Friday, November 11, 2011

ലീഗിന്റെ കുപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളുടെ മറവില്‍ മുസ്ലിംലീഗ് നടത്തിയ അതിക്രമങ്ങള്‍ക്ക് മറയിടാന്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന ലീഗിന്റെ ഗീബല്‍സിയന്‍ തന്ത്രത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു. മുറിയനാവി, കല്ലൂരാവി തുടങ്ങിയ തീരദേശ ഭാഗങ്ങളില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് മുറിയനാവിയിലെ സിപിഐ എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ ഒന്നിലധികം തവണ തീയിട്ട് നശിപ്പിച്ചത്. പ്രതികളെ സംബന്ധിച്ച് തെളിവുകളോടെ പരാതി നല്‍കിയെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് അന്വേഷണം മരവിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്തി. യഥാര്‍ഥ പ്രതികളെ പിടികൂടാതെ പൊലീസും ലീഗ് നേതൃത്വവും നിരപരാധികളെ പ്രതിക്കൂട്ടിലാക്കുകയാണ്. കള്ളക്കഥ മെനഞ്ഞ് സംഭവത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ തീവയ്പ്പ് കുടുംബ കലഹമായി ചിത്രീകരിച്ച് കാഞ്ഞങ്ങാട്ട് നടന്ന മുഴുവന്‍ സംഘര്‍ഷങ്ങളുടെയും ഉത്തരവാദിത്വം ഓട്ടോ യൂണിയനുകളുടെയും സിപിഐ എമ്മിന്റെയും മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്.
ഓട്ടോറിക്ഷ തീവയ്പ്പിന് ശേഷം നഗരത്തില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍ പൊലീസും ലീഗ് നേതൃത്വവുമാണ്. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പൊതുയോഗത്തെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ലീഗുകാര്‍ അക്രമം തുടങ്ങിയതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചതാണ്. മതസ്പര്‍ധ ഇളക്കവിട്ടെന്ന ഗുരുതര വകുപ്പുകള്‍ ചേര്‍ത്താണ് സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്യുന്നത്. ലീഗിലെ മുതിര്‍ന്ന നേതാക്കളടക്കം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി അക്രമത്തിനിരയായവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ക്രിമിനലുകളായ ലീഗ് നേതാക്കള്‍ ഇപ്പോഴും പൊലീസ് സ്റ്റേഷനുകളില്‍ വിഐപി സന്ദര്‍ശകരായി വിലസുകയാണ്. തീവ്രവാദികളെ തള്ളിപ്പറയാനോ അക്രമങ്ങള്‍ അപലപിക്കാനോ തയ്യാറാകാതെ ഇവരെ സ്വന്തം ചിറകിനടിയില്‍ ഒളിപ്പിച്ചുവച്ചത് പരസ്യമായതിന്റെ ജാള്യം മറയ്ക്കാന്‍ സിപിഐ എമ്മിനെതിരെ അപവാദകഥകള്‍ പ്രചരിപ്പിക്കുന്ന ലീഗ് നേതൃത്വത്തിന്റെ ഏറാന്‍മൂളികളായി ചില മാധ്യമങ്ങളും രംഗത്തുവന്നത് ഗൗരവമായി കാണണമെന്ന് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു.

ഗുണ്ടാ നിയമം: ലീഗ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

കാഞ്ഞങ്ങാട്: ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിലായ ലീഗ് ക്രിമിനലിനെ കലക്ടറുടെ ഉത്തരവ് പ്രകാരം ആറ് മാസത്തേക്ക്റിമാന്‍ഡ് ചെയ്തു. പടന്നക്കാട് ഞാണിക്കടവിലെ അര്‍ഷാദി(24) നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ജില്ലാ മജിസ്ട്രേട്ട് കൂടിയായ കലക്ടറുടെ ഉത്തരവ് പ്രകാരം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിവിധ അക്രമസംഭവങ്ങള്‍ ഉള്‍പ്പടെ ആറ് കേസുകളാണ് അര്‍ഷാദിന്റെ പേരിലുള്ളത്.

deshabhimani 111111

1 comment:

  1. കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമുണ്ടായ സംഘര്‍ഷങ്ങളുടെ മറവില്‍ മുസ്ലിംലീഗ് നടത്തിയ അതിക്രമങ്ങള്‍ക്ക് മറയിടാന്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ നടത്തുന്ന ലീഗിന്റെ ഗീബല്‍സിയന്‍ തന്ത്രത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐ എം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി അഭ്യര്‍ഥിച്ചു. മുറിയനാവി, കല്ലൂരാവി തുടങ്ങിയ തീരദേശ ഭാഗങ്ങളില്‍ മുസ്ലിംലീഗ് നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തങ്ങളുടെ ഭാഗമാണ് മുറിയനാവിയിലെ സിപിഐ എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ ഒന്നിലധികം തവണ തീയിട്ട് നശിപ്പിച്ചത്. പ്രതികളെ സംബന്ധിച്ച് തെളിവുകളോടെ പരാതി നല്‍കിയെങ്കിലും ലീഗ് നേതൃത്വം ഇടപെട്ട് അന്വേഷണം മരവിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്തി. യഥാര്‍ഥ പ്രതികളെ പിടികൂടാതെ പൊലീസും ലീഗ് നേതൃത്വവും നിരപരാധികളെ പ്രതിക്കൂട്ടിലാക്കുകയാണ്.

    ReplyDelete