മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ഒരുരുവാര്‍ഷിക ദിനം കൂടി. ചൂഷണ രഹിതമായ സമൂഹത്തെ സൃഷ്ടിക്കുകയും ജീവിത സമത്വം യാഥാര്‍ത്ഥ്യമാകുകയും ചെയ്ത സോവിയറ്റ് റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം ലോകത്തിലെ നീതിബോധമുള്ളതും മാനവസ്‌നേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തിരുന്ന കോടാനുനുകോടി മനുഷ്യരെ ആവേശം കൊള്ളിച്ചുവെന്ന ചരിത്ര സത്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ട് കാലത്തിന് ശേഷം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഉണ്ടായപ്പോള്‍ ആഹ്ലാദം കൊണ്ട് മതിമറന്നവര്‍ മുതലാളിത്തത്തിന്റെ വക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായിരുന്നു.
കമ്മ്യൂണിസം കാലഹരണപ്പെട്ടെന്നും സോഷ്യലിസം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണെന്നും മുതലാളിത്തമാണ് ഏക രക്ഷാ മാര്‍ഗമെന്നും അത്തരക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. മാര്‍ക്‌സിസം മഹനീയമായ സാമൂഹ്യ ശാസ്ത്രമാണെന്നും ശാസ്ത്രത്തിന് മരണമില്ലെന്നും പ്രയോഗത്തിലെ പരാധീനതകളും പരിമിതികളുമാണ് സോവിയറ്റ് തകര്‍ച്ചക്ക് കാരണമെന്നും അംഗീകരിക്കാന്‍ അക്കൂട്ടര്‍ സന്നദ്ധമായിരുന്നില്ല.
ചരിത്രം അവസാനിക്കുന്നില്ല. ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുമെന്ന് വര്‍ത്താമാനകാല ലോകാനുഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നു. മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഏക രക്ഷാമാര്‍ഗമെന്ന് ദൃഢമായി വിശ്വസിക്കുകയും ലോകത്തിലെ സാമ്പത്തിക തറവാടെന്ന് അഹങ്കരിക്കുകയും ലോക പൊലീസ് വേഷം ആടുകയും ചെയ്തിരുന്ന അമേരിക്കയുടെ ദാരുണമായ സാമ്പത്തിക പതനവും അലയടിച്ചുയരുന്ന ജനകീയ പ്രക്ഷോഭങ്ങളും നല്‍കുന്ന പാഠം അനുഭവമാണ് ഏറ്റവും വലിയ ഗുരു എന്ന വാക്യത്തെ ഒരിക്കല്‍ കൂടി അടിവരയിട്ട് അടയാളപ്പെടുത്തുന്നു.
2008-ല്‍ ആരംഭിച്ച പുതിയകാലത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അമേരിക്കക്ക് സാധിച്ചില്ലെന്ന്ന്നുമാത്രമല്ല പതനത്തിന്റെ ആഴം നാള്‍ക്കുനാള്‍ ഏറിവരികയും ചെയ്യുന്നു. തൊഴിലുണ്ടായിരുന്നവര്‍ തൊഴില്‍ രഹിതരാവുകയും ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാധ്യമ സ്ഥാപങ്ങള്‍ എന്നിവയൊക്കെ പൊടുന്നനെ അടച്ചുപൂട്ടുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയിരിക്കുന്നു.
