എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സഹായപദ്ധതികള്‍ തുടരുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അലംഭാവമാണ് കര്‍ഷക ആത്മഹത്യയിലേക്ക് വീണ്ടും കേരളത്തെ കൊണ്ടെത്തിച്ചത്. വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം ആത്മഹത്യയിലേക്ക് നയിച്ച കര്‍ഷകരെ കരകയറ്റാനും കാര്‍ഷികമേഖലയെ പുനഃസംഘടിപ്പിക്കാനുമായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിനാകെ മാതൃകയായിരുന്നു. രാജ്യത്ത് ആദ്യമായി കടാശ്വാസനിയമം പാസാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ 42,113 കര്‍ഷകരുടെ 25,000 രൂപയ്ക്കുതാഴെയുള്ള എല്ലാ കടവും എഴുതിത്തള്ളി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപവീതം സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍ഷക ആത്മഹത്യ പഴങ്കഥയായി.
നെല്‍ക്കര്‍ഷകര്‍ക്ക് പലിശരഹിതവായ്പ, ഇന്‍ഷുറന്‍സ് പരിരക്ഷ, നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് ഏഴു രൂപയുണ്ടായിരുന്നത് 14 രൂപയാക്കല്‍ തുടങ്ങി കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന നിരവധി പദ്ധതികള്‍ . ഇന്‍ഷുറന്‍സ് പ്രീമിയം ബാധ്യത 250ല്‍നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരം 12,500 രൂപയാക്കി. ഭക്ഷ്യസുരക്ഷപദ്ധതിയില്‍മാത്രം 64 കോടി നീക്കിവച്ചു. നെല്‍ക്കൃഷിക്കുള്ള വാര്‍ഷികവകയിരുത്തല്‍ ശതകോടിയായി ഉയര്‍ത്തി. രാഷ്ട്രീയ കൃഷിവികാസ് യോജന മുഖേന 30 കോടി അധികമായി ലഭ്യമാക്കി. എല്ലാ ജില്ലയിലും നെല്‍ക്കൃഷിക്കാര്‍ക്ക് പലിശരഹിതവായ്പ. നെല്ലുസംസ്കരണത്തിന് ആലത്തൂര്‍ , തകഴി, വൈക്കം എന്നിവിടങ്ങളില്‍ ആധുനിക റൈസ്മില്‍ . തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിന് ദേശീയ തൊഴിലുറപ്പുപദ്ധതി. നെല്‍ക്കൃഷിക്കും നെല്‍ക്കര്‍ഷകര്‍ക്കുമായി കൊണ്ടുവന്ന പദ്ധതികളിലൂടെ സാധ്യമായത് നൂറുമേനി. കൃഷി ഉത്സവമാക്കിയ കഴിഞ്ഞവര്‍ഷംമാത്രം പതിനയ്യായിരത്തിലേറെ ഹെക്ടര്‍ തരിശുനിലം പച്ചപ്പും സുവര്‍ണധാന്യങ്ങളും വിളയിച്ചു. ഇതിനായി "സുവര്‍ണകേരളം" പദ്ധതി നടപ്പാക്കി. കേരശ്രീ സമഗ്രനാളികേരവികസനപദ്ധതിലൂടെ അഞ്ചു ജില്ലയില്‍ പച്ചത്തേങ്ങസംഭരണം തുടങ്ങി.
രാജ്യത്ത് ആദ്യമായി കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി, "കിസാന്‍ അഭിമാന്‍" ആരംഭിച്ചു. കുട്ടനാട്ടിലെ നെല്ലുല്‍പ്പാദനത്തിനായി 2.5 കോടി രൂപയുടെ പദ്ധതിയും യന്ത്രവല്‍ക്കരണത്തിനായി 1.8 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കി. കമ്പയിന്‍ ഹാര്‍വസ്റ്റര്‍ , ട്രാക്ടര്‍ , പവര്‍ ടില്ലര്‍ , റീപ്പര്‍ , പവര്‍ സ്പ്രേയര്‍ തുടങ്ങിയ യന്ത്രങ്ങള്‍ വാങ്ങുന്നതിന് ധനസഹായം നല്‍കി. വയനാടന്‍ സുഗന്ധനെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല, കയമ എന്നിവയുടെയും ബസുമതി, ഞവര എന്നീ നെല്ലിനങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1.28 കോടി രൂപയുടെ പദ്ധതിയും ഏര്‍പ്പാടാക്കി.
