കേരളത്തെ ഞെട്ടിച്ചുകൊണ്ടും വേദനിപ്പിച്ചുകൊണ്ടും ആ കറുത്തകാലം തിരിച്ചുവരികയാണോ? കര്‍ഷക ആത്മഹത്യയുടെ കാലം. ഇങ്ങനെ ആശങ്കപ്പെടാനുള്ള കാരണങ്ങള്‍ നിരവധിയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, മുറുകുന്ന കടക്കെണി, കര്‍ഷകന്റെ നിസ്സഹായത എന്നിവയുടെ റിപ്പോര്‍ട്ടുകളാണ് നിത്യേന വരുന്നത്. അതിനൊക്കെ അപ്പുറത്തിതാ ഒരാഴ്ചയ്ക്കുള്ളിലായി വയനാട്ടില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യചെയ്തു എന്ന ദുരന്തസത്യവും! ഈ മുഖപ്രസംഗം എഴുതിക്കൊണ്ടിരിക്കെ കോട്ടയത്തുനിന്ന് ഒരു കര്‍ഷക ആത്മഹത്യയുടെ വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഇതോടെ ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി മാറിനിന്നതാണ് കര്‍ഷക ആത്മഹത്യ. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 533 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. എന്നാല്‍ , തുടര്‍ന്നുവന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കടാശ്വാസപദ്ധതികളും സഹായ കര്‍മപരിപാടികളുമായി ഫലപ്രദമായി ഇടപെടുകയും ഒരു കര്‍ഷകന്‍പോലും ആത്മഹത്യചെയ്യാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയെടുക്കുകയും ചെയ്തിരുന്നു. ആ സര്‍ക്കാര്‍ മാറി മാസങ്ങള്‍ കഴിയുമ്പോള്‍തന്നെ പഴയ ദുരന്തകാലം കേരളത്തിലേക്ക് തിരിച്ചുവരികയാണ്. ശക്തമായ നടപടികളിലൂടെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടേണ്ട ഘട്ടമാണിത്. മൂന്ന് കര്‍ഷകര്‍ ആത്മഹത്യചെയ്തതായ വാര്‍ത്ത പത്രങ്ങളില്‍ വന്നശേഷവും സര്‍ക്കാര്‍ അനങ്ങുന്നില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
കൃഷിമന്ത്രി അവിടം സന്ദര്‍ശിച്ച് നടപടികള്‍ നീക്കണം. കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയെങ്കിലും അടിയന്തരമായി സഹായധനമായി നല്‍കണം. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം. എന്നാല്‍ , പ്രശ്നം ഗൗരവത്തോടെ എടുക്കുന്നതിന്റെ സൂചനപോലും സര്‍ക്കാര്‍തലത്തില്‍ കാണാനില്ല. കാര്‍ഷികരംഗത്ത് വീണ്ടും ഗുരുതരാവസ്ഥ ഉണ്ടാക്കിയതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഉത്തരവാദിത്തമുണ്ട്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വളത്തിന്റെ വിലപോലും ഇരട്ടിയാക്കുകയാണ് കേന്ദ്രംചെയ്തത്. സംസ്ഥാന സര്‍ക്കാരാകട്ടെ, കര്‍ഷകദ്രോഹ നടപടികളുടെ പരമ്പരയില്‍ പുതിയ കണ്ണിചേര്‍ക്കുംവിധം ഇപ്പോഴിതാ കൃഷിക്കും ചെറുകിട വ്യവസായത്തിനുമുള്ള വൈദ്യുതി സൗജന്യംവരെ നിര്‍ത്തലാക്കി. കര്‍ഷകവിരുദ്ധ മനോഭാവമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് വളം സബ്സിഡി എടുത്തുകളയുന്നതടക്കമുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴും കാര്‍ഷിക കടാശ്വാസപദ്ധതികള്‍ അടക്കമുള്ള