Wednesday, November 7, 2018

ശബരിമല സ്ത്രീ പ്രവേശനം: മരിച്ചവരുടെ പേരിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് സംഘപരിവാര്‍

കൊച്ചി > സന്നിധാനത്ത്‌ പൊലീസിനെ കുത്തിനിറച്ചുവെന്ന തരത്തിലുള്ള സംഘപരിവാർ പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ദേശാഭിമാനി ചീഫ്‌ എഡിറ്റർ പി രാജീവ്. സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുള്ള പൊലീസ് വ്യൂഹത്തിന്‍റെ രണ്ട് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യക്തമായ അജണ്ടയോടെ സംഘപരിവാർ വ്യാജപ്രചരണം കൊഴുപ്പിക്കുന്നത്‌. ഈ രണ്ട്‌ ചിത്രങ്ങളും പഴയതാണെന്ന് തെളിവു സഹിതം വ്യക്തമാക്കുന്നതാണ്‌ പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌.

യുവതികളെ പ്രവേശിപ്പിക്കാനായി സര്‍ക്കാര്‍ വിന്യസിച്ച പൊലീസ് വ്യൂഹം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോകളില്‍ ഒന്ന് 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ സുരക്ഷ ശക്തമാക്കിയ ഘട്ടത്തിൽ ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ചതാണെന്ന്‌ പോസ്റ്റിൽ പറയുന്നു. രണ്ടാമത്തെ ഫോട്ടോ 2016 ജനുവരിയിൽ പുതിയ ബാച്ച് പൊലീസ്‌ ശബരിമലയുടെ സുരക്ഷ ഏറ്റെടുത്ത ചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ട്‌ ചിത്രങ്ങളും ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ ചേർത്തിട്ടുണ്ട്‌.

പി രാജീവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

ശബരിമല സന്നിധാനത്ത്‌ പൊലീസിനെ നിറച്ചുവെന്നു കാണിച്ച്‌ വ്യാപകമായി പ്രചരിക്കപ്പെടുന്ന രണ്ട്‌ ഫോട്ടോകളാണിവ. ഇവ രണ്ടും ശബരിമലയിൽ നിന്നുള്ള പുതിയ ചിത്രങ്ങളാണോ?

1) 2016 ഡിസംബറിൽ ബാബറി മസ്ജിദ്‌ തകർത്തതിന്റെ വാർഷികവുമായി ബന്ധപ്പെട്ട്‌ സന്നിധാനത്ത്‌ അതീവ സുരക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വാർത്തക്കൊപ്പം ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയാണു ആദ്യത്തേത്‌. ( വാർത്ത ലിങ്ക്‌ ചേർക്കുന്നു)
https://www.thehindu.com/…/Tight-securi…/article16739103.ece

2) 2016 ജനുവരിയിൽ പുതിയ ബാച്‌ പോലീസ്‌ ശബരി മലയുടെ സുരക്ഷ ഏറ്റെടുത്ത വാർത്തയുമായി ബന്ധപ്പെട്ട്‌ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രമാണു രണ്ടാമത്തേത്‌.

https://www.thehindu.com/…/New-batch-of…/article13991000.ece

ചിലരുടെ അജണ്ടകളിൽ തല വെച്ച്‌ കൊടുക്കാതിരിക്കേണ്ടത്‌ എത്രമാത്രം അനിവാര്യമാണെന്ന് വിവേകമുള്ള മലയാളികൾക്ക്‌ മനസിലാവുമല്ലോ!

No comments:

Post a Comment