Tuesday, August 28, 2012

സെന്റ് തോമസിലെ വിദ്യാര്‍ഥിരാഷ്ട്രീയ നിരോധം: വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരത്തിലേക്ക്


തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ച മാനേജ്മെന്റ് തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാലസമരത്തിനൊരുങ്ങുന്നു.

ഓണാവധി കഴിഞ്ഞ് കോളേജ് തുറക്കുന്ന സെപ്തംബര്‍ മൂന്നുമുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖ് പറഞ്ഞു. വിദ്യാര്‍ഥിവിരുദ്ധ സമീപനങ്ങളുമായാണ് മാനേജ്മെന്റ് മുന്നോട്ടു പോകുന്നതെങ്കില്‍ മറ്റു വിദ്യാര്‍ഥി-ജനാധിപത്യപ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുത്തുതോല്‍പ്പിക്കുമെന്നും വൈശാഖ് പറഞ്ഞു. ക്യാമ്പസില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍ പറഞ്ഞു. ജനാധിപത്യ അവകാശങ്ങളെ കശാപ്പു ചെയ്യുന്ന മാനേജ്മെന്റിന്റെ ഫാസിസ്റ്റ് സമീപനത്തെ കര്‍ശനമായി നേരിടുമെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി വി കെ വിനീഷ് വ്യക്തമാക്കി. തങ്ങളുടെ സാമുദായിക സംഘടനയ്ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്ന മാനേജ്മെന്റിന്റെ അധ്യാപകനിയമനത്തിലടക്കമുള്ള അഴിമതി മൂടിവയ്ക്കാനാണ് വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിക്കുന്നതെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ കെ സജിത്ത് പറഞ്ഞു.

മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥിസംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടത്താനാണ് വിദ്യാര്‍ഥിസംഘടനകള്‍ ആലോചിക്കുന്നത്. കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പും പ്രചാരണങ്ങളും ഇല്ലാതാക്കി വിദ്യാര്‍ഥിരാഷ്ട്രീയപ്രവര്‍ത്തനത്തെ പ്രഹസനമാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. ഇതിന്റെ പ്രതികാര നടപടികൂടിയാണ് വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചത്.

deshabhimani 280812

1 comment:

  1. മാനേജ്മെന്റിനെതിരെ വിദ്യാര്‍ഥിസംഘടന ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പ്രക്ഷോഭം നടത്താനാണ് വിദ്യാര്‍ഥിസംഘടനകള്‍ ആലോചിക്കുന്നത്. കോളേജ്യൂണിയന്‍ തെരഞ്ഞെടുപ്പും പ്രചാരണങ്ങളും ഇല്ലാതാക്കി വിദ്യാര്‍ഥിരാഷ്ട്രീയപ്രവര്‍ത്തനത്തെ പ്രഹസനമാക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ രംഗത്തുവന്നു. ഇതിന്റെ പ്രതികാര നടപടികൂടിയാണ് വിദ്യാര്‍ഥിരാഷ്ട്രീയം നിരോധിച്ചത്.

    ReplyDelete