Wednesday, April 11, 2012

മണ്ണുത്തി- അങ്കമാലി ദേശീയപാത ടോള്‍ പിരിവ് നിര്‍ത്തണം: വി എസ്

മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍പിരിവ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാതയില്‍ ഡ്രെയിനേജ് സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 120 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന നിബന്ധനയോടെയാണ് കമ്പനിക്ക് ടോള്‍ പിരിവിന് അനുമതി നല്‍കിയത്. ഏപ്രില്‍ നാലിനകം എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് ടോള്‍ പിരിക്കുന്ന കമ്പനി ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയതാണ്. കാലാവധി കഴിഞ്ഞിട്ടും ഒരു പ്രവൃത്തിയും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്ന കമ്പനി കരാര്‍ ലംഘിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ അവകാശമുള്ള ദേശീയപാതയില്‍ വികസനത്തിന്റെ പേരില്‍ വന്‍തോതില്‍ ചുങ്കം അടിച്ചേല്‍പ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ നടക്കുകയാണ്. കരാര്‍ ലംഘനം നടന്ന സാഹചര്യത്തില്‍ ടോള്‍പിരിവ് തല്‍ക്കാലം നിര്‍ത്തിവയ്ക്കുകയും തുടര്‍ കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുകയും വേണം- വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 110412

1 comment:

  1. മണ്ണുത്തി- അങ്കമാലി ദേശീയപാതയിലെ ടോള്‍പിരിവ് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പാതയില്‍ ഡ്രെയിനേജ് സംവിധാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ 120 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന നിബന്ധനയോടെയാണ് കമ്പനിക്ക് ടോള്‍ പിരിവിന് അനുമതി നല്‍കിയത്. ഏപ്രില്‍ നാലിനകം എല്ലാ അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്ന് ടോള്‍ പിരിക്കുന്ന കമ്പനി ഹൈക്കോടതിയില്‍ ഉറപ്പുനല്‍കിയതാണ്. കാലാവധി കഴിഞ്ഞിട്ടും ഒരു പ്രവൃത്തിയും പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്ന കമ്പനി കരാര്‍ ലംഘിച്ചിരിക്കുകയാണ്.

    ReplyDelete