ചവറയിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ ആര്‍ ഇയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ട്രേഡ് യൂണിയന്‍സ് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍. ഐ ആര്‍ ഇയുടെ നിലവിലെ സ്ഥിതി തുടരുന്നത് ആലുവയിലെ സി എം ആര്‍ എല്‍ കമ്പനി അടക്കം അടിസ്ഥാന വ്യവസായങ്ങളെ സ്തംഭനത്തിലാക്കുമെന്ന് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി എം ആര്‍ എല്ലിന്റെ പ്രധാന അസംസ്‌കൃത വസ്തുവായ ഇല്‍മനൈറ്റ് നിലവിലെ കരാര്‍പ്രകാരം ഖനനത്തിന് അനുമതിയുള്ള ഐ ആര്‍ ഇ ആണ് നല്‍കേണ്ടത്. ഐ ആര്‍ ഇയുടെ മൈനിംഗ് ലീസുമായി ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ ദൂരീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരും ഐ ആര്‍ ഇ മാനേജ്‌മെന്റുമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സി എം ആര്‍ എല്‍ പൂര്‍ണമായി അടച്ചുപ്പൂട്ടേണ്ടിവരും. അത് സി എം ആര്‍ എല്ലിന് ഹൈഡ്രോക്ലോറിക് ആസിഡ് നല്‍കുന്ന ടി സി സിയെ അടച്ചുപ്പൂട്ടലിലേക്ക് നയിക്കും.
ആസിഡ് ലഭിക്കാതെ വരുന്നത് കെ എം എം എല്‍, നിറ്റാ ജലാറ്റിന്‍, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിക്കും. ഇത് പതിനായിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുകയും പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടിത വന്‍കിട വ്യവസായ ശാലകള്‍ അടച്ചുപ്പൂട്ടുകയാവും ഫലമെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയായി തുടരുന്ന ഈ സ്ഥിതിവിശേഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടും മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഇടപെട്ട് പരിഹാരം കാണാത്തത് സ്ഥിതിഗതികള്‍ വഷളാക്കിയിരിക്കുകയാണ്. സാഹചര്യം മുതലെടുത്ത് ധാതുമണല്‍ കള്ളക്കടത്ത് വ്യാപകമാവുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങള്‍ക്കെതിരെയുള്ള ഗൂഢനീക്കം സര്‍ക്കാര്‍ തിരിച്ചറിയണം.
മുഖ്യമന്ത്രിയും വ്യവസായ, തൊഴില്‍ മന്ത്രിമാരും ഇടപെട്ട് ഇല്‍മനൈറ്റ് ക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ എന്‍ ഗോപിനാഥ് (സി ഐ ടി യു), കെ കെ ജിന്നാസ് (ഐ എന്‍ ടി യു സി), എന്‍ കെ മോഹന്‍ദാസ്, വി വി പ്രകാശന്‍, എം എം രമേശന്‍ (ബി എം എസ്) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
janayugom 111111

ReplyDelete