അനൂപും അലിയും സത്യപ്രതിജ്ഞ ചെയ്തു
ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ അനൂപ് ജേക്കബും മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അനൂപ് ജേക്കബാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവരും അനൂപിന്റെയും അലിയുടെയും ബന്ധുക്കളും എത്തിയിരുന്നു. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയില്ല. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയാല്‍ കേരളത്തതിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടിയെന്ന് ആര്യാടന്‍ പറഞ്ഞിരുന്നു. കെപിസിസി യോഗത്തില്‍ ലീഗിന്റെ അഞ്ചാംമന്ത്രിയെന്ന ആവശ്യത്തെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുന്ന സഗരകാര്യവും പ്രവാസികാര്യവും അലിയ്ക്ക് നല്‍കുമെന്നാണ് അറിയുന്നത്. അനൂപ് ജേക്കബിന്റെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഭാഗികമായിരുന്നു. മുസ്ലീം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും അനുയായികള്‍ സത്യപ്രതിജ്ഞ ചടങ്ങ് നേരിട്ട് കാണാന്‍ എത്തിയിരുന്നു.
ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുകവഴി മന്ത്രിസഭയിലെ സാമുദായിക സന്തുലനാവസ്ഥ സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. പുതിയ തീരുമാനം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയുണ്ടാക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ അഴിച്ചുപണി, തിരുവഞ്ചൂരിന് ആഭ്യന്തരം
അലിയുടെയും അനൂപിന്റെയും സത്യപ്രതിജ്ഞക്കൊപ്പം കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രിയാക്കി. അടൂര്‍ പ്രകാശിനെ റവന്യൂമന്ത്രിയാക്കി. വി എസ് ശിവകുമാറിനെ ആരോഗ്യമന്ത്രിയാക്കി. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ആര്യാടന്‍ മുഹമ്മദിന് അധികചുമതലയായി നല്‍കി. അനൂപ് ജേക്കബിന് ടി എം ജേക്കബ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പും കണ്‍സ്യൂമര്‍ അഫയേഴ്സും നല്‍കി. മഞ്ഞളാംകുഴി അലിക്ക് കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന നഗരകാര്യവും പ്രവാസികാര്യവും നല്‍കും.
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി യെ നല്‍കിയതില്‍ എന്‍എസ്എസ് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തിരമായി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. സുപ്രധാനവകുപ്പുകള്‍ തിരുവഞ്ചൂരിനും വിഎസ് ശിവകുമാറിനും നല്‍കി എന്‍എസ്എസിനെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സാമുദായികസംതുലനം പാലിക്കാത്തതില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തില്‍ നിന്നൊഴിവാകാനാണ് യുഡിഎഫ് ശ്രമം. മന്ത്രിസഭായോഗത്തിനുശേഷം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വകുപ്പുമാറ്റം അറിിയിച്ചത്. ഈ തീരുമാനത്തിനെതിരെയും കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയുളവാകുമെന്നുറപ്പാണ്.
അശുഭലക്ഷണമെന്ന് ആര്യാടന്‍; കെപിസിസി ചേരണം സുധീരന്‍
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. തന്റെ സാനിധ്യം പോലും അശുഭലക്ഷണമായി കാണുന്ന പലരും സത്യപ്രതിജ്ഞ ചടങ്ങിലുണ്ടായിരുന്നത് കൊണ്ടാണ് താന്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബുധനാഴ്ച നടത്തിയ പ്രകടനങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. തനിക്കെതിരായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും സ്ഥിരമാണെങ്കിലും കഴിഞ്ഞദിവസത്തെ പ്രകടനത്തില്‍ മുഖ്യമന്ത്രിയ്ക്കും കെപിസിസി പ്രസിഡന്റിനും എതിരായും മുദ്രാവക്യമുയര്‍ന്നു. ഇത്തരത്തില്‍ താന്‍ തനിച്ചല്ല എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. തന്റെ അതൃപ്തി അടുത്ത കെപിസിസി യോഗത്തില്‍ അറിയിക്കും. കഴിഞ്ഞ കെപിസിസി യോഗത്തില്‍ എടുത്ത തീരുമാനവും ഹൈക്കമാന്റ് കൈക്കൊണ്ട തീരുമാനവും എന്തായിരുന്നെന്ന് എല്ലാവര്‍ക്കുമറിയാമെന്നും താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. ലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്‍കിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ചാണ്ടിയെന്ന് ആര്യാടന്‍ പറഞ്ഞിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഉടന്‍തന്നെ കെപിസിസി യോഗം വിളിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
