കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി അവസാന ഭാഗം
കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 1
കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 2
കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 3
കല്‍ത്തുറുങ്കിലേക്ക് ഒരു മാടമ്പിവഴി 4
ബലാത്സംഗക്കേസിലെ പ്രതിസ്ഥാനത്തുനിന്ന് അഴിമതിക്കേസില്‍ കല്‍ത്തുറുങ്കിലെത്തിയ പിള്ളയുടെ ജീവിതയാത്ര മാര്‍ദവമില്ലാത്ത അനേകം കഥകളുടേതാണ്. ആ മാടമ്പിവഴിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ അനേകം പേര്‍ എത്തുന്നു- ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ . കീഴൂട്ട് തറവാട്ടിലെ കാരണവന്മാരുടെയും ഇളംതലമുറക്കാരുടെയും എണ്ണിയാലൊടുങ്ങാത്ത കഥകള്‍ സമാഹരിക്കാനല്ല; വാളകത്തെ അക്രമത്തില്‍ എന്തുകൊണ്ട് പിള്ള സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു എന്ന് അന്വേഷിക്കാനാണ് ദേശാഭിമാനിയുടെ ശ്രമം. അതുകൊണ്ടുതന്നെ, പഴയ കഥകള്‍ അവസാനിപ്പിക്കുന്നു. കൃഷ്ണകുമാറിന് എന്തായിരിക്കാം സംഭവിച്ചതെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. കൃഷ്ണകുമാറും ഭാര്യയും പിള്ളയെ സംശയിക്കുന്നു. ആ സംശയം എല്ലാറ്റിലും മുകളില്‍ നില്‍ക്കുന്നു. അക്രമത്തില്‍ പിള്ളബന്ധം ഇല്ലെന്നു വരുത്താന്‍ ഉന്നത രാഷ്ട്രീയ-പൊലീസ് കേന്ദ്രങ്ങള്‍ സൃഷ്ടിച്ച വിചിത്ര കഥകളില്‍പ്പോലും പിള്ളയുടെ സ്വാധീനശക്തിയുള്ള മുഖമാണ് തെളിയുന്നത്. അര്‍ധബോധാവസ്ഥയില്‍ ജീവഛവമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുന്നയാളെ കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. അന്വേഷണവുമായി അധ്യാപകന്‍ സഹകരിക്കാത്തതാണ് തടസ്സമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് കൂട്ടായി ചില മാധ്യമങ്ങളും അണിനിരന്നു. പിള്ളയ്ക്കുവേണ്ടി പല പല കഥകള്‍ വന്നു.
1: അധ്യാപകന്‍ കടയ്ക്കലില്‍ പോയത് ഒരു സ്ത്രീയെ കാണാനാണ്. ഈ സ്ത്രീയുമായി അധ്യാപകന് അവിഹിതബന്ധമുണ്ട്. അതിന്റെ പേരിലാണ് ആക്രമണം.
2: ഒരു തീവ്രവാദ സംഘടനയാണ് ആക്രമിച്ചത്. കോവളത്ത് ഇതേരീതിയില്‍ അക്രമം നടന്നിരുന്നു. പ്രതികളെ കിട്ടിയില്ല. അതുപോലെതന്നെ ഇത്.
3: അധ്യാപകന്‍ കാണാന്‍ പോയ ജ്യോത്സ്യനുമായി സാമ്പത്തിക ഇടപാടുണ്ട്. ജ്യോത്സനെയും മകനെയും സംശയിക്കുന്നു.
4: അധ്യാപകന് ബ്ലേഡ് ഇടപാടുണ്ട്. ഈ ഇടപാടുകാരാണ് ആക്രമിച്ചത്.
കൃഷ്ണകുമാറിന് ഒരു സ്ത്രീയുമായും വഴിവിട്ട ബന്ധമില്ലെന്ന് വ്യക്തമായതോടെ ഒന്നും രണ്ടും കഥകള്‍ പൊളിഞ്ഞു. സാമ്പത്തിക ഇടപാടുകളുടെ കെട്ടുകഥകളും അബദ്ധമാണെന്ന് വന്നപ്പോഴാണ് പൊലീസ് പുതിയ വഴിയിലെത്തിയത്- ആരും കണ്ടും കേട്ടിട്ടുമില്ലാത്ത വാഹനാപകടക്കഥയില്‍ . മൂര്‍ച്ചയേറിയ ആയുധം മലദ്വാരത്തിലൂടെ കുത്തിക്കയറ്റിയതാണെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. പൊലീസും അത് അംഗീകരിച്ചു. ഇപ്പോള്‍ വൈദ്യശാസ്ത്രത്തിന്റെ നീതിബോധത്തെ ചോദ്യംചെയ്ത് അപകടമാണെന്ന് വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കി. 100-120 കിലോമീറ്റര്‍ വേഗത്തിലുള്ള വാഹനം ഇടിച്ചിട്ടതാകാമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ഇടിച്ചിട്ടപ്പോള്‍ ഈ പ്രത്യേക ഭാഗത്ത് മൂര്‍ച്ചയേറിയ എന്തെങ്കിലും കയറിയതാകാമെന്നും പറയുന്നു. 100-120 കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനം ഒരാളെ ഇടിച്ചിട്ടാല്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ സാമാന്യ യുക്തി മതി. എന്നിട്ടും ആര്‍ക്കോവേണ്ടി റിപ്പോര്‍ട്ട് ചമച്ചു. കഥയ്ക്കൊത്ത ഒരു വാഹനംകണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.
ബോധം തെളിഞ്ഞശേഷം അധ്യാപകനും സംഭവം നടന്ന അന്നുമുതല്‍ അധ്യാപകന്റെ ഭാര്യയും മറ്റു ബന്ധുക്കളും പറയുന്നത് തങ്ങള്‍ക്ക് ശത്രുവായി ഒരാളേ ഉള്ളൂ എന്നാണ്. ആ ശത്രു പിള്ളയാണ്. കൃഷ്ണകുമാറിന് പരിക്കേറ്റ ദിവസവും അതിന്റെ മുമ്പും പിമ്പും പിള്ളയ്ക്ക് വന്നതും പിള്ള വിളിച്ചതുമായ ഫോണ്‍കോളുകള്‍വച്ച് അന്വേഷണം നടത്തിയാല്‍ കിട്ടാവുന്നതേയുള്ളൂ- എന്താണ് സംഭവിച്ചുവെന്നതിന്റെ ഉത്തരം. ആ വഴിക്കുള്ള അന്വേഷണത്തിന് പൊലീസിന് താല്‍പ്പര്യവുമില്ല. പകരം കുറെ ദിവസമായി അവര്‍ അരലക്ഷം ഫോണ്‍കോളുകളുടെ പിന്നാലെയാണ്.
ഒരുകാലത്ത് പിള്ളയുടെ കാര്യസ്ഥനും വിശ്വസ്തനുമായിരുന്നു കൃഷ്ണകുമാറിന്റെ അച്ഛന്‍ . കൃഷ്ണകുമാറിന്റെ ഭഭാര്യാസഹോദരന്‍ അജിത് പ്രസാദ് 2006ലെ തലവൂര്‍ തൃക്കന്നമര്‍കോട് ദേവസ്വം ഭഭരണസമിതി തെരഞ്ഞെടുപ്പില്‍ പിള്ളയ്ക്കെതിരെ നിലപാടെടുത്തു. അന്ന് തുടങ്ങിയതാണ് ശത്രുത. 24 മണിക്കൂറിനകം കൊല്ലുമെന്ന് ഭീഷണി. അടുത്ത ദിവസം അജിത് പ്രസാദിന്റെ വീട് തകര്‍ത്തു. സഹോദരന്റെ പരാതി സ്വീകരിക്കുന്നതിനു പകരം പൊലീസിനെ ഉപയോഗിച്ച് സഹോദരനെതിരെ കേസെടുപ്പിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ചെല്ലേണ്ടിവന്നു പൊലീസ് സംരക്ഷണത്തിന്. ഇതിനിടെ പിള്ളയുടെ മകന്‍ ഗണേശ്കുമാര്‍ സ്കൂള്‍ ഭരണത്തില്‍ ഇടപെട്ടുതുടങ്ങി. അതുമായി ബന്ധപ്പെട്ട് പിള്ളയും കൃഷ്ണകുമാറുമായും തര്‍ക്കമുണ്ടായി. സ്കൂളിലെ സീനിയോറിറ്റി ലിസ്റ്റില്‍ കൃഷ്ണകുമാറിന്റെ ഭാര്യ കെ ആര്‍ ഗീതയായിരുന്നു ഒന്നാമത്. ഈ ലിസ്റ്റ് മറികടക്കാന്‍ കൃത്രിമം കാട്ടി പുതിയ ലിസ്റ്റ് ഉണ്ടാക്കി. നീണ്ട നിയമയുദ്ധത്തില്‍ പിള്ള തോറ്റു. ഗീതയെ പ്രധാനാധ്യാപികയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൃഷ്ണകുമാറിന്റെ അമ്മ മരിച്ചപ്പോള്‍ കൃഷ്ണകുമാറും ഭാര്യയും അഞ്ചുദിവസം അവധിയെടുത്തതിന് ഒരുമാസത്തെ ശമ്പളം നല്‍കിയില്ല. സ്കൂളില്‍ ദേശാഭിമാനി പത്രം വായിച്ചതിന് പരസ്യമായി അസഭ്യം പറഞ്ഞു. പിള്ളയ്ക്കെതിരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ കൃഷ്ണകുമാറാണെന്ന് ആരോപിച്ച് പീഡിപ്പിക്കുന്നത് പതിവായി. ഇതിന്റെയെല്ലാം അവസാനത്തിലാണ് കൃഷ്ണകുമാര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ട സംഭവം.
(എം രഘുനാഥ്)
ദേശാഭിമാനി 121011
ബലാത്സംഗക്കേസിലെ പ്രതിസ്ഥാനത്തുനിന്ന് അഴിമതിക്കേസില്‍ കല്‍ത്തുറുങ്കിലെത്തിയ പിള്ളയുടെ ജീവിതയാത്ര മാര്‍ദവമില്ലാത്ത അനേകം കഥകളുടേതാണ്. ആ മാടമ്പിവഴിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ അനേകം പേര്‍ എത്തുന്നു- ദുരനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ . കീഴൂട്ട് തറവാട്ടിലെ കാരണവന്മാരുടെയും ഇളംതലമുറക്കാരുടെയും എണ്ണിയാലൊടുങ്ങാത്ത കഥകള്‍ സമാഹരിക്കാനല്ല; വാളകത്തെ അക്രമത്തില്‍ എന്തുകൊണ്ട് പിള്ള സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നു എന്ന് അന്വേഷിക്കാനാണ് ദേശാഭിമാനിയുടെ ശ്രമം. അതുകൊണ്ടുതന്നെ, പഴയ കഥകള്‍ അവസാനിപ്പിക്കുന്നു. കൃഷ്ണകുമാറിന് എന്തായിരിക്കാം സംഭവിച്ചതെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. കൃഷ്ണകുമാറും ഭാര്യയും പിള്ളയെ സംശയിക്കുന്നു. ആ സംശയം എല്ലാറ്റിലും മുകളില്‍ നില്‍ക്കുന്നു. അക്രമത്തില്‍ പിള്ളബന്ധം ഇല്ലെന്നു വരുത്താന്‍ ഉന്നത രാഷ്ട്രീയ-പൊലീസ് കേന്ദ്രങ്ങള്‍ സൃഷ്ടിച്ച വിചിത്ര കഥകളില്‍പ്പോലും പിള്ളയുടെ സ്വാധീനശക്തിയുള്ള മുഖമാണ് തെളിയുന്നത്.
ReplyDelete