വിക്കിലീക്സുമായി ദ് ഹിന്ദു: ഇന്ത്യൻ വിദേശനയം അമേരിക്കയുടെ കാൽചുവട്ടിൽ ?
ഇന്ത്യയെ സംബന്ധിക്കുന്ന അതീവരഹസ്യ അമേരിക്കൻ എംബസി കേബിളുകളെ ഒന്നൊന്നായി വെളിപ്പെടുത്താനുള്ള ദൌത്യവുമായി ദ് ഹിന്ദു പത്രം രംഗത്ത്. ദ് ഗാഡിയൻ (ബ്രിട്ടൻ), ദേർ ഷ്പീഗൽ (ജർമ്മനി), ന്യൂയോർക് ടൈംസ് (അമേരിക്ക) തുടങ്ങിയ പാശ്ചാത്യ പത്രങ്ങൾക്ക് ശേഷം ഏഷ്യയിൽ നിന്നുതന്നെ ഒരു പത്രത്തിനു ഇതാദ്യമായാണ് വിക്കിലീക്സ് അതിന്റെ രേഖകൾ പരിശോധിക്കാനും പത്രവാർത്തയാക്കാനും അനുമതി നൽകുന്നത്. 2010 ഡിസംബർ മാസം മുതൽ തുടങ്ങിയ ശ്രമങ്ങൾക്കൊടുവിലാണ് ദ് ഹിന്ദുവിനു വിക്കിലീക്സിന്റെ “ഇന്ത്യാ” രേഖകൾ പരിശോധിക്കാനും എക്സ്ക്ലൂസിവ് ആയി പ്രസിദ്ധീകരിക്കാനും അനുമതി ലഭിക്കുന്നത്. ദ് ഹിന്ദുവിന്റെ നിലപാടുകളുടെ അംഗീകാരമായാണ് ഈ അനുമതിയെ കാണുന്നതെന്ന് എഡിറ്റർ എൻ റാം മാർച്ച് 15ലെ ആമുഖക്കുറിപ്പിൽ സൂചിപ്പിക്കുന്നു.
ഇന്ത്യയെ പരാമർശിക്കുന്നതോ സംബന്ധിക്കുന്നതോ ആയ 5100 എംബസ്സി കേബിളുകളാണ് ദ് ഹിന്ദു പത്രത്തിനു ലഭിച്ചിരിക്കുന്നത്. ആദ്യദിനമായ മാർച്ച് 15നു ഇന്ത്യാ-ഇറാൻ വാതക പൈപ്പ് ലൈൻ വിഷയം, ഇസ്രയേലിന്റെ ഗാസാ ആക്രമണം, പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ എന്നിവയുടെ രേഖകളാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിൽ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ അട്ടിമറിക്കാനും ഇന്ത്യയുടെ വിദേശനയത്തെ പൂർണമായും വലതുപക്ഷത്തേയ്ക്ക് വലിക്കാനും അമേരിക്ക നടത്തിയ ചരടുവലികളെ കുറിച്ചുള്ള കേബിളുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വരും ദിവസങ്ങളിൽ കാരണമാകും.
മുഴുവന്‍ പോസ്റ്റ് ഇവിടെ

ReplyDelete