ലീഗിന്റെ അഞ്ചാംമന്ത്രിയെന്ന ആവശ്യത്തിനെതിരെ സുധീരന്‍ കടുത്ത നിലപാടെടുത്തിരുന്നു. മന്ത്രി കെ ബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. ടി എന്‍ പ്രതാപനും വി ഡി സതീശനും കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങരുതെന്ന് ആവശ്യപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തിരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് മുരളീധരന്‍ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചത്. എന്‍എസ്എസും ലീഗിന്റെ അഞ്ചാംമന്ത്രിയെന്ന ആവശ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയും മന്ത്രി ഗണേഷ്കുമാറുമാണ് ചടങ്ങ് ബഹിഷ്കരിച്ച മറ്റ് പ്രമുഖര്‍. പാര്‍ട്ടി ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാലകൃഷ്ണപിള്ള കഴിഞ്ഞദിവസം നടന്ന യുഡിഎഫ് യോഗവും ബഹിഷ്കരിച്ചിരുന്നു. ആലപ്പുഴ വട്ടക്കായലില്‍ കേരള കോണ്‍ഗ്രസ് ബി യോഗം ചേരുകയാണ്. ഗണേഷിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഇത്തരത്തില്‍ മന്ത്രിമാരും യുഡിഎഫ് കക്ഷിനേതാക്കളും പ്രമുഖ എംഎല്‍എമാരും സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചതിലൂടെ വെളിപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇതിന്റെ പ്രതികരണങ്ങള്‍ യുഡിഎഫിന് കൂടുതല്‍ തലവേദന സൃഷ്ടിക്കും.
സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ഉമ്മന്‍ചാണ്ടിക്കെതിരെ
മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എന്‍എസ്എസും എസ്എന്‍ഡിപിയും തുറന്നടിച്ചു. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി സാമുദായിക പ്രീണനം നടത്തിയതില്‍ കടുത്ത ഭാഷയിലാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചത്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കി മറ്റു വകുപ്പുകളില്‍ മാറ്റം വരുത്തിയുള്ള ചെപ്പടിവിദ്യ വിലപ്പോവില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തീരുമാനം. അത് കേരളത്തില്‍ നടപ്പാക്കാമെന്നു കരുതേണ്ട. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി മാത്രം ഭരിക്കുന്ന സര്‍ക്കാരാണിത്. ഭൂരിപക്ഷ സമുദായങ്ങളുടെ താല്‍പര്യം സംരംക്ഷിക്കുന്നില്ല. ദേശീയപാര്‍ട്ടിയായ കോണ്‍ഗ്രസ് ലീഗിനു മുന്നില്‍ മുട്ടുമടക്കിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതിന് ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും. ഈ തീരുമാനത്തിലൂടെ കോണ്‍ഗ്രസ് വെറും തറപ്പാര്‍ട്ടിയായി. ന്യൂനപക്ഷത്തിന്റെ സ്വാധീനത്തിന് മുഖ്യമന്ത്രി വഴങ്ങി. കേരളത്തില്‍ യുഡിഎഫിന് പ്രതിഛായ നഷ്ടമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
deshabhimani
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു. തന്റെ സാനിധ്യം പോലും അശുഭലക്ഷണമായി കാണുന്ന പലരും സത്യപ്രതിജ്ഞ ചടങ്ങിലുണ്ടായിരുന്നത് കൊണ്ടാണ് താന്‍ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ ബുധനാഴ്ച നടത്തിയ പ്രകടനങ്ങള്‍ ശുഭസൂചനയല്ല നല്‍കുന്നത്. തനിക്കെതിരായ മുദ്രാവാക്യങ്ങളും പ്രകടനങ്ങളും സ്ഥിരമാണെങ്കിലും കഴിഞ്ഞദിവസത്തെ പ്രകടനത്തില്‍ മുഖ്യമന്ത്രിയ്ക്കും കെപിസിസി പ്രസിഡന്റിനും എതിരായും മുദ്രാവക്യമുയര്‍ന്നു. ഇത്തരത്തില്‍ താന്‍ തനിച്ചല്ല എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.
ReplyDelete