2012 ഡിസംബര്‍ 12നാണ് മലപ്പുറത്ത് യോഗം വിളിച്ച് നിയമവിരുദ്ധ ഉത്തരവ് ഇറക്കിയത്. വ്യാജ പാസ്പോര്‍ട്ട് പിടിച്ച സംഭവത്തില്‍ നടപടിയൊഴിവാക്കാന്‍ നിയമം ലംഘിച്ച് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ്കുമാര്‍ പര്‍ദേശി ഇറക്കിയ ഉത്തരവ് കേസന്വേഷിക്കുന്ന സിബിഐ സംഘത്തിനു ലഭിച്ചിരുന്നു. ഉത്തരവ് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഒത്താശയോടെയാണെന്നും സൂചനയുണ്ടായിരുന്നു. കേസില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറും പ്രതിയാകുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കാന്‍ നടപടിയായത്. മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍ റഷീദിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്
പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മലപ്പുറത്ത് 18 ബാങ്ക് അക്കൗണ്ട്
കൊച്ചി: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുള്‍റഷീദിന് മലപ്പുറം മേഖലയില്‍ 18 ബാങ്ക് അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ സിബിഐ നിര്‍ദേശപ്രകാരം മരവിപ്പിച്ചു. ദുരൂഹമായ പല ഇടപാടുകളും ഇവയില്‍ നടന്നതായാണ് സൂചന. ഇതുസംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം യോഗ്യതകുറഞ്ഞ ഇദ്ദേഹത്തിന് എങ്ങിനെ പാസ്പോര്‍ട്ട് ഓഫീസറായി നിയമനം ലഭിച്ചു എന്നതില്‍ വ്യക്തതവരുത്താന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും സിബിഐ തീരുമാനിച്ചു.
വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനാണ് അബ്ദുള്‍റഷീദ്. അണ്ടര്‍ സെക്രട്ടറി പദവിയിലുള്ളവരെയാണ് പാസ്പോര്‍ട്ട് ഓഫീസര്‍മാരാക്കുക എന്നിരിക്കെ ഡിവൈഎസ്പി റാങ്കിലുള്ള റഷീദിന്റെ നിയമനം സംബന്ധിച്ച് വ്യക്തതവരുത്തുന്നതിന് വിദേശ മന്ത്രാലയത്തിന് സിബിഐ കത്തയക്കും. രാജ്യത്ത് മറ്റെങ്ങും ഇത്തരത്തില്‍ നിയമനം നടത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടിക്ക് ഏറെ പ്രസക്തിയുണ്ട്. നിയമനത്തില്‍ വിദേശ സഹമന്ത്രി ഇ അഹമ്മദിന്റെ ഇടപെടല്‍ ഉണ്ടായതായി ആക്ഷേപവുമുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍വിഭാഗം പാസ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും ഇതില്‍ തുടര്‍നടപടി സ്വീകരിക്കാതെ ഉടമകള്‍ക്ക് പാസ്പോര്‍ട്ട് തിരികെ നല്‍കിയെന്ന പരാതിയെത്തുടര്‍ന്ന് പാസ്പോര്‍ട്ട് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേടുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2,35,000 രൂപയും കണ്ടെത്തിയിരുന്നു.
deshabhimani
No comments:
Post a Comment