ആശ്വാസനടപടികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരക്ഷയ്ക്കായി നിലകൊണ്ടിരുന്നു. ആ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞതോടെ കര്‍ഷകരുടെ രക്ഷയ്ക്ക് ആരുമില്ല എന്ന സ്ഥിതിയായി. കര്‍ഷക ആത്മഹത്യയുണ്ടായ കുടുംബങ്ങള്‍ക്ക് 1000 രൂപയുടെ ആശ്വാസധനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് ആ കുടുംബങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കാപ്പി, കുരുമുളക് എന്നീ നാണ്യവിളകളായിരുന്നു വയനാടിനെ ലോകരംഗത്തുതന്നെ ശ്രദ്ധേയമാക്കിയത്. കറുത്ത പൊന്നിന്റെ നാടെന്ന് അറിയപ്പെട്ട പ്രദേശമാണത്. എന്നാല്‍ , ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെയും ന്യായവില ഉറപ്പാക്കാനുള്ള പദ്ധതികളില്ലാത്ത അവസ്ഥയുടെയും പശ്ചാത്തലത്തില്‍ കാപ്പി-കുരുമുളക് കൃഷി തകര്‍ച്ച നേരിട്ടു. ആ ഘട്ടത്തിലാണ് കര്‍ഷകര്‍ ഇഞ്ചി-വാഴ കൃഷിയിലേക്ക് കടന്നത്. അങ്ങനെ ആ ഇനങ്ങളുടെ വ്യാപകമായ കൃഷിയുണ്ടായി. വയനാട്ടില്‍ സ്ഥലമില്ലാത്തതുകൊണ്ട് കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ പോയി പാട്ടത്തിന് ഭൂമി എടുത്തുപോലും കര്‍ഷകര്‍ ഇഞ്ചി-വാഴ കൃഷിയില്‍ ഏര്‍പ്പെട്ടു. സ്വന്തമായി അല്‍പ്പം ഭൂമി മാത്രമുള്ളവരും സ്വന്തം പേരില്‍ ഭൂമിയേ ഇല്ലാത്തവരും ഇങ്ങനെ പാട്ടക്കൃഷിക്കാരായി. ഉള്ളതെല്ലാം അവര്‍ കൃഷിയില്‍ നിക്ഷേപിച്ചു. വന്‍തോതില്‍ വായ്പയെടുത്ത് കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ അശനിപാതംപോലെയാണ് രാസവള വിലവര്‍ധന വന്നത്. തൊഴിലുറപ്പു പദ്ധതി കാര്‍ഷികേതരമേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയത് എന്നതുകൊണ്ട് ഉല്‍പ്പാദനച്ചെലവും കൂടി. ഇതിനിടെ കൃഷിത്തോട്ടങ്ങളില്‍ രോഗം പടര്‍ന്നു. കാലാവസ്ഥാ വ്യതിയാനം വന്നു. കൃഷി ആകെ തകര്‍ച്ചയിലായി. ഉള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കാകട്ടെ ന്യായവില കിട്ടാതെയായി. ന്യായവില ഉറപ്പാക്കാനുള്ള ഒരു ഇടപെടലും സര്‍ക്കാര്‍ നടത്തിയില്ല. കാര്‍ഷികരംഗമാകെ ഇങ്ങനെ പ്രതിസന്ധിയിലായി. ബാങ്കുകളില്‍നിന്നും ബ്ലേഡ് കമ്പനികളില്‍നിന്നുമൊക്കെ വലിയ തുക കടമെടുത്ത കൃഷിക്കാര്‍ക്ക് മുടക്കുമുതലിന്റെ പകുതിപോലും കിട്ടുന്നില്ലെന്നു വന്നു. സാമ്പത്തിക സ്ഥാപനങ്ങളാകട്ടെ ഇവര്‍ക്കുമേല്‍ പിടിമുറുക്കുകയും ചെയ്തു. കര്‍ഷകര്‍ ഭൂമിയെ അടിസ്ഥാനപ്പെടുത്തിയാണ് ഏത് കടവും എടുക്കുക. ആശ്വാസം കാര്‍ഷിക കടങ്ങള്‍ക്ക് മാത്രമായപ്പോള്‍ , ഇതര കടങ്ങളെടുത്ത് കൃഷിയില്‍ നിക്ഷേപിച്ചവരും വിഷമത്തിലായി. വിവാഹാവശ്യത്തിനും മറ്റും ഭൂമി പണയപ്പെടുത്തി വായ്പയെടുത്തവരുമുണ്ട്. അവരും പ്രയാസത്തിലായി. ഇങ്ങനെ ഭാവി ഇരുളടഞ്ഞതാണെന്ന നില വന്നു. ഇതാണ് കര്‍ഷക ആത്മഹത്യകളുടെ കാലം തിരിച്ചുവരുന്നതിന്റെ ഇപ്പോഴത്തെ അടിസ്ഥാനം.
