Thursday, August 23, 2012

ബാങ്ക് പണിമുടക്ക് പൂര്‍ണം; 10 ലക്ഷം ജീവനക്കാര്‍ പങ്കെടുക്കുന്നു


ബാങ്കിങ്മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്കെതിരെ ബുധനാഴ്ച ആരംഭിച്ച ദ്വിദിന പണിമുടക്കില്‍ രാജ്യത്തെ 10 ലക്ഷം ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നു. ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും പ്രതിനിധാനംചെയ്യുന്ന ഒമ്പത് സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ബാങ്കിങ് പരിഷ്കരണബില്‍ പാര്‍ലമെന്റ് പരിഗണിക്കാനിരുന്ന ദിവസമാണ് രാജ്യമെങ്ങുമുള്ള ബാങ്കിങ് ജീവനക്കാര്‍ ഒറ്റക്കെട്ടായി പണിമുടക്കിയത്.

പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് പിരിഞ്ഞതിനാല്‍ ബുധനാഴ്ച ബില്ലിന്‍മേല്‍ ചര്‍ച്ച നടന്നില്ല. രാജ്യത്തെ 70,000 ബാങ്ക് ശാഖകളെ സമരം ബാധിച്ചു. എസ്ബിഐ അടക്കമുള്ള 26 പൊതുമേഖലാ ബാങ്ക്, 12 വിദേശബാങ്ക്, 26 സ്വകാര്യമേഖലാ ബാങ്ക്, 86 പ്രാദേശികഗ്രാമീണ ബാങ്ക്, 2100 സഹകരണമേഖല ബാങ്ക് എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ പ്രധാനഗരങ്ങളില്‍ ഉള്‍പ്പടെ രാജ്യവ്യാപകമായി പ്രകടനവും ധര്‍ണയും നടത്തി. എഐബിഇഎ, എഐബിഒസി, എന്‍സിബിസി, എഐബിഒഎ, ബിഇഎഫ്ഐ, ഐഎന്‍ബിഇഎഫ്, ഐഎന്‍ബിഒസി, എന്‍ഒബിഡബ്ല്യു, എന്‍ഒബിഒ എന്നീ സംഘടനകളാണ് യുണൈറ്റഡ് ഫോറത്തിലുള്ളത്.

deshabhimani 230812

1 comment:

  1. ബാങ്കിങ്മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്കെതിരെ ബുധനാഴ്ച ആരംഭിച്ച ദ്വിദിന പണിമുടക്കില്‍ രാജ്യത്തെ 10 ലക്ഷം ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നു. ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാരെയും പ്രതിനിധാനംചെയ്യുന്ന ഒമ്പത് സംഘടനകളുടെ സംയുക്തവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ബാങ്കിങ് പരിഷ്കരണബില്‍ പാര്‍ലമെന്റ് പരിഗണിക്കാനിരുന്ന ദിവസമാണ് രാജ്യമെങ്ങുമുള്ള ബാങ്കിങ് ജീവനക്കാര്‍ ഒറ്റക്കെട്ടായി പണിമുടക്കിയത്.

    ReplyDelete