Sunday, June 17, 2012

യുഡിഎഫിന്റെ ഇരട്ടത്താപ്പ്



മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കുനിയില്‍ അങ്ങാടിയില്‍ കച്ചവടക്കാരായ സഹോദരങ്ങള്‍ അബൂബക്കറിനെയും ആസാദിനെയും ക്രിമിനല്‍ സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയമായ കാരണങ്ങളാല്‍ അല്ലെന്ന് സ്ഥാപിക്കാന്‍ മുസ്ലിംലീഗ് നേതൃത്വവും മുഖ്യമന്ത്രിയും തുടര്‍ച്ചയായി ശ്രമിക്കുന്നു. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ഈ ജൂണ്‍ മൂന്നാം തീയതി കുനിയില്‍ നടന്ന ഫത്തീഹ് റഹ്മാന്‍ കുടുംബ സഹായ ഫണ്ട് വിതരണ യോഗത്തില്‍ ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. എഫ്ഐആറില്‍ കൃത്രിമം കാണിച്ച് അതിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പി കെ ബഷീര്‍ എംഎല്‍എ തനിക്കും തെന്‍റ പാര്‍ടിക്കും രാഷ്ട്രീയ വിരോധമുള്ളവരെ വകവരുത്തും, അവരുടെ കയ്യും കാലും വെട്ടും, അത് ചെയ്തവരെ താനും മറ്റ് നേതാക്കളും രക്ഷിക്കും എന്ന് മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പ്രസംഗിച്ചതിനു സ്പഷ്ടമായ തെളിവുണ്ട്.

എല്‍ഡിഎഫ് ഭരണകാലത്ത് അധ്യാപകനെ ചവിട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്കെതിരെ സാക്ഷിമൊഴി നല്‍കിയാല്‍ വച്ചേക്കില്ല എന്ന് പരസ്യഭീഷണി മുഴക്കിയതിനു ബഷീറിനെതിരെ പോലീസ് കേസെടുത്തിരുന്നു. അടുത്തയിടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരു ന്യായീകരണവും ഇല്ലാതെ അത് പിന്‍വലിച്ചത്. അതിനു തൊട്ടുപിന്നാലെയായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ജനുവരിയില്‍ വീടാക്രമിച്ചവര്‍ ""ഞങ്ങളുടെ എംഎല്‍എക്കെതിരെ സാക്ഷി പറയുമോ"" എന്ന് ആക്രോശിച്ചായിരുന്നത്രെ അത് ചെയ്തത്. ഇതും കൊലപാതകത്തിനു സാക്ഷിയായ നജീബിെന്‍റ മൊഴിയും കണക്കിലെടുത്താണ് പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) തയ്യാറാക്കിയത് എന്നു പറയപ്പെടുന്നു. അതനുസരിച്ച് എംഎല്‍എയും മുസ്ലിംലീഗ് പ്രവര്‍ത്തകരായ മറ്റ് പ്രതികളും അറസ്റ്റ് ചെയ്യപ്പെടേണ്ടതായിരുന്നു. മുഖ്യപ്രതിയായ മുക്താറിനെ വിദേശത്തേക്ക് കടക്കാന്‍ ലീഗ് സഹായിക്കുകയും പോലീസ് കണ്ണടയ്ക്കുകയും ചെയ്തു എന്നാണ് വിവരം. ഇപ്പോള്‍ മുസ്ലിംലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദഫലമാണെന്നു പറയപ്പെടുന്നു, മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്‍റും ബഷീറിന്റെ മേല്‍ ക്രിമിനല്‍ നടപടി ആവശ്യമില്ല എന്നു പറയുന്നു. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്ല. അതുകൊണ്ടാകണം കൊലയാളിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വരെ പരസ്യമായ നിലപാടെടുത്ത് പോലീസിെന്‍റ കൈകള്‍ വരിഞ്ഞുകെട്ടുന്നത്. ഇടുക്കി ജില്ലയിലെ എസ്എഫ്ഐ നേതാവ് അനീഷ്രാജനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ പ്രതികളെ പിടികൂടി കേസ് നടത്താന്‍ സര്‍ക്കാരും പോലീസും ഒരു താല്‍പര്യവും കാണിക്കുന്നില്ല. മാത്രമല്ല, ആ കേസന്വേഷണം ത്വരിതമാക്കി പ്രതികളുടെമേല്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളണമെന്ന് സമാധാനപരമായി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ ജാഥയായി ചെന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് വിജെടി ഹാളിനു മുന്നിലുള്ള റോഡിലിട്ട് മൃഗീയമായി പോലീസ് തല്ലിച്ചതച്ചു. പലരുടെയും കയ്യും കാലും ഒടിച്ചു. തലയ്ക്കടിച്ച് പരിക്കേല്‍പിച്ചു. പെണ്‍കുട്ടികളെ വരെ വയറ്റത്ത് ബൂട്ടിട്ട് ചവിട്ടി നട്ടെല്ലിനു ക്ഷതം വരുത്തി.യുഡിഎഫുകാര്‍ നടത്തിയ കൊലകളോടും അതില്‍ ന്യായമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നവരോടും ഉള്ള യുഡിഎഫ് സര്‍ക്കാരിന്റെ സമീപനം അതാണ്. അക്രമം ചെയ്ത പോലീസുകാരുടെമേല്‍ നടപടിയെടുക്കാനല്ല, അവരെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