നെല്‍ക്കൃഷിയില്‍ റെക്കോഡ് വിളവ് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് വേനല്‍മഴ ഏല്‍പ്പിച്ച കനത്ത ആഘാതത്തെതുടര്‍ന്ന് 50 ശതമാനത്തിലേറെ കൃഷിനാശമുണ്ടായവര്‍ക്ക് ഹെക്ടറിന് 1000 രൂപവരെ ധനസഹായം നല്‍കി. 25 കോടി രൂപ ദുരിതാശ്വാസസഹായമായി നല്‍കി. കൊയ്യാതെ കിടന്ന് കിളിര്‍ത്ത നെല്ല് സപ്ലൈകോവഴി കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചു. ജൈവ പച്ചക്കറിക്കൃഷി, തരിശുഭൂമിയിലെ പച്ചക്കറിക്കൃഷി, തേനുല്‍പ്പാദനം തുടങ്ങിയ അനുബന്ധമേഖലകളും വലിയ സഹായം കര്‍ഷകര്‍ക്ക് ലഭിച്ചു. 25 ലക്ഷം പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണംചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 25 ശതമാനം സബ്സിഡിയോടെ 5800 ലക്ഷം രൂപ ചെലവുവരുന്ന പെരിഷബിള്‍ കാര്‍ഗോ കോംപ്ലക്സ് നിര്‍മാണം ഏറ്റെടുത്തു. പുഷ്പഫല സസ്യങ്ങളുടെ അന്താരാഷ്ട്രനിലവാരത്തിലുള്ള വിപണിയും കയറ്റുമതികേന്ദ്രവുമാണ് ലക്ഷ്യമിട്ടത്. തെങ്ങിന്‍തോപ്പുകളില്‍ ഇടവിളകള്‍ പ്രോത്സാഹിപ്പിക്കാനായി 13.7 കോടി രൂപയുടെ സമഗ്രപദ്ധതി ആരംഭിച്ചു.
കാര്‍ഷിക സാങ്കേതികവിദ്യാ മാനേജ്മെന്റ് ഏജന്‍സിയുടെ പ്രവര്‍ത്തനത്തിലൂടെ ആധുനികവും കാലികവുമായ കൃഷി അറിവ് കര്‍ഷകരിലെത്തിക്കുന്നത് കാര്‍ഷികോല്‍പ്പാദന പ്രക്രിയക്ക് കരുത്തേകി. ഹോര്‍ട്ടികോര്‍പിന്റെ പഞ്ചായത്ത്, താലൂക്ക്, ജില്ലാതല സംഭരണകേന്ദ്രങ്ങള്‍വഴി പച്ചക്കറിസംഭരണത്തില്‍ 110 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ഹോര്‍ട്ടികോര്‍പിന്റെ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹനപദ്ധതിയില്‍ 40,000 കര്‍ഷകര്‍ക്ക് പകുതിവിലയ്ക്ക് ഉല്‍പ്പാദനോപാധികള്‍ നല്‍കി. ഈ കര്‍ഷകരില്‍നിന്ന് 30,000 ലിറ്റര്‍ തേന്‍ കഴിഞ്ഞവര്‍ഷം സംഭരിച്ചു.
സഹകരണബാങ്കുകളിലെ ഹ്രസ്വകാല കാര്‍ഷികവായ്പകളെ മധ്യകാലവായ്പകളാക്കി മാറ്റി. നബാര്‍ഡില്‍നിന്ന് റീഫിനാന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ സഹകരണസംഘങ്ങള്‍ സ്വന്തം ഫണ്ടില്‍നിന്ന് കാര്‍ഷികവായ്പ നല്‍കാന്‍ നടപടി സ്വീകരിച്ചു. സഹകരണബാങ്കുകള്‍ ഒരുവര്‍ഷം 5000 കോടിയുടെ കാര്‍ഷികവായ്പ വിതരണംചെയ്യുന്ന രീതിയില്‍ വളര്‍ന്നു. നെല്‍ക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും നാല് ശതമാനം പലിശനിരക്കില്‍ സഹകരണബാങ്കുകള്‍ മുഖേന വായ്പ നല്‍കി. രാജ്യത്തുതന്നെ ആദ്യമായി നെല്‍ക്കൃഷിക്ക് പലിശരഹിതവായ്പ അനുവദിക്കുന്ന പദ്ധതിയും ആരംഭിച്ചു. ശരാശരി നൂറുകോടി രൂപ നെല്‍ക്കൃഷിക്കായി ഒരുവര്‍ഷം വായ്പ നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , നെല്ലുല്‍പ്പാദകസമിതികള്‍ , പാടശേഖരസമിതികള്‍ , കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയ്ക്ക് സഹകരണബാങ്കുകള്‍ വായ്പ നല്‍കി. കാര്‍ഷികരംഗത്ത് ഏറെ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്ക് കാരണമായ ഈ പദ്ധതികളെല്ലാം ഇന്ന് അനിശ്ചിതത്വത്തിലാണ്.
deshabhimani 071111
എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സഹായപദ്ധതികള്‍ തുടരുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അലംഭാവമാണ് കര്‍ഷക ആത്മഹത്യയിലേക്ക് വീണ്ടും കേരളത്തെ കൊണ്ടെത്തിച്ചത്. വിലത്തകര്‍ച്ചയും കടക്കെണിയുംമൂലം ആത്മഹത്യയിലേക്ക് നയിച്ച കര്‍ഷകരെ കരകയറ്റാനും കാര്‍ഷികമേഖലയെ പുനഃസംഘടിപ്പിക്കാനുമായി മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ രാജ്യത്തിനാകെ മാതൃകയായിരുന്നു. രാജ്യത്ത് ആദ്യമായി കടാശ്വാസനിയമം പാസാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ 42,113 കര്‍ഷകരുടെ 25,000 രൂപയ്ക്കുതാഴെയുള്ള എല്ലാ കടവും എഴുതിത്തള്ളി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപവീതം സമാശ്വാസം നല്‍കി. ഇതോടെ കേരളത്തില്‍ കര്‍ഷക ആത്മഹത്യ പഴങ്കഥയായി.
ReplyDelete