അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനു തുടക്കം കുറിച്ച ഗോധ്ര സംഭവത്തിലെ സാക്ഷി കൊല്ലപ്പെട്ടു. നദീം സെയ്ദാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഗോധ്ര സംഭവത്തെക്കുറിച്ച് പൊതുതാല്‍പര്യഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ജൊഹാപൂരയില്‍ വീടിനടുത്തുവെച്ച് അജ്ഞാതര്‍ അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആരാണ് കൊലക്കുപിന്നിലെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണമാരംഭിച്ചു. മുന്‍പും നദീമിനെതിരെ വധശ്രമമുണ്ടായിരുന്നു.
deshabhimani 051111
No comments:
Post a Comment