Monday, November 7, 2011

ആണവനിലയത്തിന് പിന്തുണയുമായി കലാം കൂടംകുളത്ത്

ആണവനിലയത്തിന് പിന്തുണയുമായി മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം തമിഴ്നാട്ടിലെ കൂടംകുളത്ത്. ആണവനിലയം അധികൃതരുമായും പ്രക്ഷോഭകരുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണാനെന്ന പേരിലാണ് കലാം എത്തിയത്. ആണവനിലയം പരിശോധനയില്‍ സുരക്ഷിതമാണെന്ന് വ്യക്തമായതായി കലാം പറഞ്ഞു. അതേസമയം, കലാം ആണവോര്‍ജ അനുകൂലിയാണെന്നും അദ്ദേഹവുമായി ചര്‍ച്ചയ്ക്കില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിശോധനയ്ക്കിടെയാണ് മുന്‍രാഷ്ട്രപതിയുടെ സന്ദര്‍ശനം. നിലയം കണ്ട് സുരക്ഷ പരിശോധിച്ചശേഷം ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ശനിയാഴ്ച രാത്രിയാണ് കലാം എത്തിയത്. സുരക്ഷ മനസ്സിലാക്കാന്‍ എല്ലാ തീരദേശ റിയാക്ടറുകളും സന്ദര്‍ശിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ റിയാക്ടറിലെത്തിയ കലാം, നിലയം സുരക്ഷിതമാണെന്ന് പറഞ്ഞു. ചുറ്റുമുള്ളവര്‍ക്ക് നിലയം ഭീഷണിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലയത്തിന്റെ നാലുതല സുരക്ഷയില്‍ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാരുടെ ഉപരോധത്തെതുടര്‍ന്ന് നിലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെതുടര്‍ന്ന്് സുരക്ഷ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 15 അംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

deshabhimani 071111

1 comment:

  1. ആണവനിലയത്തിന് പിന്തുണയുമായി മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം തമിഴ്നാട്ടിലെ കൂടംകുളത്ത്. ആണവനിലയം അധികൃതരുമായും പ്രക്ഷോഭകരുമായും ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കാണാനെന്ന പേരിലാണ് കലാം എത്തിയത്. ആണവനിലയം പരിശോധനയില്‍ സുരക്ഷിതമാണെന്ന് വ്യക്തമായതായി കലാം പറഞ്ഞു. അതേസമയം, കലാം ആണവോര്‍ജ അനുകൂലിയാണെന്നും അദ്ദേഹവുമായി ചര്‍ച്ചയ്ക്കില്ലെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി.

    ReplyDelete