പന്തളത്ത് ആര്‍എസ്എസ് തേര്‍വാഴ്ച തുടരുന്നു. സംഘര്‍ഷശ്രമവുമായി പോലീസും. വെളളിയാഴ്ച പന്തളം നഗരത്തിനെ ഭീകരാന്തരീക്ഷത്തില്‍ നിര്‍ത്തി എസ്എഫ്ഐ, സിഐടിയു, പ്രവര്‍ത്തകരെ ആക്രമിക്കുകയും, പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിയുകയും ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശനിയാഴ്ചയും ടൗണിലിറങ്ങി ഗുണ്ടാവിളയാട്ടം നടത്തി. സംഘപരിവാര്‍ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിഐടിയു പന്തളം ടൗണ്‍ യൂണിറ്റ് പ്രവര്‍ത്തകരായ വിനോദ്(35), കൃഷ്ണന്‍കുട്ടി(44) എന്നിവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ ഒരു സിഐറ്റിയു പ്രവര്‍ത്തകന്‍ ബിജു(38)വിനേയും, സിപിഐഎംപ്രവര്‍ത്തകന്‍ രാജേന്ദ്രന്‍(35)നെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സിഐടിയുപ്രവര്‍ത്തകന്‍ സുഭാഷിനെ ആക്രമിക്കുകയും പ്രകടനമായെത്തി പാര്‍ട്ടി ഓഫീസിനു നേരെ കല്ലേറ് നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ശനിയാഴ്ചത്തെ വധശ്രമം.
വെള്ളിയാഴ്ച നടന്ന ആര്‍എസ്എസ്-സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പകല്‍ രണ്ട് മുതല്‍ സിപിഐ എം ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താലിന് കടകള്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം എത്തിയ സിഐടിയു പ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടത്. അക്രമം നടത്തിയ ശേഷം ആര്‍എസ്എസ്കാര്‍ വന്ന ബൈക്കില്‍ തന്നെ രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച പകലും രാത്രിയുമായി പാര്‍ട്ടി പ്രവര്‍ത്തകരായ രാജനെയും, ശ്രീപ്രസാദിനേയും കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യിപ്പിച്ച പന്തളം പോലീസ് ശനിയാഴ്ച വൈകിട്ട് വരെയും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെപ്പോലും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഘപരിവാറും പോലീസും തമ്മിലുളള രഹസ്യ ധാരണപ്രകാരമാണ് അവരുടെ അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം. എന്നാല്‍ പ്രതിഷേധപ്രകടനം നടത്തിയ സിപിഐഎം പ്രവര്‍ത്തകരെ അമിതമായി നിയന്ത്രിച്ചും പ്രകടനത്തിലേക്ക് കടന്നു കയറിയും പൊലീസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു.
പന്തളം നിശ്ചലമായി
ആര്‍എസ്എസ്- സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് പന്തളത്ത് സിപിഐഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിലും പണിമുടക്കിലും നഗരം നിശ്ചലമായി. ശനിയാഴ്ച പകല്‍ രണ്ട് മുതല്‍പന്തളത്ത് കടകമ്പോളങ്ങള്‍ അടച്ചു. തൊഴില്‍ശാലകള്‍ പ്രവര്‍ത്തിച്ചില്ല. ഓട്ടോ തൊഴിലാളികളും പണിമുടക്കി. വാഹനങ്ങള്‍ ചിലതുമാത്രം നിരത്തിലിറങ്ങി. ഹര്‍ത്താല്‍ സമാധാനപൂര്‍ണ്ണവുമായിരുന്നു.
താക്കീതായി സിപിഐ എം പ്രതിഷേധം
പന്തളത്ത് നടന്ന എബിവിപി-ആര്‍എസ്എസ്-പൊലീസ് അക്രമത്തിലും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തിലും, പാര്‍ട്ടി ഓഫീസിനുളളില്‍ നടന്ന പോലീസ് വേട്ടയിലും പ്രതിഷേധിച്ച് പന്തളത്ത് സിപിഐഎം നടത്തിയ പ്രകടനവും യോഗവും സംഘപരിവാറിന് ശക്തമായ താക്കീത് നല്‍കി. യുഡിഎഫ് സര്‍ക്കാരിന്റെ തണലില്‍ നിന്ന് ആര്‍എസ്എസ്- സംഘപരിവാര്‍ അക്രമം തുടര്‍ന്നാല്‍ പാര്‍ട്ടി ചെറുത്തുനിന്ന് തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങുമെന്ന് പ്രതിഷേധം മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി പ്രവര്‍ത്തകരെ തെരഞ്ഞ് പിടിച്ച് കേസെടുക്കുകയും അക്രമികളായ വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ വിടുകയും ചെയ്യുന്ന പോലീസ് നയം തിരുത്തിയില്ലങ്കില്‍ പാര്‍ട്ടി സംഘടിതമായി നേരിടുമെന്ന് പ്രതിഷേധയോഗം മുന്നറിയിപ്പ് നല്‍കി. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനമാണ് പന്തത്ത് നടന്നത്. ജങ്ഷനില്‍നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി നടന്ന പ്രകടനത്തില്‍ മഹിളകളും, വിദ്യാര്‍ഥികളും, തൊഴിലാളികളും വര്‍ഗ്ഗബഹുജന സംഘടനാ പ്രവര്‍ത്തകരുമണിനിരന്നു. തുടര്‍ന്ന് പന്തളത്തുനടന്ന യോഗം സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയാ സെക്രട്ടറി ഡി രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാനക്കമ്മറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിളള, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ പി സി കുറുപ്പ്, കെ സി രാജഗോപാലന്‍ , ടി കെ ജി നായര്‍ , ജില്ലാക്കമ്മറ്റിയംഗം പി കെ കുമാരന്‍ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍ സജികുമാര്‍ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രകാശ്ബാബു എന്നിവര്‍ സംസാരിച്ചു
deshabhimani 100711

ReplyDelete