ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ പങ്കാളികളായിരുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡി എല്‍ എഫുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മകളുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധേര കച്ചവട ബന്ധമുണ്ടാക്കി. ജ്വല്ലറി, കരകൗശല കയറ്റുമതിയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന വധേര മൂന്നു വര്‍ഷം മുമ്പാണ് ഡി എല്‍ എഫുമായുള്ള പങ്കാളിത്തത്തിലൂടെ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്ക് കടന്നത്. സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് വധേര.
ജ്വല്ലറി, കരകൗശല കയറ്റുമതി നടത്തുന്ന ആര്‍ടെക്‌സ് എന്ന കമ്പനിയുടെ ഉടമയാണ് വധേര. ആര്‍ടെക്‌സില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബിസിനസില്‍ മാത്രമേ താല്‍പ്പര്യമുള്ളൂവെന്നും മറ്റൊന്നിലേയ്ക്കും കടക്കാന്‍ ഉദ്ദേശിക്കുല്ല്‌ല്ലെന്നുമാണ് വധേര അടുത്തിടെ വരെ പറഞ്ഞിരുന്നത്. എന്നാല്‍ 2008 ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്കു കടന്ന വധേര ഹരിയാനയിലും രാജസ്ഥാനിലും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഡി എല്‍ ഫുമായി പങ്കാളിത്തത്തില്‍ വന്‍കിട ഹോട്ടലും തുടങ്ങിയിട്ടുണ്ട് വധേര. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന സ്ഥാപനം തുടങ്ങുന്നതിനും വധേര ഉദ്ദേശിക്കുന്നതായി ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വധേരയുടെ ഉടമസ്ഥതയിലുള്ള ചില കമ്പനികള്‍ക്ക് ജാമ്യമൊന്നുമില്ലാതെ ഡി എല്‍ എഫ് വന്‍ വായ്പകള്‍ നല്‍കിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. വധേരയുടെയും മാതാവ് മൗരീന്‍ വധേരയുടെയും ഉടമസ്ഥതയിലുള്ള സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡാണ് ഡി എല്‍ എഫ് ഹോട്ടല്‍ ഹോള്‍ഡിംഗ്‌സുമായി ചേര്‍ന്ന് വന്‍കിട ഹോട്ടല്‍ തുറന്നിട്ടുള്ളത്. ഡല്‍ഹിയില്‍ ഡി എല്‍ എഫ് കോര്‍ട്ട് യാഡിന് അകത്താണ് ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഇന്‍ എന്ന ഹോട്ടല്‍. ഇത് ചെറിയ ഹോട്ടലാണെന്നും വിപുലീകരിച്ച് ബിസിനസ് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വധേര പറഞ്ഞതായി ഇക്കണോമിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡി എല്‍ ഫുമായി ദീര്‍ഘകാല ബന്ധമാണുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുമായി കച്ചവട ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വധേര പറയുന്നത്.
ഡി എല്‍ എഫ് ലിമിറ്റഡില്‍നിന്ന് സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി 2009 മാര്‍ച്ചില്‍ 25 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇത് ജാമ്യമില്ലാത്ത വായ്പയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പത്തു കോടി മാത്രമാണ് വായ്പാ തുക ബാക്കിയുള്ളത്. ഈ തുക തിരിച്ചടച്ചോ എഴുതിത്തള്ളിയോ എന്ന് വ്യക്തമല്ലെന്ന് പത്രം പറയുന്നു.
ജനയുഗം
കോമണ്‍വെല്‍ത്ത് ഗെയിംസിന് അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ പങ്കാളികളായിരുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡി എല്‍ എഫുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മകളുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധേര കച്ചവട ബന്ധമുണ്ടാക്കി. ജ്വല്ലറി, കരകൗശല കയറ്റുമതിയില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന വധേര മൂന്നു വര്‍ഷം മുമ്പാണ് ഡി എല്‍ എഫുമായുള്ള പങ്കാളിത്തത്തിലൂടെ റിയല്‍ എസ്റ്റേറ്റ് രംഗത്തേയ്ക്ക് കടന്നത്. സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് വധേര.
ReplyDeleteസോണിയഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേര ഡല്‍ഹിയിലും പരിസരങ്ങളിലും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്ന മാധ്യമ വാര്‍ത്ത പ്രഥമദൃഷ്ട്യാതന്നെ വളരെ ഗൌരവമുള്ളതാണെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പ്രശ്നം കൂടുതല്‍ പഠിച്ചശേഷം വിശദമായി പ്രതികരിക്കാമെന്ന് യെച്ചൂരി പറഞ്ഞു.
ReplyDelete