പുനലൂര്‍ : ദേശീയപാതയില്‍ ഒറ്റക്കല്‍ ക്ഷേത്രത്തിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഇടിച്ചുകയറിയ വാഹനത്തിലുണ്ടായിരുന്ന കൊല്ലം ജില്ലയിലെ മുന്‍ എംഎല്‍എയും ഇടുക്കിയില്‍നിന്നുള്ള എംഎല്‍എയും ആരെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.
കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ട് കേസെടുക്കാതെ വാഹനം വിട്ടുകൊടുത്ത തെന്മല പൊലീസിന്റെ നടപടിയിലും ദുരൂഹതയുണ്ട്. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പുനലൂരിലെ ആശുപത്രികളിലേക്ക് അടിയന്തരമായി എത്തിക്കാതെ ചെങ്ങമനാട്ടെ ഒരു സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയതിലും ദുരൂഹതയുണ്ട്. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഉടമയും ജില്ലയിലെ മുന്‍ എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നവരും തമ്മിലുള്ള ബന്ധവും സമഗ്ര അന്വേഷണത്തിന് വിധേയമാക്കി യഥാര്‍ഥ വസ്തുത വെളിച്ചത്തുകൊണ്ടുവരാന്‍ പൊലീസ് തയ്യാറാകണം.
എല്‍ഡിഎഫ് പ്രതിനിധികളായ ഇടുക്കിയിലെ എംഎല്‍എമാര്‍ എല്ലാവരും റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടുക്കി കലക്ടറേറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ പങ്കെടുത്തതിന്റെ വാര്‍ത്തയും ചിത്രവും മാധ്യമങ്ങളില്‍വന്ന പശ്ചാത്തലത്തില്‍ ആരോപണവിധേയനായ ജനപ്രതിനിധി ആരാണെന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.
deshabhimani 101111
ദേശീയപാതയില്‍ ഒറ്റക്കല്‍ ക്ഷേത്രത്തിലേക്ക് ദുരൂഹസാഹചര്യത്തില്‍ ഇടിച്ചുകയറിയ വാഹനത്തിലുണ്ടായിരുന്ന കൊല്ലം ജില്ലയിലെ മുന്‍ എംഎല്‍എയും ഇടുക്കിയില്‍നിന്നുള്ള എംഎല്‍എയും ആരെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എസ് ജയമോഹന്‍ ആവശ്യപ്പെട്ടു.
ReplyDelete