അസമത്വം വളര്‍ത്തുകയെന്നതും സാമൂഹ്യ ജീവിത മണ്ഡലത്തിലെ അസന്തുലിതാവസ്ഥ ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്നത് മുതലാളിത്തത്തിന്റെ ഒരിക്കലും ഒഴിവാക്കാനാവാത്ത സുപ്രധാനമായ അജണ്ടയാണ്. അമേരിക്കയിലും അതു തന്നെയാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നതും. മഹാഭൂരിപക്ഷം മനുഷ്യരെ ചൂഷിതരായി നിലനിര്‍ത്തുകയും അവരെ ചൂഷണം ചെയ്ത് ചെറു ന്യൂനപക്ഷം വരുന്നവര്‍ തടിച്ച് കൊഴുക്കുകയും ചെയ്യും. പട്ടിണി വളരുകയും ദരിദ്രരുടെ എണ്ണമേറുകയും തൊഴില്‍ രഹിതരുടെ പടക്ക് ദൈര്‍ഘ്യമേറിയതും സ്വാഭാവികമായും മുതലാളിത്തത്തിന്റെ അനിവാര്യ ഫലങ്ങളാണ്. അസമത്വവും അസന്തുലിതാവസ്ഥയും വളരുമ്പോള്‍ അസംതൃപ്തി ശക്തിപെടുകയും ജനം പ്രതികരിക്കാനും പ്രതിഷേധിക്കാനും നിര്‍ബന്ധിതമാവുകയും അവര്‍ തെരുവിലിറങ്ങുകയും ചെയ്യുന്നമെന്നതിന് ലോകചരിത്രത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അമേരിക്കയിലും മറ്റ് മുതലാളിത്ത രാജ്യങ്ങളിലും ഇപ്പോള്‍ സംഭവിക്കുന്നതും മറ്റൊന്നല്ല.
അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനം എന്നു വിശ്വസിക്കപ്പെടുന്ന ന്യൂയോര്‍ക്കിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആസ്ഥാനമായ വാള്‍ സ്ട്രീറ്റില്‍ ഇക്കഴിഞ്ഞ സെപ്തംമ്പര്‍ 17ന് ഒരു കൂട്ടം യുവാക്കള്‍ ആരംഭിച്ച പ്രക്ഷോഭം ഒരു ബഹുജന പ്രക്ഷോഭമായി വളരുകയും അമേരിക്കന്‍ നഗരങ്ങളിലാകെ പടരുകയും ചെയ്യുന്നു. അമേരിക്കയില്‍ മാത്രമല്ല വിവിധ ലോക രാജ്യങ്ങളിലേക്കും ആയിരക്കണക്കിന് നഗരങ്ങളിലേക്കും മുതലാളിത്തത്തിനും ചൂഷണത്തിനുമെതിരായ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നു. 82 രാജ്യങ്ങളിലേക്കും 1173 നഗരങ്ങളിലേക്കുമാണ് ഈ ജനകീയ പ്രക്ഷോഭം പടര്‍ന്നുന്നുപിടിച്ചിരിക്കുന്നത്. യുവാക്കള്‍ ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇന്ന് റിട്ടയേര്‍ഡ് സൈനിക മേധാവികള്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ അണിചേരുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.
ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റില്‍ നിന്ന് ലോസ് ഏഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാഗോ, ബോസ്റ്റ്ണ്‍ തുടങ്ങി അമേരിക്കയിലെ എതാണ്ടെല്ലാ നഗരങ്ങളിലേക്കും വ്യാപിച്ച ജനകീയ പ്രതിഷേധത്തില്‍ പ്രക്ഷോഭകാരികള്‍ കാതലയ പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നത്. രാഷട്രത്തിലെ സമ്പത്തിന്റെ 99 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന കുത്തകകളും ധനാഢ്യന്‍മാരും കയ്യടക്കിവച്ചിരിക്കുന്നു. സാമ്പത്തിക വളര്‍ച്ചഒരു ശതമാനത്തിനുനുവേണ്ടി മാത്രമാണ്. 99 ശതമാനം മനുഷ്യരേയും ഒരു ശതമാനം വരുന്ന ചൂഷകര്‍ ഭരണകൂട ഒത്താശയോടെ കൊള്ളയടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കപെടുമ്പോള്‍ മറുപടിയില്ലാതെ വിയര്‍ക്കുകയാണ് ഒബാമയുടെ ഭരണകൂടം.
