Friday, November 11, 2011
ജയില്‍ രേഖയില്‍ ജയരാജന് കഠിനതടവ്
പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ചതിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയിലെ തിരുത്തലിന് വിരുദ്ധമായി, ജയരാജന് ആറുമാസം കഠിനതടവ് എന്നാണ് ജയിലില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ആറുമാസം കഠിനതടവ് എന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ആദ്യ വിധി. കോടതിയലക്ഷ്യക്കേസില്‍ പരമാവധി നല്‍കാവുന്ന ശിക്ഷ ആറുമാസം വെറും തടവും 2000 രൂപ പിഴയുമാണ്. വിധിന്യായത്തിലെ അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി രജിസ്ട്രാര്‍ നിയമം അനുശാസിക്കാത്ത ശിക്ഷയാണ് വിധിച്ചതെന്നകാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന്, ജഡ്ജി തെറ്റുതിരുത്തിയതായി പ്രോസിക്യൂട്ടറെ അറിയിച്ചു. ആ സമയം കക്ഷിയുടെ അഭിഭാഷകന്‍പോലും കോടതിയില്‍ ഇല്ലായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരു വിധി പ്രസ്താവിച്ചാല്‍ തിരുത്താന്‍ സുപ്രീംകോടതിക്കേ അധികാരമുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജയില്‍ രേഖയില്‍ കഠിനതടവ് എന്ന് വന്നതെന്നു കരുതുന്നു.
ഹൈക്കോടതി വിധി ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്ന വാദമാണ് ജയരാജന്‍ അപ്പീലില്‍ ഉന്നയിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ജയരാജനുവേണ്ടി ഹാജരാകും. അപ്പീലിനുള്ള സാവകാശംപോലും നല്‍കാതെ ജയിലിലടച്ച ഹൈക്കോടതി നടപടിയെയും ചോദ്യംചെയ്യുന്നുണ്ട്. സമാനമായ കേസുകളില്‍ മുമ്പ് വിവിധ കോടതികള്‍ പുറപ്പെടുവിച്ച വിധികളുടെ പകര്‍പ്പ് അപ്പീലിനൊപ്പം സമര്‍പ്പിക്കും. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു, പ്രമുഖ അഭിഭാഷകനും നിയമവിദഗ്ധനുമായ ഫാലി എസ് നരിമാന്‍ തുടങ്ങിയ പ്രമുഖര്‍ കോടതിയലക്ഷ്യനിയമത്തെക്കുറിച്ച് നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങളും ഉള്‍ക്കൊള്ളിക്കും. കോടതികള്‍ക്ക് തീര്‍ത്തും പ്രവര്‍ത്തിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍മാത്രം കോടതിയലക്ഷ്യ നടപടി സ്വീകരിച്ചാല്‍ മതിയാകുമെന്ന് ഇരുവരും നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി അഭിഭാഷകരുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ വ്യാഴാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. പൊതുജനാഭിപ്രായം ജനാധിപത്യപരമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി 14ന് ഹൈക്കോടതി പരിസരത്തെ പൊതു ഇടങ്ങളിലും പാതയോരത്തും ജനങ്ങള്‍ ഒത്തുകൂടി പ്ലക്കാര്‍ഡ് പിടിച്ച് അഭിപ്രായം പ്രകടിപ്പിക്കും. മുദ്രാവാക്യം, പ്രസംഗം എന്നിവ ഒഴിവാക്കിയുള്ള ഒത്തുചേരല്‍ ഹൈക്കോടതി ഉപരോധിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിബന്ധനകള്‍ക്ക് വിധേയമായി പാതയോര യോഗങ്ങളും മതഘോഷയാത്രയും നടത്താന്‍ നിയമസഭ പാസാക്കിയ നിയമത്തോടുള്ള ഐക്യദാര്‍ഢ്യപ്രകടനം കൂടിയാകും ഈ ഒത്തുകൂടല്‍ .
deshabhimani 111111
Subscribe to:
Post Comments (Atom)
പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ചതിനെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയിലെ തിരുത്തലിന് വിരുദ്ധമായി, ജയരാജന് ആറുമാസം കഠിനതടവ് എന്നാണ് ജയിലില്‍നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ReplyDeleteപാതയോരത്തെ പൊതുയോഗ നിരോധനത്തിനെതിരെ പ്രതികരിച്ചതിന് കോടതിയലക്ഷ്യം ചുമത്തി ജയിലിലടക്കപ്പെട്ട സിപിഐഎം സംസ്ഥാന സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുകയാണ് വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മറ്റു കോടതികള്‍ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ കോടതിയലക്ഷ്യം വിധിക്കാവുയെന്ന മുതിര്‍ന്ന അഭിഭാഷകരായ മാര്‍ക്കണ്ഡേയ കട്ജുവിന്റെയും കെ എസ് നരിമാന്റെയും പ്രഭാഷണങ്ങളും ഹാജരാക്കിയിട്ടുണ്ട്. അടിയന്തരമായി കേസ് വാദം കേള്‍ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെടും. ഈ രീതിയില്‍ ചൊവ്വാഴ്ച സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ജയരാജന്റെ അഭിഭാഷകര്‍ അറിയിച്ചു.
ReplyDeleteഅമേരിക്കന്‍ ഫണ്ടില്ല യുനസ്കോ പ്രവര്‍ത്തനം നിലച്ചു