Monday, April 9, 2012

സാംസ്കാരിക നവോന്മേഷത്തിന് പിന്നില്‍ കമ്യൂണിസ്റ്റുകാര്‍: മാമുക്കോയ

കാഞ്ഞങ്ങാട്: കലയെയും സാഹിത്യത്തെയും മറയില്ലാതെ പിന്തുണച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നെന്ന് ചലച്ചിത്രതാരം മാമുക്കോയ പറഞ്ഞു. രാവണീശ്വരം ബ്രദേഴ്സ് ക്ലബ്ബിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്രവും വകവച്ചുനല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടികളുടെ പിന്‍ബലത്തില്‍ കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലുണ്ടായ നവോന്മേഷം ചില്ലറയൊന്നുമല്ല. വയലാര്‍ രാമവര്‍മയും കെ ടി മുഹമ്മദും തങ്ങളുടെ സര്‍ഗപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ സാംസ്കാരിക വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. കലാകാരന്‍ ഒരിക്കലും നേരിട്ട് കലാപകാരിയോ വിപ്ലവകാരിയോ ആകണമെന്നില്ല. തന്റെ സര്‍ഗപ്രവര്‍ത്തനങ്ങളിലൂടെ നാടിനെ നയിക്കാന്‍ കലാകാരനാകണം. സാമൂഹ്യപ്രതിബദ്ധതയുള്ള സാംസ്കാരിക സംഘടനകള്‍ക്ക് മാത്രമെ നാട്ടില്‍ നിലനില്‍പ്പുണ്ടാവുകയുള്ളു. എസ്എഫ്ഐ ജില്ലാപ്രസിഡന്റ് ടി വി രജീഷ്കുമാര്‍ അധ്യക്ഷനായി. കവി മുരുകന്‍ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി. പി ദാമോദരന്‍, ടി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

deshabhimani 090412

1 comment:

  1. കലയെയും സാഹിത്യത്തെയും മറയില്ലാതെ പിന്തുണച്ചിരുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നെന്ന് ചലച്ചിത്രതാരം മാമുക്കോയ പറഞ്ഞു. രാവണീശ്വരം ബ്രദേഴ്സ് ക്ലബ്ബിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete