Tuesday, July 2, 2013

സാമൂഹ്യനീതി ഉറപ്പാക്കാന്‍ ഇടതുപക്ഷ ബദല്‍നയം

ഇടതുപക്ഷപാര്‍ടികള്‍ മുന്നോട്ടുവച്ച ബദല്‍നയത്തിന്റെ കാതല്‍ പത്ത് വിഷയങ്ങള്‍. സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളാണ് ബദല്‍നയത്തിലുള്ളത്. ഈ വിഷയങ്ങളിലാണ് ഇടതുപക്ഷം ജനാധിപത്യ- മതനിരപേക്ഷ കക്ഷികളുടെ പിന്തുണ തേടുന്നത്.

1. ഭൂപരിഷ്കരണം നടപ്പാക്കുക. മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കുക. എല്ലാവര്‍ക്കും വീടുവയ്ക്കാനുള്ള ഭൂമി നല്‍കുക. ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക. സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരം കര്‍ഷകര്‍ക്ക് ന്യായവില നല്‍കുക. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കുക.

2. പശ്ചാത്തലസൗകര്യ വികസനം വര്‍ധിപ്പിക്കുക. കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്ന നിര്‍മാണ വ്യവസായങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുക. ഖനിജ- എണ്ണ വിഭവങ്ങള്‍ ദേശസാല്‍ക്കരിക്കുക.

3. നികുതിപിരിവിലെ പഴുതടച്ച് ന്യായമായ എല്ലാ നികുതിയും പിരിച്ചെടുക്കുക. ഊഹാധിഷ്ഠിത ധനമൊഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. ധനമേഖല വിദേശനിക്ഷേപത്തിന് തുറന്നുകൊടുക്കാതിരിക്കുക. ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അരുത്.

4. സാര്‍വത്രിക പൊതുവിതരണസമ്പ്രദായം ഏര്‍പ്പെടുത്തുക. എല്ലാ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കുക. ഇത് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കുക.

5. മതവും രാഷ്ട്രവും തമ്മിലുള്ള വേര്‍തിരിവ് അടിസ്ഥാനനയമായുള്ള മതനിരപേക്ഷതയ്ക്കായി നിലകൊള്ളുക. വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.

6. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുക. സ്വകാര്യവല്‍ക്കരണം തടയുക. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുമെന്ന് ഉറപ്പുവരുത്തുക.

7. ഉന്നതമേഖലയിലെ അഴിമതി തടയാന്‍ കര്‍ക്കശ നടപടി സ്വീകരിക്കുക. അന്വേഷണത്തിന് സ്വതന്ത്രചുമതലയുള്ള ലോക്പാല്‍ നിയമം പാസാക്കുക. തെരഞ്ഞെടുപ്പുപരിഷ്കരണം നടപ്പാക്കുക.

8. എല്ലാ മേഖലയിലും വനിതകള്‍ക്ക് തുല്യത ഉറപ്പാക്കുക. പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യുക. ദളിതരുടെ അവകാശം സംരക്ഷിക്കുക. സ്വകാര്യമേഖലയിലും പട്ടികജാതി- വര്‍ഗ സംവരണം ഏര്‍പ്പെടുത്തുക. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ശുപാര്‍ശചെയ്യുന്ന രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക. ആദിവാസിക്ഷേമം ഉറപ്പാക്കുന്ന ഭരണഘടനയിലെ അഞ്ചും ആറും ഷെഡ്യൂളും സംരക്ഷിക്കുക.

9. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക. മിനിമംകൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുക. തൊഴില്‍രംഗത്തെ കരാര്‍വല്‍ക്കരണവും കാഷ്വല്‍ സമ്പ്രദായവും അവസാനിപ്പിക്കുക.

10. സ്വതന്ത്ര വിദേശനയം അംഗീകരിക്കുക.

deshabhimani

No comments:

Post a Comment