കഴിഞ്ഞവര്‍ഷം ഒരു ചാക്ക് ഇഞ്ചിക്ക് 2000 രൂപ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 500 രൂപയേ ഉള്ളൂ. വാഴപ്പഴത്തിന്റെ വില കിലോക്ക് 24 രൂപ ആയിരുന്നത് എട്ടുരൂപവരെയായി കുറഞ്ഞു. കര്‍ഷകര്‍ ഇങ്ങനെ വിലത്തകര്‍ച്ചകൊണ്ട് നട്ടംതിരിയുകയാണിവിടെ. ഇത് ഒരു പ്രത്യേക പരിതസ്ഥിതിയായിക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. തെരഞ്ഞെടുപ്പുകാലത്ത് വയനാട് പാക്കേജിനെക്കുറിച്ച് പറഞ്ഞിരുന്നവര്‍ അധികാരം കിട്ടിയശേഷം അതേക്കുറിച്ച് മിണ്ടുന്നില്ല. അത്തരമൊരു പാക്കേജ് വയനാട്ടില്‍ നടപ്പാക്കണം. കര്‍ണാടകത്തില്‍ പോയി കൃഷിചെയ്ത് തകര്‍ച്ചയിലായ മലയാളികളെയും അവര്‍ കേരളീയരാണെന്നതിന്റെ അടിസ്ഥാനത്തില്‍ സഹായിക്കാന്‍ നടപടിയുണ്ടാകണം. കാര്‍ഷികച്ചെലവ് എത്രയാണെന്ന് കണക്കാക്കി അതിനനുസൃതമായ നഷ്ടപരിഹാരം നല്‍കാന്‍ സംവിധാനമുണ്ടാകണം. ഈ വിധത്തില്‍ സമഗ്രമായ ഒരു പദ്ധതിയുമായി ഈ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പഴയ ആ ദുരന്തകാലം തിരിച്ചുവരും. അതനുവദിക്കാന്‍ കേരളത്തിനാകില്ല.
deshabhimani editorial 101111
കേരളത്തെ ഞെട്ടിച്ചുകൊണ്ടും വേദനിപ്പിച്ചുകൊണ്ടും ആ കറുത്തകാലം തിരിച്ചുവരികയാണോ? കര്‍ഷക ആത്മഹത്യയുടെ കാലം. ഇങ്ങനെ ആശങ്കപ്പെടാനുള്ള കാരണങ്ങള്‍ നിരവധിയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച, മുറുകുന്ന കടക്കെണി, കര്‍ഷകന്റെ നിസ്സഹായത എന്നിവയുടെ റിപ്പോര്‍ട്ടുകളാണ് നിത്യേന വരുന്നത്. അതിനൊക്കെ അപ്പുറത്തിതാ ഒരാഴ്ചയ്ക്കുള്ളിലായി വയനാട്ടില്‍ മൂന്ന് കര്‍ഷകര്‍ ആത്മഹത്യചെയ്തു എന്ന ദുരന്തസത്യവും! ഈ മുഖപ്രസംഗം എഴുതിക്കൊണ്ടിരിക്കെ കോട്ടയത്തുനിന്ന് ഒരു കര്‍ഷക ആത്മഹത്യയുടെ വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. ഇതോടെ ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.
ReplyDeleteinstead of suicide, those guys can pick-pocket a gun man.. so that his family will get a 5Lakh :)
ReplyDelete