Wednesday, May 9, 2012
കുറെ മാങ്ങയുണ്ടാക്കിയ കഥ
ലളിതാംബികച്ചേച്ചിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയക്കാരുടെ കുന്നായ്മയും കുരുട്ടുബുദ്ധിയുമൊന്നുമില്ല. അവര്‍ ബാലജനസഖ്യത്തിലും കെഎസ്യുവിലുമൊന്നും പ്രവര്‍ത്തിച്ചിട്ടുമില്ല. മന്ത്രിക്കൊച്ചമ്മയെന്ന ഭാവവും ആഭ്യന്തരമന്ത്രിയുടെ ഭാര്യയെന്ന അഹങ്കാരവുമൊന്നുമില്ലാതെയല്ലേ അവര്‍ കാര്യങ്ങള്‍ വെട്ടിത്തുറന്നുപറഞ്ഞത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നു വിരമിച്ചതിന്റെ അടുത്ത ദിവസമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാര്യ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ജനമൈത്രി പൊലീസിന്റെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും യോഗത്തിനെത്തിയത്. മന്ത്രിപത്നിയല്ലേ മണിയടിച്ചുകളയാമെന്നു കരുതി അടുത്തുകൂടിയ ചില നഗരസഭാ കൗണ്‍സിലര്‍മാരോടാണ് അവര്‍ നയം വ്യക്തമാക്കിയത്. ലളിതാംബിക രാഷ്ട്രീയത്തിലിറങ്ങണമെന്നായിരുന്നു കൗണ്‍സിലര്‍മാരുടെ ആവശ്യം. "ചേച്ചി ഞങ്ങളുടെ കൂടെയൊന്നു നിന്നു തന്നാല്‍ മതി ബാക്കി കാര്യം ഞങ്ങളേറ്റു"വെന്നുവരെ ഒരു കൗണ്‍സിലര്‍ പറഞ്ഞുനോക്കി. പക്ഷെ തനിക്ക് ശിഷ്ടകാലം ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ കാര്യം നോക്കി കഴിയാനാണ് ഇഷ്ടമെന്ന് അവര്‍ തുറന്നുപറഞ്ഞു.
നിഷ്കളങ്കമായാണ് അവര്‍ യോഗത്തില്‍ പൊലീസുകാരോട് ഒരു പരാതി ഉന്നയിച്ചതും. വേണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം നടക്കുന്ന മുറിയില്‍പ്പോലും കയറാന്‍ തയ്യാറായിനില്‍ക്കുന്ന ആഭ്യന്തരമന്ത്രിയുടെ ഭാര്യയെന്ന വിചാരം തെല്ലുമില്ലാതെ. പട്ടാപ്പകല്‍ കുട്ടിച്ചാക്കുമായി വന്ന് കുറെപ്പേര്‍ തന്റെ വീട്ടിലെ മാവില്‍ കയറി മാങ്ങ പറിച്ചുകൊണ്ടുപോവുകയാണെന്നായിരുന്നു അവരുടെ പരാതി. വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ കോടിമത പള്ളിപ്പുറത്തുകാവിനു സമീപം മാനസയിലാണ് മന്ത്രിയുടെയും കുടുംബത്തിന്റെയും താമസം. പകല്‍ സമയം പലപ്പോഴും വീട്ടില്‍ ആളുണ്ടാവില്ല. വീട്ടുവളപ്പിലെ മാവില്‍ കയറി ആവശ്യത്തിനു മാങ്ങയും പറിച്ചുകൊണ്ട് ആള്‍ക്കാര്‍ പോകും. ഇടവഴിയില്‍ ബൈക്കിലെത്തി മാല പറിച്ചുകൊണ്ടുപോകുന്ന സംഭവവുമുണ്ടെന്നും അവര്‍ പറഞ്ഞു. എന്തായാലും മന്ത്രിപത്നിക്ക് പൊലീസ് മറുപടി നല്‍കി. സാധാരണ രാത്രിയില്‍ അതുവഴി പട്രോളിങ് നടത്താറുണ്ടെന്ന്. പട്ടാപ്പകല്‍ മോഷണം നടക്കുന്നതിനു പരിഹാരമായി രാത്രിയില്‍ പട്രോളിങ്..
കമ്യൂണിറ്റി പൊലീസിങ് എന്ന സങ്കല്‍പ്പം വിജയകരമായി നടപ്പാക്കുകയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ജനമൈത്രി പൊലീസിലൂടെ. അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന ഈ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെ തകര്‍ന്നു തരിപ്പണമായെന്നാണ് ലളിതാംബികയെന്ന വീട്ടമ്മയുടെ പരാതി വ്യക്തമാക്കുന്നത്. നിരന്തരം പൊലീസുകാര്‍ വാര്‍ഡുകള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും പൗരമുഖ്യരുമായി സംവദിക്കുകയും ചെയ്ത് കൂട്ടായ പ്രവര്‍ത്തനമാണ് അന്നു നടന്നിരുന്നത്. നാട്ടുകാരുടെ പ്രശ്നങ്ങളും പരാതികളും മനസിലാക്കുകയും അത് പരിഹരിക്കാന്‍ പൊലീസ് സഹായിക്കുകയും ചെയ്തിരുന്നു. പൊലീസുകാര്‍ മര്‍ദകരല്ല ജനസേവകരാണെന്ന സന്ദേശവും അത് നല്‍കി. ആരാധനാലയങ്ങള്‍ കൊള്ളചെയ്യുന്നതു തടയാന്‍ രാത്രികാല പട്രോളിങ് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പള്ളിപ്പുറത്തുകാവിനു സമീപം പട്ടാപ്പകല്‍ കൊള്ള നടക്കുന്ന അവസ്ഥ. എന്തിന് ആഭ്യന്തരമന്ത്രിയുടെ പേരില്‍ പാസെടുത്ത് കലക്ടറുടെ വണ്ടിയില്‍ ഏതുപത്രക്കാരനും മണല്‍ കടത്താമെന്നതാണ് സ്ഥിതിയെന്നാണ് മന്ത്രിയെ താങ്ങിനിര്‍ത്തുന്ന പത്രം പറയുന്നത്.
deshabhimani 090512
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete