സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയത് കഴിഞ്ഞ വര്‍ഷം ലഭിച്ച മികച്ച നീരൊഴുക്കും പാഴാക്കിയാണെന്ന് കണക്കുകള്‍. 7152 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം 2011 ജൂണ്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയിരുന്നതായി വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച രണ്ടാമത്തെ നീരൊഴുക്കാണ്. 7152 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്ക് ഉണ്ടായിട്ടും ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതില്‍ റെഗലേറ്റി കമീഷന് അത്ഭുതപ്പെടുന്നു. അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും മികച്ച നീരൊഴുക്ക് രേഖപ്പെടുത്തിയത് 2007-08ലായിരുന്നു. 9434 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമായിരുന്നു അന്ന് ഡാമുകളിലെത്തിയത്. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ അത് 5189, 6334, 6591 എന്നിങ്ങനെയായി കുറഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങോ പവര്‍കട്ടോ ഏര്‍പ്പെടുത്തിയില്ല. 2011-12 വര്‍ഷത്തിന്റെ തുടക്കത്തില്‍ ജലസംഭരണികളിലെ ജലനിരപ്പും ശരാശരിയേക്കാള്‍ ഉയര്‍ന്നതായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ 300 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളിലുണ്ടായിരുന്നത്.
എന്നാല്‍, ഉയര്‍ന്ന ജലനിരപ്പിന്റെയും കനത്ത നീരൊഴുക്കിന്റെയും അനുകൂല സാഹചര്യങ്ങളെല്ലാം കളഞ്ഞുകുളിച്ചു. സ്റ്റോറേജ് ഡാമായ ഇടുക്കിയില്‍ മഴക്കാലത്തും അമിത ഉല്‍പ്പാദനം നടത്തിയിന്റെ ഫലമായി ഈ വര്‍ഷം മാര്‍ച്ച് 31ന് സംസ്ഥാനത്തെ ഡാമുകളില്‍ ആകെയുണ്ടായിരുന്നത് 1606 ദശലക്ഷം യൂണിറ്റിനുള്ള വെള്ളംമാത്രം. അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പായിരുന്നു ഇത്.
എല്‍ഡിഎഫ് ഭരണകാലത്ത് രണ്ടു തവണയാണ് വൈദ്യുതി നിയന്ത്രണത്തിന് കമീഷന് അനുമതി നല്‍കിയിരുന്നത്. 2008-09, 2010-11 വര്‍ഷങ്ങളിലായിരുന്നു ഏതാനും ദിവസത്തേക്കുള്ള ആ നിയന്ത്രണം. അതിന് തക്കതായ കാരണങ്ങള്‍ ഉണ്ടായിരുന്നതായി കമീഷന്‍തന്നെ വ്യക്തമാക്കുന്നു. മൂഴിയാറിലെയും പന്നിയാറിലെയും സ്ഫോടനങ്ങളും ക്രൂഡ്ഓയില്‍ വിലയിലെ അപ്രതീക്ഷിത വര്‍ധനയുമാണ് 2008-09 വര്‍ഷം ഏതാനും ദിവസത്തെ ലോഡ് ഷെഡിങ്ങിന് ഇടയാക്കിയത്. 2010-11ല്‍ കല്‍ക്കരിക്ഷാമത്തെതുടര്‍ന്ന് കേന്ദ്രവിഹിതം കുത്തനെ കുറഞ്ഞത് കേരളത്തെ ബാധിക്കുകയായിരുന്നു.
എന്നാല്‍, ഇത്തവണ അത്തരം ഒരു സാഹചര്യവും നിലവിലില്ലായിരുന്നു. മാര്‍ച്ച് 31 വരെ 8121 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞതായി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാകുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ കേന്ദ്രവിഹിതവും കിട്ടി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ബോര്‍ഡിന്റെ ആവശ്യംസാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെമാത്രമാണെന്നും റെഗുലേറ്ററി കമീഷന് വിലയിരുത്തുന്നു. വൈദ്യുതി കിട്ടാനില്ലെന്ന് ബോര്‍ഡിന്റെ അപേക്ഷയില്‍ പറയുന്നില്ല. നിലവില്‍ വൈദ്യുതി ആവശ്യകത പൂര്‍ണമായി നിറവേറ്റാന്‍ പ്രതിദിനം 12-13 ദശലക്ഷം യൂണിറ്റ് അധികമായി കണ്ടെത്തണം. താപവൈദ്യുതിയുടെ ഇപ്പേഴത്തെ വിലയനുസരിച്ച് ഇതിന് പ്രതിദിനം 10.34 കോടി രൂപ ചെലവു വരും. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് ദശലക്ഷം യൂണിറ്റ് ഉപഭോഗം കുറയ്ക്കുകമാത്രമാണ് ബോര്‍ഡിന്റെ ലക്ഷ്യമെന്നും കമീഷന് ചൂണ്ടിക്കാട്ടുന്നു.
(ആര് സാംബന്)
deshabhimani 110412
സംസ്ഥാനത്തെ ഇരുട്ടിലേക്ക് തള്ളിയത് കഴിഞ്ഞ വര്‍ഷം ലഭിച്ച മികച്ച നീരൊഴുക്കും പാഴാക്കിയാണെന്ന് കണക്കുകള്‍. 7152 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം 2011 ജൂണ്‍ മുതല്‍ 2012 മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ ജലസംഭരണികളിലേക്ക് ഒഴുകിയെത്തിയിരുന്നതായി വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികച്ച രണ്ടാമത്തെ നീരൊഴുക്കാണ്. 7152 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്ക് ഉണ്ടായിട്ടും ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതില്‍ റെഗലേറ്റി കമീഷന് അത്ഭുതപ്പെടുന്നു.
ReplyDelete