ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍പോള്‍ ഗവര്‍ണ്ണര്‍ക്കയച്ച കത്തില്‍ സൂചിപ്പിച്ചിരുന്നു. പി സി ജോര്‍ജിന്റെ സ്ഥാനം സംരംക്ഷിക്കാനാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്.
ഇരട്ടപ്പദവി: ഓര്‍ഡിനന്‍സിനെതിരെ സെബാസ്റ്റ്യന്‍ പോളിന്റെ കത്ത്
കൊച്ചി: ഇരട്ട പദവി പ്രശ്നത്തില്‍ അയോഗ്യനാകുമെന്ന് ഉറപ്പായ ചീഫ് വിപ്പ് പി സി ജോര്‍ജിനെ രക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഗവര്‍ണര്‍ അനുവദിക്കരുതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ . ഇരട്ട പദവി പ്രശ്നത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷെന്‍റ അഭിപ്രായത്തിന് കാത്തിരിക്കുന്ന ഗവര്‍ണറെയും അദ്ദേഹത്തിന്റെ ഓഫീസിനെയും താഴ്ത്തിക്കെട്ടാനും ഭരണഘടനയെ അവഹേളിക്കാനുമുള്ള നടപടിയാണിതെന്നും സെബാസ്റ്റ്യന്‍ പോള്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
പി സി ജോര്‍ജിെന്‍റ ചീഫ് വിപ്പ് സ്ഥാനം ഇരട്ട പദവിയാണെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് സെബാസ്റ്റ്യന്‍ പോളാണ്. പി സി ജോര്‍ജിെന്‍റ ഇരട്ട പദവി പ്രശ്നത്തില്‍ ഗവര്‍ണര്‍ അഭിപ്രായമാരാഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കുകയും പി സി ജോര്‍ജിനോട് നവംബര്‍ 15 നകം രേഖാമൂലം അഭിപ്രായം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്. അയോഗ്യനാകുമെന്ന് ഉറപ്പായിക്കഴിഞ്ഞ പി സി ജോര്‍ജിനെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് 1951 ലെ റിമൂവല്‍ ആന്‍റ് ഡിസ്ക്വാളിഫിക്കേഷന്‍ നിയമം ഭേദഗതി ചെയ്യാന്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
deshabhimani news
ഇരട്ടപ്പദവി സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ചീഫ് വിപ്പിന്റെയും പ്രതിപക്ഷനേതാവിന്റെയും പദവികള്‍ ഇനി മുതല്‍ ഇരട്ടപ്പദവിയില്‍ വരില്ല. വ്യാഴാഴ്ച വൈകിട്ടാണ് ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് ഒപ്പിട്ടത്.
ReplyDelete