അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ആഭ്യന്തരവിലയില്‍ തല്‍ക്കാലം മാറ്റം വേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. പെട്രോളിനു പുറമെ ഡീസലിന്റെയും എല്‍പിജിയുടെയും കൂടി വിലനിയന്ത്രണം എടുത്തുകളയണമെന്ന വാദവും കേന്ദ്രത്തില്‍ ശക്തമാവുകയാണ്. പണപ്പെരുപ്പം കുറഞ്ഞുതുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ ഡീസല്‍ - എല്‍പിജി വിലകളുടെ നിയന്ത്രണം നീക്കുമെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷന്‍ സി രംഗരാജന്‍ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലെ സംഭവവികാസങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്ന് ആഭ്യന്തര ഉപയോക്താക്കളെ അധികനാള്‍ സംരക്ഷിച്ചുനിര്‍ത്താനാകില്ലെന്നും രംഗരാജന്‍ പറഞ്ഞു. നേരത്തെ ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ, ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു തുടങ്ങിയവരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു. പെട്രോള്‍വില ഉടന്‍ കുറയ്ക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെയാണ് വ്യക്തമാക്കിയത്. ഇക്കാര്യം ആവശ്യപ്പെട്ട് കാണാനെത്തിയ തൃണമൂല്‍ നേതാക്കളോടാണ് മന്‍മോഹന്‍ നിലപാട് അറിയിച്ചത്.
അന്താരാഷ്ട്രവിലയില്‍ കാര്യമായ കുറവ് വരുന്നതിനൊപ്പം രൂപയുടെ മൂല്യമുയരുകകൂടി ചെയ്താല്‍മാത്രം വില കുറച്ചാല്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍ . ഇറ്റലിയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബാരലിന് 112 ഡോളറിലേക്ക് വില താഴ്ന്നു. ഏറ്റവും വിലകുറഞ്ഞ ക്രൂഡ് ഓയിലിന്റെ വില 96 ഡോളറാണ്. ക്രൂഡ് ഓയില്‍ വില കൂടുതല്‍ സമ്മര്‍ദത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ധനകമ്മിയില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന സൂചനയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പരമാവധി ഉയര്‍ത്തിനിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എണ്ണ വിപണന കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി തുകയില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തി ചെലവ് ചുരുക്കുകയാണ് ലക്ഷ്യം. അതോടൊപ്പം നികുതി വരുമാനം ഉയര്‍ത്തിനിര്‍ത്താനുമാകും. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന് ബാരലിന് 110 ഡോളറാണ് ശരാശരി വില. ഒരു ബാരലില്‍ 160 ലിറ്റര്‍ ക്രൂഡ് ഓയിലാണ് ഉണ്ടാവുക. വില രൂപയിലേക്ക് മാറ്റിയാല്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് ശരാശരി 30 രൂപയാണ് വരിക. സംസ്കരണച്ചെലവും എണ്ണക്കമ്പനികളുടെ ന്യായമായ ലാഭവും കൂടി ചേര്‍ത്താല്‍പ്പോലും പെട്രോള്‍വില ലിറ്ററിന് പരമാവധി 40-41 രൂപ മാത്രമാണ് വരിക. എന്നാല്‍ , കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 70ലേറെ രൂപയ്ക്ക്. അണ്ടര്‍റിക്കവറിയെന്ന പേരില്‍ എപ്പോഴും നഷ്ടമെന്നാണ് കമ്പനികളുടെ വാദം. എല്ലാ ചെലവും ചേര്‍ത്തുള്ള യഥാര്‍ഥ പെട്രോള്‍ വിലയും അന്താരാഷ്ട്ര ഇറക്കുമതി വിലയും തമ്മിലുള്ള അന്തരമാണ് അണ്ടര്‍റിക്കവറിയായി എണ്ണക്കമ്പനികള്‍ ചിത്രീകരിക്കുന്നത്. അതായത്, നഷ്ടം ഭാവനയില്‍മാത്രം. പെട്രോള്‍ വില്‍പ്പനയിലൂടെ നല്ല ലാഭംതന്നെയാണ് എണ്ണക്കമ്പനികള്‍ക്കും സര്‍ക്കാരിനും. നഷ്ടം ജനങ്ങള്‍ക്കും.
(എം പ്രശാന്ത്)
deshabhimani 111111
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ആഭ്യന്തരവിലയില്‍ തല്‍ക്കാലം മാറ്റം വേണ്ടെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുന്നു. പെട്രോളിനു പുറമെ ഡീസലിന്റെയും എല്‍പിജിയുടെയും കൂടി വിലനിയന്ത്രണം എടുത്തുകളയണമെന്ന വാദവും കേന്ദ്രത്തില്‍ ശക്തമാവുകയാണ്.
ReplyDelete