Wednesday, April 11, 2012
വിനീഷിന്റെ കൊലപാതകം ഫാസിസ്റ്റ് ശൈലിയില്‍
ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത് ഫാസിസ്റ്റ്രീതിയില്‍. അറുംകൊലയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചനയെന്നും സൂചന. ആര്‍എസ്എസിന്റെ സംസ്ഥാന-ജില്ലാനേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൊലപാതകം. പുറമേനിന്നുള്ളവരുടെ സഹായവുമുണ്ട്. ഡിവൈഎഫ്ഐയുടെ വളര്‍ച്ചയെ തടയലാണ് കൊലപാതകത്തിന്റെ മുഖ്യലക്ഷ്യം. ജില്ലയില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ട്.
ഡിവൈഎഫ്ഐ പൂക്കോട്ടുകാവ് വില്ലേജ്കമ്മിറ്റിയംഗമായ വിനീഷിനെ കൊലപ്പെടുത്താന്‍ ഫാസിസ്റ്റ്രീതിയിലാണ് ആസൂത്രണം ചെയ്തത്. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫിലേക്കു പോകാനൊരുങ്ങുന്നതിനിന്റെ തലേന്നാളാണ് അറുംകൊലയ്ക്ക് തെരഞ്ഞെടുത്ത്. ചെര്‍പ്പുളശേരി ടൗണില്‍നിന്ന് വസ്ത്രങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോള്‍ വേട്ടനായ്ക്കളെപ്പോലെ രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ വിനീഷിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പൂക്കോട്ടുകാവില്‍ വിനീഷ് ഓടിച്ചിരുന്ന ബൈക്കിനെ പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തി. പിന്നീട് കൈകളിലും വയറ്റിലും തുരുതുരെ വെട്ടുകയായിരുന്നു. സുഹൃത്തായ ശ്രീകാന്തിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. മരണം ഉറപ്പുവരുത്തിയ ശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്.
വിനീഷ് നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അച്ഛനും അമ്മയും നേരത്തേ മരിച്ചു. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയത്. സിപിഐ എം ഡിവൈഎഫ്ഐ പ്രവര്‍ത്തനത്തോടൊപ്പം കുടുംബം പുലര്‍ത്താനും വിനീഷ് പെടാപ്പാടുപ്പെട്ടു. ഇതോടെ ആര്‍എസ്എസ് അക്രമിസംഘത്തിന്റെ കണ്ണിലെ കരടായി. തുടര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് പ്രദേശത്ത് പലതവണ ആര്‍എസ്എസ്-ബിജെപി അക്രമികള്‍ സംഘര്‍ഷമുണ്ടാക്കി. സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കൊടിമരങ്ങളും ഓഫീസുകളും നശിപ്പിച്ചു. തുടര്‍ച്ചയായി അക്രമം നടത്തി ജില്ലയെ സംഘര്‍ഷഭരിതമാക്കാനാണ് അക്രമികളുടെ ലക്ഷ്യം. ജനങ്ങളെ ഭീതിയിലാക്കി ആര്‍എസ്എസുകാര്‍ അഴിഞ്ഞാടുകയാണ് ലക്ഷ്യം.
deshabhimani 110412
Labels:
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)

ReplyDelete