മദ്യരൂക്ഷിത വിപ്ളവത്തിലൂടെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ നോക്കുകുത്തിയാക്കി പി സി സി പ്രസിഡന്റ് ബോച്ചാ സത്യനാരായണയുടെ നേതൃത്വത്തിലുള്ള മദ്യമാഫിയ ആന്ധ്രാപ്രദേശിലെ ഭരണം പിടിച്ചെടുത്തു.
സംസ്ഥാനത്തെ മദ്യമാഫിയകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് 16ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കേ അന്വേഷണ സംഘത്തലവനായ അഴിമതി നിരോധ വിഭാഗം അഡീഷണല്‍ ഡയറക്ടറായ ഐ ജി എന്‍. ശ്രീനിവാസ റെഡ്ഡിയെ സ്ഥലംമാറ്റിക്കൊണ്ട് പാവ മുഖ്യമന്ത്രിയായി മാറിയ കിരണ്‍ റെഡ്ഡി ഉത്തരവിറക്കി. പകരം നിയമിതനായ ഐ ജി ബി ശിവധര്‍ റെഡ്ഡിക്കു ചുമതല നല്‍കാന്‍ ഡി ജി പി. ഭൂപതി ബാബു വിസമ്മതിച്ചു. തന്റെ മുറിയില്‍ കയറാന്‍ പോലും ശിവധര്‍ റെഡ്ഡിയെ ഡി ജി പി അനുവദിക്കാത്തതിനെത്തുടര്‍ന്ന് ആന്ധ്രയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടൊപ്പം പൊലീസിന്റെ തലപ്പത്തും നാടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറി.
ഇതിനിടെ ഡി ജി പി ഭൂപതി ബാബു ഇന്നലെ അവധിയെടുത്തതോടെ അബ്കാരി ഭരണത്തിന്‍ കീഴില്‍ ആന്ധ്രാ ഭരണം കലങ്ങി മറിയുന്നു.
കോണ്‍ഗ്രസ് പ്രദേശ് അദ്ധ്യക്ഷന്‍ ബോച്ചാ സത്യനാരായണയും മുഖ്യമന്ത്രി കിരണ്‍ റെഡ്ഡിയും തമ്മില്‍ ഇടഞ്ഞ് ഭരണം വീഴുമെന്നായപ്പോള്‍ സോണിയാഗാന്ധി നിയോഗിച്ച കേന്ദ്രമന്ത്രി ഗുലാംനബി ആസാദാണ് റെഡ്ഡിയെ പാവ മുഖ്യമന്ത്രിയും സത്യനാരായണയെ മദ്യ മാഫിയയുടെ ഭരണത്തലവനുമാക്കാന്‍ ദുരന്തനിവാരണ ഫോര്‍മുലയൊരുക്കിയത്. ഇതിന്റെ പേരില്‍ പൊലീസ് ഉന്നതങ്ങളില്‍ അഴിച്ചുപണി നടത്തിയാണ് പി സി സി പ്രസിഡന്റ് സത്യനാരായണ നേതൃത്വം നല്‍കുന്ന മദ്യമാഫിയയെ കുടുക്കിലാക്കിയ ഐ ജി ശ്രീനിവാസ റെഡ്ഡിയെ സ്ഥാനഭ്രഷ്ഠനാക്കിയത്. ഏറെക്കാലമായി നിലവിലില്ലാത്ത തീരസംരക്ഷണ സേനയുടെ ഐ ജി തസ്തികയിലേക്കാണ് അദ്ദേഹത്തെ കെട്ടുകെട്ടിച്ചുകൊണ്ട് വ്യാഴാഴ്ച അര്‍ദ്ധരാത്രി ഉത്തരവിറക്കിയതും കൌതുകമായി.
എന്നാല്‍ മദ്യ സിന്‍ഡിക്കേറ്റിന്റെയും പി സി സി അദ്ധ്യക്ഷന്‍ സത്യനാരായണയുടെയും വിശ്വസ്തനായ ഐ ജി ശിവധര്‍ റെഡ്ഡിയെ തന്റെ മുറിയില്‍ കയറാന്‍ പോലും അനുവദിക്കാതെ തിരിച്ചയച്ച ഡി ജി പി ഭൂപതി ബാബുവിന്റെ നടപടി കോണ്‍ഗ്രസിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. ഉത്തരവിറങ്ങിയയുടന്‍ പാതിരാത്രി പന്ത്രണ്ടു മണിയോടെയാണ് ഐ ജി ശിവധര്‍ റെഡ്ഡി ഡി ജി പിയുടെ മുന്നിലെത്തി ശ്രീനിവാസ റെഡ്ഡിക്കുപകരം ചാര്‍ജ്ജെടുക്കാന്‍ വിഫലശ്രമം നടത്തിയത്. സര്‍ക്കാരിന്റെ മദ്യം നാറുന്ന ഉത്തരവിനെ വെല്ലുവിളിച്ച ഡി ജി പി ഭൂപതി ബാബുവിന്റെ നടപടി സര്‍ക്കാരിനും കോണ്‍ഗ്രസിനും കനത്ത ആഘാതമായെന്നു മാത്രമല്ല പൊലീസിന്റെ തലപ്പത്ത് സര്‍ക്കാര്‍ വിരുദ്ധ കലാപം സൃഷ്ടിക്കുകയും ചെയ്തു.
janayugom 110412
മദ്യരൂക്ഷിത വിപ്ളവത്തിലൂടെ മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ നോക്കുകുത്തിയാക്കി പി സി സി പ്രസിഡന്റ് ബോച്ചാ സത്യനാരായണയുടെ നേതൃത്വത്തിലുള്ള മദ്യമാഫിയ ആന്ധ്രാപ്രദേശിലെ ഭരണം പിടിച്ചെടുത്തു.
ReplyDelete