Friday, November 11, 2011

സ്കൂള്‍വിദ്യാര്‍ഥിയെ ആര്‍എസ്എസ് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

പത്തിയൂര്‍ : ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ആര്‍എസ്എസ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ചു. ഭഗവതിപ്പടി കാരിയാടിയില്‍ സതീശന്റെ മകന്‍ അരുണിനെയാണ് മര്‍ദിച്ചത്. പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.
പത്തിയൂരില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ പത്തിയൂര്‍ ചന്തയ്ക്ക് സമീപംവച്ച് ബൈക്കുകളിലെത്തിയ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. അതുവഴി വന്ന ഓട്ടോറിക്ഷയില്‍ പ്രാണരക്ഷാര്‍ഥം ഓടിക്കയറിയ അരുണിനെ പിടിച്ചിറക്കി വീണ്ടും മര്‍ദിച്ചു. ഇതിനുശേഷം െബൈക്കില്‍ കയറ്റി ഈരേഴ തെക്കുള്ള ആര്‍എസ്എസ് ശാഖയിലെത്തിച്ച് വിചാരണ നടത്തി വീണ്ടും മര്‍ദിച്ചു. സംഭവമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് അരുണിനെ മോചിപ്പിച്ചത്. പിന്നീട് ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ചെറിയ പത്തിയൂര്‍ക്ഷേത്രത്തിന് സമീപം ഡിവൈഎഫ്ഐക്കാരെ ആക്രമിച്ചു. പരിക്കേറ്റ വിദ്യാര്‍ഥി അരുണ്‍ , മേഖലാകമ്മിറ്റി അംഗം ബിനു ഉള്‍പ്പെടെയുള്ളവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണമംഗലം, ചെട്ടികുളങ്ങര ഭാഗങ്ങളില്‍ നിന്നെത്തിയ ക്രിമിനല്‍സംഘമാണ് ആക്രമണം നടത്തിയത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കായംകുളം സിഐ ഷാനിഖാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തിയൂരില്‍ ക്യാമ്പ് ചെയ്യുന്നു.

deshabhimani 111111

1 comment:

  1. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ആര്‍എസ്എസ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. വിവിധ ഭാഗങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയും ആക്രമിച്ചു. ഭഗവതിപ്പടി കാരിയാടിയില്‍ സതീശന്റെ മകന്‍ അരുണിനെയാണ് മര്‍ദിച്ചത്. പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

    ReplyDelete