അമേരിക്കയിലെ ദരിദ്രരുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നുവെന്ന് ഭരണകൂടം തന്നെ തുറന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതമാകുന്നു. അമേരിക്കയില്‍ ആറില്‍ ഒരാള്‍ ദരിദ്രനാണ്. 30 കോടി ജനങ്ങളില്‍ 4.62 കോടി പരമ ദരിദ്രര്‍. വിദ്യാഭ്യാസ വായ്പ പെരുകി പഠനം മുടങ്ങുന്ന വിദ്യാര്‍ഥികളുടേയും തൊഴില്‍ രഹിതരുടെയും എണ്ണം പതിന്മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക വളര്‍ച്ച ഒരു ശതമാനത്തില്‍ ഒതുങ്ങി. ഈ ഒരു ശതമാനം വളര്‍ച്ച തങ്ങള്‍ക്കാവിശ്യമില്ലെന്ന് പ്രഖ്യാപിച്ച പ്രക്ഷോഭകാരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളും തുറമുഖങ്ങളും വ്യോമയാനകേന്ദ്രങ്ങളുംസ്തംഭിപ്പിക്കുന്ന നിലയില്‍ പ്രക്ഷോഭത്തെ വളര്‍ത്തിയെടുത്തു.
അമേരിക്കയില്‍ നിന്ന് ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍ എന്നീ രാഷ്ട്രങ്ങളിലേക്കെല്ലാം ജനകീയ പ്രക്ഷോഭം ശക്തമായ നിലയില്‍ പടരുന്നു. ബ്രിട്ടനിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മൂന്നു മാസത്തിനിടയില്‍ ബ്രിട്ടനില്‍ 1,14,000 പേര്‍തൊഴില്‍ രഹിതരായി. 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 21.3 ശതമാനമായി ഉയര്‍ന്നു. ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ ആര്‍ത്തലച്ച ജനലക്ഷങ്ങളും അയര്‍ലണ്ടില്‍ ഡയിം സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ പ്രക്ഷോഭകാരികള്‍ മുതിര്‍ന്നതും റോമില്‍ തെരുവിലിറങ്ങി കലാപത്തിന് നേതൃത്വം നല്‍കിയവരും തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയില്‍ തടിച്ചുകൂടിയ ജനാവലിയും മുതലാളിത്തത്തിനും മൂലധന ശക്തികള്‍ക്കും അവരുടെ ചൂഷണത്തിനെതിരായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്.
സ്വന്തം രാജ്യങ്ങളിലെ ജനങ്ങളെ അരക്ഷിതാവസ്ഥയിലും അസന്തുലിതാവസ്ഥയിലും തള്ളിവിടുകയും ചൂഷണം ചെയ്ത് തിമര്‍ക്കുകയും ചെയ്യുന്ന അമേരിക്കയും കൂട്ടുകക്ഷികളും ലോകം പിടിക്കാനും ചൂഷണം ചെയ്യാനും ആസൂത്രിതമായി ശ്രമിക്കുന്നതില്‍ നിന്ന് പിറകോട്ടു പോകുന്നില്ല. സ്വന്തം രാജ്യത്ത് കിതക്കുന്നവര്‍ ലിബിയയിലും ട്രുണീഷ്യയിലും യെമനിലും ഈജിപ്തിലും തങ്ങളുടെ സ്ഥാപിത സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ലോകം കാണുന്നുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലോകമേധാവിയെന്ന മട്ടില്‍ അധിനിവേശം ഉറപ്പിച്ചവര്‍ പുതിയമേഖല കൂടി കാല്‍ക്കീഴിലാക്കുകയാണ്. അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏകാധിപതികളായിരിക്കാം. അമേരിക്കയെ പോലെ തന്നെ ജനങ്ങളെ ചൂഷണം ചെയ്യുന്നവരുമായിരിക്കും. പക്ഷെ മറ്റു രാജ്യങ്ങളില്‍ ആയുധവുമായി കടന്നു ചെല്ലാനും ജനങ്ങളെ കൊന്നു തള്ളാനും ഭരണാധികാരികളെ നിഷ്ഠൂരമായി വധിക്കാനും മൃതദേഹത്തെ പോലും അവഹേളിക്കാനും അമേരിക്കക്കും കൂട്ടാളികള്‍ക്കും എന്ത് അധികാരമാണുള്ളത്?
