Saturday, August 25, 2012

ഹഫ്ത പിരിച്ച് തെരുവോരം കച്ചവടത്തിന് നല്‍കാന്‍ നീക്കം


തളിപ്പറമ്പ്: ഓണക്കാലത്ത് വഴിയോരത്ത് പൂക്കച്ചവട-വസ്ത്രവാണിഭത്തിന് തീവ്രവാദ ക്രിമിനല്‍ സംഘങ്ങള്‍ ദേശീയസംസ്ഥാനപാത അളന്നുതിരിച്ചു. ബസ്സ്റ്റാന്‍ഡിന്റെ സമീപവും ചുറ്റളവുമനുസരിച്ച് വന്‍തുക ഹഫ്ത വാങ്ങി കര്‍ശനവ്യവസ്ഥകളോടെ സ്ഥലം നല്‍കാനാണ് നീക്കം. അധോലോകമാതൃകക്കെതിരെ കര്‍ശനടപടിയുണ്ടായില്ലെങ്കില്‍ സ്ഫോടനാത്മക സ്ഥിതിയാണെന്ന് രഹസ്യന്വേഷണവിഭാഗം മുന്നറിയിപ്പ് നല്‍കി.

ദേശിയപാത, താലൂക്കോഫീസ് റോഡ്, മെയിന്‍റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവയുടെ ഇരുവശങ്ങളാണ് അളന്നുതിരിച്ചത്. മുക്കാല്‍ മീറ്റര്‍ മുതല്‍ അഞ്ചുമീറ്റര്‍വരെ വിസ്തൃതിയില്‍ പച്ച, വെള്ള, മഞ്ഞ നിറമുള്ള പെയിന്റ് ഉപയോഗിച്ച് ഓരോന്നിന്റെയും അതിരുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റെയും "ഉടമസ്ഥന്റെ" പേര് അക്ഷരകോഡുകളായി രേഖപ്പെടുത്തിയിരിക്കുകയാണ്. സികെ, എസ്ആര്‍, പിപി, പിപിഎം, എസ്എസ്, എംവി എന്നിങ്ങിനെയാണ് കോഡ്നാമങ്ങള്‍. ദേശിയപാതയില്‍ അര്‍ബന്‍ബാങ്കുവരെയും താലൂക്കോഫീസ് റോഡിലെ നടപ്പാത, മാര്‍ക്കറ്റ് റോഡില്‍ മുനിസിപ്പല്‍ ലൈബ്രറി കോംപ്ലക്സുവരെയും നീളുന്നതാണ് ഈ കൈയേറ്റം. മൂന്നുദിവസത്തേക്ക് ഏറ്റവും കുറഞ്ഞ "തറവാടക" ആയിരം രൂപയും പരമാവധി 5000 രൂപയുമാണ്. ബസ്സ്റ്റാന്‍ഡിനരികില്‍ നിരക്ക് കൂടും. അര്‍ബന്‍ബാങ്കിന് മുന്നിലാണ് കുറഞ്ഞ നിരക്ക്. തറ "ഉടമകള്‍" നല്‍കുന്ന പൂവും തുണികളും റെഡിമെയ്ഡുകളും മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്നതടക്കമുള്ള കര്‍ശനവ്യവസ്ഥകളുമുണ്ട്. പ്രത്യേകമതത്തില്‍പെട്ടവരും സ്ഥിരം കുഴപ്പക്കാരായ തീവ്രവാദസംഘങ്ങളുമാണ് കൈയേറ്റത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണവിഭാഗം പറഞ്ഞു. അളന്നുതിരിക്കല്‍ ബോധ്യപ്പെട്ടിട്ടും ഭരണകക്ഷി പിന്‍ബലമുള്ള സംഘത്തിനെതിരെ ഒരു നടപടിയും പൊലീസ് സ്വികരിച്ചിട്ടില്ല.

deshabhimani news

No comments:

Post a Comment