Wednesday, April 11, 2012
ലീഗിന് അഞ്ചാംമന്ത്രി; വകുപ്പുകള്‍ മാറും
അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി വ്യാഴാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗതീരുമനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗിന്റെ കയ്യിലുള്ള വകുപ്പുകള്‍ വിഭജിച്ച് പുതിയ മന്ത്രിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചാംമന്ത്രി പ്രശ്നം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കേണ്ടെന്ന പൊതുവികാരമാണ് ഉയര്‍ന്നിരുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്റും ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന നിലപാടെടുത്തിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് യുഡിഎഫ് യോഗം ലീഗിന്റെ അഞ്ചാംമന്ത്രിയായി അലിയെ തെരഞ്ഞെടുത്തത്. ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് യുഡിഎഫിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് വഴങ്ങിയത് കോണ്‍ഗ്രസുകാര്‍ക്കിടയില്‍പ്പോലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ പിന്തുണയ്ക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. ഇതോടെ ശെല്‍വരാജിനെ യുഡിഎഫ് കുതിരക്കച്ചവടത്തിലൂടെ രാജിവെപ്പിച്ചതാണെന്ന എല്‍ഡിഎഫ് വാദം ശരിയാണെന്ന് തെളിഞ്ഞു. ഒഴിവ് വരുന്ന രാജ്യസഭാസീറ്റില്‍ യുഡിഎഫിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒന്നില്‍ കോണ്‍ഗ്രസിനും രണ്ടാമത്തേത് കേരളകോണ്‍ഗ്രസ് മാണിയ്ക്കും നല്‍കാനും തീരുമാനിച്ചു. കേരളകോണ്‍ഗ്രസ്(ബി)ചെയര്‍മാനും യുഡിഎഫിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ബാലകൃഷ്ണ പിള്ളയും പാര്‍ട്ടി മന്ത്രി ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്നം അടുത്ത ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫില്‍ കീഴടങ്ങലില്ലെന്നും ജനാധിപത്യ രീതിയിലാണ് തീരുമാനങ്ങളെടുക്കുന്നതെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, കേന്ദ്രമന്ത്രി ഇ അഹമ്മദ്, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
മന്ത്രി ഗണേഷിനെ മാറ്റാന്‍ കത്തു നല്‍കും: പിള്ള
കൊല്ലം: മന്ത്രി കെ ബി ഗണേഷ്കുമാറിനെ തല്‍സ്ഥാനത്തുനിന്നു നീക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്തി ഉമ്മന്‍ചാണ്ടിക്ക് കത്തു നല്‍കുമെന്ന് കേരള കോണ്‍ഗ്രസ്സ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള കൊട്ടാരക്കരയിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെളളിയാഴ്ച കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറിയറ്റ് യോഗമുണ്ട്. ഈ യോഗം പ്രശ്നത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളും. അതിനുശേഷമാകും മുഖ്യമന്ത്രിക്കു കത്തു നല്‍കുക. കൂറുമാറ്റ നിരോധനിയമം അനുസരിച്ച് ഗണേഷിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും കത്തു നല്‍കുന്നമെന്ന് പിള്ള പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടത്തയാളെ മന്ത്രിയാക്കുന്നത് ശരിയല്ല. പാര്‍ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ട.
deshabhimani news
Subscribe to:
Post Comments (Atom)
അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാംമന്ത്രിയായി മഞ്ഞളാംകുഴി അലി വ്യാഴാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് യോഗതീരുമനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീംലീഗിന്റെ കയ്യിലുള്ള വകുപ്പുകള്‍ വിഭജിച്ച് പുതിയ മന്ത്രിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete