Monday, November 7, 2011

പെട്രോള്‍ വില വീണ്ടുംകൂട്ടും: ഐഒസി


ആവശ്യമെങ്കില്‍ പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എംഡി ആര്‍ എസ് ബുട്ടോല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബുട്ടോല നിലപാട് വ്യക്തമാക്കിയത്. വില നിയന്ത്രിച്ചില്ലെങ്കില്‍ പെട്രോള്‍ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനി മേധാവിയുടെ പുതിയ വിശദീകരണം. സര്‍ക്കാര്‍ വില നിര്‍ണ്ണയാധികാരം കമ്പനികളെ ഏല്‍പ്പിച്ചശേഷം പതിനാറു തവണയാണ് പെട്രോളിന്റെ വില കൂടിയത്. 1986ന് ശേഷം ക്രൂഡോയില്‍ വിലയില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 42%ത്തിന്റെ വില വര്‍ധനയുണ്ടായപ്പോള്‍ പെട്രോള്‍ വിലയില്‍ 65%ത്തിന്റെ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 2.2 ലക്ഷം കോടിരൂപയുടെ നികുതിയിളവാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്. ഈ സാഹചര്യത്തിലുള്ള കമ്പനി മേധാവിയുടെ പുതിയ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

deshabhimani news

1 comment:

  1. ആവശ്യമെങ്കില്‍ പെട്രോള്‍വില വീണ്ടും വര്‍ധിപ്പിക്കേണ്ടിവരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എംഡി ആര്‍ എസ് ബുട്ടോല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബുട്ടോല നിലപാട് വ്യക്തമാക്കിയത്. വില നിയന്ത്രിച്ചില്ലെങ്കില്‍ പെട്രോള്‍ വില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

    ReplyDelete