Friday, November 11, 2011

പാര്‍ടി സമ്മേളനം: മാധ്യമങ്ങളുടേത് കള്ള പ്രചാരണം- സിപിഐ എം

സിപിഐ എം ലോക്കല്‍ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലാസെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചാരണം തിരിച്ചറിയണമെന്ന് സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ ഭരണഘടനാപരമായി അംഗീകരിച്ച പാര്‍ടിയാണ് സിപിഐ എം. ജില്ലയില്‍ ഇതുവരെ നടന്ന 98 ശതമാനം ബ്രാഞ്ച് സമ്മേളനത്തിലും ബഹുഭൂരിപക്ഷം ലോക്കല്‍ സമ്മേളനത്തിലും ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടന്നത്. ചില ലോക്കല്‍ കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് നടന്നതില്‍ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെന്ന് പാര്‍ടി കരുതുന്നില്ല. എന്നാല്‍ പാര്‍ടി അംഗീകരിക്കാത്ത വിഭാഗീയതക്ക് കീഴ്പ്പെട്ട് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ആ തീരുമാനം മുഴുവന്‍ പാര്‍ടി അംഗങ്ങള്‍ക്കും ബാധകമാണ്. പാര്‍ടി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളെങ്കിലും എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് കൃത്യമായി അറിയുന്നുണ്ട്. കള്ളപ്രചാരണം നടത്തുന്ന മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് തകര്‍ക്കുന്നതെന്ന് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ മനസിലാക്കണം. തുടര്‍ച്ചയായി തെറ്റായ വാര്‍ത്തകള്‍ നല്‍കി കള്ളപ്രചാരണം തുടര്‍ന്നാലും പാര്‍ടിയുടെ ഐക്യവും കെട്ടുറപ്പും ശക്തിപ്പെടുത്താന്‍ സമ്മേളനങ്ങള്‍ പാര്‍ടിക്ക് കരുത്തുപകരുമെന്നത് ജില്ലാസമ്മേളനത്തോടെ കൂടുതല്‍ വ്യക്തമാകുമെന്ന് സെക്രട്ടറിയറ്റ് പറഞ്ഞു.

deshabhimani 111111

1 comment:

  1. സിപിഐ എം ലോക്കല്‍ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ജില്ലാസെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വസ്തുതാവിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചാരണം തിരിച്ചറിയണമെന്ന് സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

    ReplyDelete