അതേസമയം ടി പി ചന്ദ്രശേഖരന്‍ വധം നടന്ന ഉടനെ മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ സിപിഐ എം ആണ് കൊലയ്ക്കു ഉത്തരവാദി എന്ന് ആരോപിക്കുകയായിരുന്നു. അന്നുമുതല്‍ ഒരു വിഭാഗം മാധ്യമങ്ങളും സിപിഐ എമ്മിനെ കരിതേയ്ക്കാനും കൊലയാളികളുടെ പാര്‍ടിയാണ് ഇതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കുകയായിരുന്നു. പി കെ ബഷീറിനെ പോലീസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയതിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയും ലീഗ് നേതൃത്വവും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍. അതേസമയം സിപിഐ എം നേതാക്കള്‍ ആദ്യം മുതല്‍ക്കേ പറഞ്ഞത്, സിപിഐ എമ്മിനു പാര്‍ടിയെന്ന നിലയില്‍ ചന്ദ്രശേഖരെന്‍റ വധത്തില്‍ പങ്കില്ലെന്നും ഏതെങ്കിലും പാര്‍ടി സഖാവിനു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കോടതി കൈക്കൊള്ളുന്ന നടപടിക്കുപുറമെ പാര്‍ടിയും നടപടിയെടുക്കും എന്നായിരുന്നു. ഇപ്പോഴും അതുതന്നെയാണ് പാര്‍ടിയുടെ നയം. അതുകൊണ്ടാണ് സിപിഐ എം കൊലയാളികളുടെ പാര്‍ടിയല്ല, ചൂഷകവര്‍ഗങ്ങളുടെ ആക്രമണത്തിനു ഇരയാകുന്നവരുടെ പാര്‍ടിയാണെന്നും പറയുന്നത്. നേരെമറിച്ച്, കോണ്‍ഗ്രസ്സായാലും മുസ്ലിംലീഗായാലും കൊലയാളികളെ ഭരണത്തിലുള്ള സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുകയാണ്. തെളിവുള്ളവരുടെമേല്‍ ക്രിമിനല്‍ നടപടി കൈക്കൊള്ളാനല്ല, അത് നശിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ടികളിലെ നെല്ലും കല്ലും തിരിച്ചറിയാന്‍ ഈ സമീപകാല സംഭവങ്ങളും അവയിലെ അനുഭവങ്ങളും വഴികാട്ടികളായി വര്‍ത്തിക്കുന്നു.

chintha editorial 220612

1 comment:

  1. മലപ്പുറം ജില്ലയിലെ അരീക്കോടിനടുത്ത് കുനിയില്‍ അങ്ങാടിയില്‍ കച്ചവടക്കാരായ സഹോദരങ്ങള്‍ അബൂബക്കറിനെയും ആസാദിനെയും ക്രിമിനല്‍ സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് രാഷ്ട്രീയമായ കാരണങ്ങളാല്‍ അല്ലെന്ന് സ്ഥാപിക്കാന്‍ മുസ്ലിംലീഗ് നേതൃത്വവും മുഖ്യമന്ത്രിയും തുടര്‍ച്ചയായി ശ്രമിക്കുന്നു. ഏറനാട് എംഎല്‍എ പി കെ ബഷീര്‍ ഈ ജൂണ്‍ മൂന്നാം തീയതി കുനിയില്‍ നടന്ന ഫത്തീഹ് റഹ്മാന്‍ കുടുംബ സഹായ ഫണ്ട് വിതരണ യോഗത്തില്‍ ഇവര്‍ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. എഫ്ഐആറില്‍ കൃത്രിമം കാണിച്ച് അതിലെ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. പി കെ ബഷീര്‍ എംഎല്‍എ തനിക്കും തെന്‍റ പാര്‍ടിക്കും രാഷ്ട്രീയ വിരോധമുള്ളവരെ വകവരുത്തും, അവരുടെ കയ്യും കാലും വെട്ടും, അത് ചെയ്തവരെ താനും മറ്റ് നേതാക്കളും രക്ഷിക്കും എന്ന് മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പ്രസംഗിച്ചതിനു സ്പഷ്ടമായ തെളിവുണ്ട്.

    ReplyDelete