ഇന്ത്യയിലെ സാമ്പത്തിക നയങ്ങളും ഒരു ശതമാനത്തെ സംരക്ഷിക്കുന്നതും മഹാഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതുമാണെന്ന് അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് അധികാരത്തിലിരിക്കുന്നത്. ഭരണകൂടവും കുത്തകകളും കൈകോര്‍ത്ത് അഴിമതിയെ വ്യവസായമായി വളര്‍ത്തുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യ 65 വര്‍ഷം പിന്നിടുമ്പോള്‍ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നു. റോം ആസ്ഥാനമായുള്ള ഭക്ഷ്യ-കാര്‍ഷികസംഘടനയുടെ കണക്കുകള്‍ പ്രകാരം പട്ടിണിയുടെ കാര്യത്തില്‍ 88 രാജ്യങ്ങളുടെ പട്ടികയില്‍ 66ാം സ്ഥാനത്താണ് ഇന്ത്യ. 2.5 ഡോളര്‍ ദിവസ വരുമാനമുള്ളവര്‍ 938 ദശലക്ഷം പേരാണ്. ഒരു ഡോളര്‍ മാത്രം ദിവസവരുമാനമുള്ളവര്‍ 266.5 ദശലക്ഷമാണ്. ഒരു ഡോളറിന് താഴെ മാത്രം വരുമാനമുള്ളവരും ദശലക്ഷക്കണക്കിനാണ്. ഒരു നേരത്തെ ആഹാരത്തിന് തികയാത്ത എട്ടു രൂപക്കും ഇരുപത് രൂപക്കും ഇടയില്‍ വരുമാനമുള്ളവരാണ് മഹാഭൂരിപക്ഷം ഇന്ത്യക്കാരും.
ലോകത്തിന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും സോഷ്യലിസത്തിന്റെയും അനിവാര്യതയാണ്. സോവ്യറ്റ് യൂണിയന്‍ തകര്‍ന്നില്ലായിരുന്നുവെങ്കില്‍ അമേരിക്കയുടെ അധിനിവേശ ഭ്രാന്ത് ഇത്രകണ്ട് മൂര്‍ഛിക്കുമായിരുന്നില്ലെന്ന് കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ തന്നെ സമ്മതിക്കുന്നു. മൂലധന ശക്തികളുടെ ചൂഷണം ശക്തിപ്പെടുകയും പട്ടിണിയും ദാരിദ്ര്യവും പെരുകുകയും ചെയ്യുമ്പോള്‍ ഒക്‌ടോബര്‍ വിപ്ലവം സൃഷ്ടിച്ച മാറ്റങ്ങള്‍ ശോഭയോടെ ജനങ്ങളുടെ മനസില്‍ ഉയര്‍ന്നുവരികയും വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. പുതിയകാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഒക്‌ടോബര്‍ വിപ്ലവത്തിന്റെ സ്മരണകള്‍ കരുത്തുപകരുമെന്നത് തീര്‍ച്ച.
സി എന്‍ ചന്ദ്രന്‍ janayugom 071111
മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ഒരുരുവാര്‍ഷിക ദിനം കൂടി. ചൂഷണ രഹിതമായ സമൂഹത്തെ സൃഷ്ടിക്കുകയും ജീവിത സമത്വം യാഥാര്‍ത്ഥ്യമാകുകയും ചെയ്ത സോവിയറ്റ് റഷ്യയിലെ ഒക്ടോബര്‍ വിപ്ലവം ലോകത്തിലെ നീതിബോധമുള്ളതും മാനവസ്‌നേഹത്തില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തിരുന്ന കോടാനുനുകോടി മനുഷ്യരെ ആവേശം കൊള്ളിച്ചുവെന്ന ചരിത്ര സത്യം ആര്‍ക്കും നിഷേധിക്കാനാവുകയില്ല. എന്നാല്‍ മുക്കാല്‍ നൂറ്റാണ്ട് കാലത്തിന് ശേഷം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഉണ്ടായപ്പോള്‍ ആഹ്ലാദം കൊണ്ട് മതിമറന്നവര്‍ മുതലാളിത്തത്തിന്റെ വക്താക്കളും പ്രയോക്താക്കളും പ്രചാരകരുമായിരുന്നു.
ReplyDelete