കൊച്ചി: നവ ഉദാരവല്‍ക്കരണത്തെത്തുടര്‍ന്ന് നടപ്പായെന്നു പറയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ 90 ശതമാനം ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ലോകത്തെ സൂപ്പര്‍പവറായി ഇന്ത്യ വളരുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ മറുഭാഗത്ത് ഭീതിദമായ രീതിയില്‍ ദാരിദ്യ്രം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ ഒരുതരത്തിലും നവ ഉദാരവല്‍ക്കരണം സഹായിക്കുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ 'നവ ഉദാരവല്‍ക്കരണത്തിനുള്ള ജനകീയബദല്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പട്നായിക്.
സ്വയംപര്യാപ്തത നേടാതെ രാജ്യത്തിന് നിലനില്‍പ്പില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് കൃഷിയടക്കമുള്ള മേഖലകളില്‍ സബ്സിഡി പുനഃസ്ഥാപിക്കുകയാണു വേണ്ടത്. വികസനത്തില്‍ ജനങ്ങളുടെ— പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്നതാണ് നവ ഉദാരവല്‍ക്കരണത്തിന്റെ പ്രധാന അപാകം. നവ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പിലായതിന്റെ ഫലമായി സര്‍ക്കാരുകളുടെ വികസനത്തിനുള്ള പങ്ക് കുറഞ്ഞുവരുന്നു. ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും അസമത്വം വളര്‍ത്തുകയുംചെയ്യുന്ന തരത്തിലുള്ള വികസനമാണ് നവ ഉദാരവല്‍ക്കരണത്തിന്റെ ‘ഭാഗമായി നടപ്പാക്കുന്നത്. നവ ഉദാരവല്‍ക്കരണത്തിന് ബദല്‍ ഉണ്ടാക്കുകയെന്നത് എളുപ്പത്തില്‍ നടക്കുന്ന ഒരു പ്രക്രിയയല്ല. ജനങ്ങളുടെ കൂട്ടായ്മകൊണ്ടേ ബദല്‍ ഉണ്ടാക്കാനാകൂ- പട്നായിക് പറഞ്ഞു.
പ്രിന്‍സിപ്പല്‍ എം എസ് വിശ്വംഭരന്‍ അധ്യക്ഷനായി. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി മോനി സൂസന്‍ തോമസ്, പ്രൊഫ. എം ഡി അനില്‍ എന്നിവരും സംസാരിച്ചു.
സമ്പദ്വ്യവസ്ഥയിലെ ക്രമംതെറ്റിയ കയറ്റിറക്കങ്ങള്‍ക്കുകാരണം ഊഹക്കച്ചവടക്കാരുടെ അമിതമായ ഇടപെടലാണെന്ന് ഡോ. പ്രഭാത് പട്നായിക് കളമശേരിയില്‍ പറഞ്ഞു. സാമ്പത്തിക പരിഷ്കരണത്തിലെ പ്രവണതകളെക്കുറിച്ച് കൊച്ചി സര്‍വകലാശാലയിലെ അപ്ളൈഡ് ഇക്കണോമിക്സ് വകുപ്പ് സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിന് ഊഹക്കച്ചവടക്കാരെ കര്‍ശനമായി നിയന്ത്രിക്കണം. ഉദാരവല്‍ക്കരണം വിദേശമൂലധനം ആര്‍ജിക്കാനുള്ള രാജ്യങ്ങളുടെ കടുത്ത മത്സരത്തിന് വഴിതുറന്നു. ഈ മത്സരം രാജ്യങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനത്തെയും തൊഴില്‍ദാനശേഷിയെയും പ്രതികൂലമായി ബാധിച്ചു. മുതലാളിത്ത സമ്പദ്വ്യവസ്ഥ പഴയരീതിയില്‍ ഇനി മുന്നോട്ടുപോവില്ലെന്നും പട്നായിക് പറഞ്ഞു. വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സെമിനാര്‍ ഉദഘാടനം ചെയ്തു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഗോഡ്ഫ്രെ ലൂയിസ് അധ്യക്ഷനായി. സോഷ്യല്‍സയന്‍സ് ഡീന്‍ ഡോ. എം ഭാസി, അപ്ളൈഡ് ഇക്കണോമിക്സ് വകുപ്പു മേധാവി ഡോ. എം മീരാബായി, സെമിനാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ് ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani 160311
നവ ഉദാരവല്‍ക്കരണത്തെത്തുടര്‍ന്ന് നടപ്പായെന്നു പറയുന്ന വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ 90 ശതമാനം ജനങ്ങളില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ലെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ലോകത്തെ സൂപ്പര്‍പവറായി ഇന്ത്യ വളരുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ മറുഭാഗത്ത് ഭീതിദമായ രീതിയില്‍ ദാരിദ്യ്രം വര്‍ധിച്ചുകൊണ്ടിരിക്കയാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കാര്‍ഷികമേഖലയെ ഒരുതരത്തിലും നവ ഉദാരവല്‍ക്കരണം സഹായിക്കുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച ചടങ്ങില്‍ 'നവ ഉദാരവല്‍ക്കരണത്തിനുള്ള ജനകീയബദല്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പട്നായിക്.
ReplyDelete