പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ) പൂട്ടുമെന്ന പ്രഖ്യാപനം അന്വേഷണം അട്ടിമറിക്കാന്‍ . അടച്ചുപൂട്ടേണ്ടതരത്തിലുള്ള പ്രതിസന്ധിയൊന്നും നിലവിലില്ലാതിരുന്നിട്ടും കമ്പനി പൂട്ടുമെന്ന പ്രചാരണം സ്വകാര്യ കരിമണല്‍കമ്പനികളുമായുള്ള ഗൂഢാലോചനയാണെന്ന് ആക്ഷേപമുയര്‍ന്നു. അസംസ്കൃതവസ്തുവായ കരിമണലിന്റെ ക്ഷാമംമൂലം സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറ്റോമിക് പവര്‍ കമീഷന്‍ ജോയിന്റ് സെക്രട്ടറി ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
ഇതിനിടെ, വെള്ളനാതുരുത്തിലെ ഐആര്‍ഇ ഖനനമേഖലയില്‍ കമ്പനി ലേഓഫ് നോട്ടീസ് നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലിക്ക് എത്തേണ്ടെന്നാണ് നോട്ടീസില്‍ പറയുന്നത്. 235 താല്‍ക്കാലിക തൊഴിലാളികളാണ് വെള്ളനാതുരുത്തിലുള്ളത്. ഐആര്‍ഇ മാനേജ്മെന്റിനെതിരായി നിരവധി സമരം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അടച്ചുപൂട്ടല്‍ പ്രഖ്യാപനം. പത്തുവര്‍ഷംമുമ്പ് പൂട്ടിയ നീണ്ടകര പോര്‍ട്ടിലെ, തൊഴില്‍മന്ത്രിയുടെ യൂണിയന്‍ അംഗങ്ങള്‍ക്ക് ഐആര്‍ഇയില്‍ സ്ഥിരനിയമനം നല്‍കാനുള്ള നീക്കം പ്രദേശവാസികളും ട്രേഡ് യൂണിയനുകളും തടഞ്ഞിരുന്നു. 2008 മെയ് 19ന് തൊഴില്‍മന്ത്രിയായിരുന്ന പി കെ ഗുരുദാസന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ ധാരണ അട്ടിമറിച്ച് 2011 സെപ്തംബര്‍ 20ന് ഷിബു ബേബിജോണ്‍ പുതിയ കരാര്‍ ഉണ്ടാക്കുകയായിരുന്നു. ശക്തമായ എതിര്‍പ്പുയര്‍ന്നതോടെ നിയമനനീക്കം നിര്‍ത്തിവച്ചിരിക്കയാണ്. വെള്ളനാതുരുത്ത്, ആലപ്പാട് തുടങ്ങി ഐആര്‍ഇയുടെ ഖനനപ്രദേശത്തെ ജനങ്ങള്‍ സമരത്തിലാണ്. ഇത് പരിഹരിക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മുന്‍കാലങ്ങളിലും മണലെടുപ്പിനെതിരെ പ്രദേശവാസികളുടെ പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്. അന്നെല്ലാം സര്‍ക്കാരിന്റെ ഇടപെടലാണ് പ്രശ്നം അവസാനിപ്പിച്ചത്.
സമരത്തിന്റെ പേരില്‍ ഐആര്‍ഇ മണലെടുപ്പില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍ത്തന്നെ സ്വകാര്യമേഖലയിലേക്ക് കരിമണല്‍കടത്ത് യഥേഷ്ടം തുടരുന്നു. ഐആര്‍ഇ ഏറ്റെടുത്ത 180 ഏക്കര്‍ ഭൂമി ഗവര്‍ണറുടെ പേരില്‍ എഴുതി നല്‍കിയതുമായി ബന്ധപ്പെട്ട സമരം ശക്തമായി തുടരുകയാണ്. സിഎംആര്‍എല്‍ എന്ന സ്വകാര്യകമ്പനിക്ക് ഇല്‍മനൈറ്റ് കെഎംഎംഎല്ലിന് നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ഏഴരലക്ഷം രൂപ പ്രതിദിനം നഷ്ടമാകുന്ന വിവരം ഈയിടെ പുറത്തുവന്നിരുന്നു. സിബിഐ സംഘം ഐആര്‍ഇയില്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തു. റൂട്ടൈയില്‍ അനധികൃതമായി ഇല്‍മനൈറ്റില്‍ ഉള്‍പ്പെട്ടതും ടയര്‍ വാങ്ങിയതിലെ ക്രമക്കേടും സിബിഐ അന്വേഷിച്ചു.
അന്വേഷണങ്ങളില്‍നിന്നും ജനങ്ങളുടെ സമരത്തില്‍നിന്നും ശ്രദ്ധ മാറ്റാനുള്ള ഉപായമായാണ് അടച്ചുപൂട്ടല്‍ വാര്‍ത്ത പുറത്തുവന്നതെന്ന് ഐആര്‍ഇ ജീവനക്കാരും തൊഴിലാളികളും പറയുന്നു. തൊഴില്‍മന്ത്രിയുടെ വിശ്വസ്തനാണ് ഐആര്‍ഇയുടെ തലപ്പത്ത്.ഐആര്‍ഇയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ബേബിജോണിന്റെ പാര്‍ടിയുടെ നേതൃത്വത്തില്‍ ജനകീയകൂട്ടായ്മ വിളിച്ചുചേര്‍ത്തിരിക്കയാണ്. ഐആര്‍ഇ അടച്ചുപൂട്ടുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചശേഷം ജനകീയകൂട്ടായ്മ നടത്തി ഫലം കൊയ്യാനാണ് ഷിബു ബേബിജോണ്‍ ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് വ്യാഴാഴ്ച നടത്തിയ ഐആര്‍ഇ മാര്‍ച്ചില്‍ ഷിബു ബേബിജോണിനെതിരായ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്.
deshabhimani 111111
പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐആര്‍ഇ) പൂട്ടുമെന്ന പ്രഖ്യാപനം അന്വേഷണം അട്ടിമറിക്കാന്‍ . അടച്ചുപൂട്ടേണ്ടതരത്തിലുള്ള പ്രതിസന്ധിയൊന്നും നിലവിലില്ലാതിരുന്നിട്ടും കമ്പനി പൂട്ടുമെന്ന പ്രചാരണം സ്വകാര്യ കരിമണല്‍കമ്പനികളുമായുള്ള ഗൂഢാലോചനയാണെന്ന് ആക്ഷേപമുയര്‍ന്നു. അസംസ്കൃതവസ്തുവായ കരിമണലിന്റെ ക്ഷാമംമൂലം സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറ്റോമിക് പവര്‍ കമീഷന്‍ ജോയിന്റ് സെക്രട്ടറി ബുധനാഴ്ച രാത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
ReplyDelete