Sunday, April 8, 2012

സഹകരണവിപണിയില്‍ അരിവില കുത്തനെ കൂട്ടി


സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഈസ്റ്റര്‍-വിഷു വിപണിയില്‍ അരിവില കുത്തനെ കൂട്ടി. മറ്റ്പലവ്യഞ്ജനങ്ങളുടെ വിലയും വര്‍ധിപ്പിച്ചു. പുഴുങ്ങലരി കിലോയ്ക്ക് മൂന്നു രൂപയും പച്ചരിക്ക്് രണ്ടുരൂപയും കൂട്ടി. വന്‍കടലയ്ക്ക് പത്തുരൂപയും ശര്‍ക്കരയ്ക്കും ഗ്രീന്‍പീസിനും രണ്ടുരൂപയും വന്‍പയറിന് ഒരുരൂപയും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ഫെഡ്തന്നെ ഉത്സവസീസണില്‍ വില കൂട്ടിയതോടെ പൊതുവിപണിയില്‍ അവശ്യവസ്തുക്കള്‍ക്ക് തീവിലയാകും. കണ്‍സ്യൂമര്‍ഫെഡിന്റെ പാചകവാതക സിലിണ്ടറിന് കഴിഞ്ഞമാസം 100 രൂപ വര്‍ധിപ്പിച്ച് 800 ആക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയ, കുറുവ, കുത്തരി എന്നിവ 16 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് ചന്തകളിലൂടെ വിതരണം ചെയ്തത്. പച്ചരിക്ക് 14 രൂപയായിരുന്നു. കഴിഞ്ഞ ഓണവിപണിയില്‍ ഇതേ വിലയ്ക്കാണ് വിറ്റത്. ഇപ്പോള്‍ ജയക്ക് 19, കുറുവ 18, കുത്തരി 17, പച്ചരി 16 എന്നിങ്ങനെ വര്‍ധിപ്പിച്ചു. വന്‍കടലയ്ക്ക് 34 രൂപയായിരുന്നത് 44 ആയി.

കണ്‍സ്യൂമര്‍ഫെഡിലെ ഉത്സവച്ചന്തയില്‍ പൊതുവിപണിയിലെ വിലയേക്കാള്‍ 15 മുതല്‍ 55 ശതമാനംവരെ വിലക്കുറവുണ്ടെന്നാണ് സര്‍ക്കാര്‍വാദം. പൊതുവിപണയിലെ സാധനവിലയ്ക്ക് സമാനമായി ഇവിടേയും വില കൂട്ടുകയായിരുന്നു. കണ്‍സ്യൂമര്‍ഫെഡിന് സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് വിലവര്‍ധനയ്ക്ക് കാരണം. ഏതാണ്ട് 300കോടി രൂപ സബ്സിഡിയിനത്തില്‍ നല്‍കാനുണ്ട്. കഴിഞ്ഞ ബജറ്റില്‍ രണ്ടുകോടിയാണ് കണ്‍സ്യൂമര്‍ഫെഡിന് മാറ്റിവച്ചത്. ഈ ഫണ്ട് കുന്നംകുളത്തെ പ്രിയദര്‍ശിനി ആശുപത്രി ഏറ്റെടുക്കാനുള്ളതാണ്. ഫലത്തില്‍ സബ്സിഡിക്ക് ഫണ്ടില്ല. സംസ്ഥാന സഹകരണബാങ്കുള്‍പ്പെടെയുള്ളവയില്‍നിന്ന് വായ്പയെടുത്താണ് സാധനം വാങ്ങുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങി കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്തിരുന്നു. ഇപ്പോള്‍ ഇടനിലക്കാര്‍ വഴിയാണ് അരി വാങ്ങല്‍. ഇതോടെ അരിവില കൂടി. ഇടപാടില്‍ ഭരണകക്ഷിനേതാക്കള്‍ കമീഷന്‍ പറ്റുന്നതായും ആക്ഷേപമുണ്ട്. ചന്തകള്‍ സജീവമാക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടാറുണ്ട്. ഇപ്പോള്‍ ഇത്തരം സര്‍ക്കാര്‍ ഇടപെടലുകളില്ല. ഇതോടെ ചന്തകളുടെ എണ്ണവും കുറഞ്ഞു. ആവശ്യത്തിന് സാധനങ്ങളും നല്‍കുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉത്സവകാലത്ത് വന്‍ വിലക്കുറവോടെയാണ് കണ്‍സ്യൂമര്‍ഫെഡ് ചന്തകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വിലക്കയറ്റവിരുദ്ധ വിപണനമേള, "നന്മ" വിപണി എന്നീ പേരുകളില്‍ ഉത്സവക്കാലത്തിനുശേഷവും തുറന്നിരുന്നു.
(സി എ പ്രേമചന്ദ്രന്‍)

deshabhimani 080412

1 comment:

  1. സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഈസ്റ്റര്‍-വിഷു വിപണിയില്‍ അരിവില കുത്തനെ കൂട്ടി. മറ്റ്പലവ്യഞ്ജനങ്ങളുടെ വിലയും വര്‍ധിപ്പിച്ചു. പുഴുങ്ങലരി കിലോയ്ക്ക് മൂന്നു രൂപയും പച്ചരിക്ക്് രണ്ടുരൂപയും കൂട്ടി. വന്‍കടലയ്ക്ക് പത്തുരൂപയും ശര്‍ക്കരയ്ക്കും ഗ്രീന്‍പീസിനും രണ്ടുരൂപയും വന്‍പയറിന് ഒരുരൂപയും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ഫെഡ്തന്നെ ഉത്സവസീസണില്‍ വില കൂട്ടിയതോടെ പൊതുവിപണിയില്‍ അവശ്യവസ്തുക്കള്‍ക്ക് തീവിലയാകും. കണ്‍സ്യൂമര്‍ഫെഡിന്റെ പാചകവാതക സിലിണ്ടറിന് കഴിഞ്ഞമാസം 100 രൂപ വര്‍ധിപ്പിച്ച് 800 ആക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജയ, കുറുവ, കുത്തരി എന്നിവ 16 രൂപയ്ക്കാണ് കണ്‍സ്യൂമര്‍ഫെഡ് ചന്തകളിലൂടെ വിതരണം ചെയ്തത്. പച്ചരിക്ക് 14 രൂപയായിരുന്നു. കഴിഞ്ഞ ഓണവിപണിയില്‍ ഇതേ വിലയ്ക്കാണ് വിറ്റത്. ഇപ്പോള്‍ ജയക്ക് 19, കുറുവ 18, കുത്തരി 17, പച്ചരി 16 എന്നിങ്ങനെ വര്‍ധിപ്പിച്ചു. വന്‍കടലയ്ക്ക് 34 രൂപയായിരുന്നത് 44 ആയി.

    ReplyDelete