈകിട്ട് അഞ്ചോടെയാണ് അവസാനിച്ചത്.

    ReplyDelete