Friday, April 13, 2012

"മീഡിയ" പ്രകാശനം ചെയ്തു


കേരള പ്രസ് അക്കാദമിയുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന ദ്വിഭാഷ മാസിക "മീഡിയ"പി ഗോവിന്ദപ്പിള്ള പ്രകാശനം ചെയ്തു. കേസരി സ്മാരക മന്ദിരത്തിലെ നീലാംബരന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാസികയുടെ ആദ്യപ്രതി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ഏറ്റുവാങ്ങി.

പത്രങ്ങളില്‍ ഹാസ്യപ്രധാനമായ കോളങ്ങള്‍ എഴുതുന്നവരുടെ എണ്ണം കുറയുന്നതായി പി ജി പറഞ്ഞു. എങ്കിലും പി എം മനോജ്, ജോസ് പനച്ചിപ്പുറം എന്നിവരുടെ പേരുകള്‍ എടുത്തുപറയണം. ഇവയില്‍ ദേശാഭിമാനി പത്രത്തിലെ ശതമന്യുവിന്റെ ഉള്ളതുപറഞ്ഞാല്‍ പ്രതിവാരപംക്തി ഏറെ ശ്രദ്ധേയമാണ്. അതെഴുതുന്ന പി എം മനോജ് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു. ജീവിതത്തില്‍ നിന്നു പോലും ഫലിതവും ധര്‍മബോധവും പോയിരിക്കുന്നു. എഴുത്തുകാരില്‍ നിന്ന് നര്‍മരസം നഷ്ടപ്പെട്ടിരിക്കുകയാണ്. അത് ലോകസാഹിത്യത്തിലും പ്രകടമാണ്. വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം പത്രഭാഷ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ക്കും പ്രസ് അക്കാദമി നേതൃത്വം നല്‍കണം. അകാലത്തില്‍ നിര്‍ത്തിപ്പോയ പത്രങ്ങളുടെ വിശദാംശം ശേഖരിക്കുന്നതിനുള്ള നടപടികള് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് മീഡിയ പുറത്തിറക്കിയിട്ടുള്ളത്. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷനായി.

deshabhimani 120412

1 comment:

  1. പത്രങ്ങളില്‍ ഹാസ്യപ്രധാനമായ കോളങ്ങള്‍ എഴുതുന്നവരുടെ എണ്ണം കുറയുന്നതായി പി ജി പറഞ്ഞു. എങ്കിലും പി എം മനോജ്, ജോസ് പനച്ചിപ്പുറം എന്നിവരുടെ പേരുകള്‍ എടുത്തുപറയണം. ഇവയില്‍ ദേശാഭിമാനി പത്രത്തിലെ ശതമന്യുവിന്റെ ഉള്ളതുപറഞ്ഞാല്‍ പ്രതിവാരപംക്തി ഏറെ ശ്രദ്ധേയമാണ്. അതെഴുതുന്ന പി എം മനോജ് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete