Wednesday, April 11, 2012
സ്വകാര്യ മെഡിക്കല്‍ പിജി പ്രവേശനപരീക്ഷ അസാധുവാകും
കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ കീഴിലെ കോളേജുകളിലെ മെഡിക്കല്‍ പിജി, ഡിപ്ലോമ കോഴ്സുകളിലേക്ക് ഞായറാഴ്ച അസോസിയേഷന് നടത്തുന്ന അഖിലേന്ത്യാ പ്രവേശനപരീക്ഷയും പ്രവേശനവും അസാധുവാകുമെന്ന് പ്രവേശന മേല്‍നോട്ടസമിതിയായ ജസ്റ്റിസ് പി എ മുഹമ്മദ് കമ്മിറ്റി വ്യക്തമാക്കി. സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പരീക്ഷ നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് കമ്മിറ്റിയുടെ ഇടപെടല്‍. സംഭവത്തില്‍ മാനേജ്മെന്റ് അസോസിയേഷനോട് വിശദീകരണംതേടി മുഹമ്മദ് കമ്മിറ്റി നോട്ടീസും അയച്ചു. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന് എന്നിവയ്ക്കും മറ്റ് സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും ഈ മുന്നറിയിപ്പ് ഒരുപോലെ ബാധകമാകുമെന്നും കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അസോസിയേഷന് ദേശീയതലത്തില്‍ പ്രവേശനപരീക്ഷ നടത്താന്‍ ഒരുങ്ങുന്നത് ഗൗരവമായാണ് കാണുന്നത്. കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് പരീക്ഷ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചത്. കോഴ്സുകളുടെ പ്രോസ്പെക്ടസ് അസോസിയേഷന്, കമ്മിറ്റിക്കു മുന്‍പാകെ സമര്‍പ്പിച്ചില്ല. കേരളത്തിലെ എല്ലാ സ്വാശ്രയ കോളേജുകളും സ്ഥാപനങ്ങളും കോഴ്സുകളുടെ പ്രോസ്പെക്ടസുകള്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാരത്തിനും സമര്‍പ്പിക്കണമെന്ന് കമ്മിറ്റി ജനുവരി 12ന് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കോഴ്സുകളുടെ പ്രോസ്പെക്ടസില്‍ അത്യാവശ്യം വരുത്തേണ്ട ഭേദഗതിയെക്കുറിച്ചും എല്ലാ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മാനേജ്മെന്റ് അസോസിയേഷനും കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷനും 2012-13ലെ പ്രോസ്പെക്ടസ് സമര്‍പ്പിച്ചിട്ടില്ല. കേരള നിയമസഭ പാസാക്കിയ ആക്ട് 19 പ്രകാരവും സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലും സംസ്ഥാനത്തെ എംബിബിഎസ്, ബിഡിഎസ്, എംഡിഎസ് തുടങ്ങിയവ അടക്കമുള്ള എല്ലാ സ്വാശ്രയ കോഴ്സുകളുടെയും പ്രോസ്പെക്ടസുകള്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കായി നല്‍കണം. ഇതാണ് ലംഘിച്ചത്.
deshabhimani 110412
Labels:
വാര്‍ത്ത,
വിദ്യാഭ്യാസം
Subscribe to:
Post Comments (Atom)

ReplyDelete