Saturday, April 21, 2012
സംസ്ഥാനത്ത് പങ്കാളിത്തപെന്ഷന് അടിച്ചേല്പ്പിക്കാന് നീക്കം
സംസ്ഥാനത്ത് പങ്കാളിത്തപെന്ഷന് പദ്ധതി അടിച്ചേല്പ്പിക്കാനുള്ള നീക്കം ശക്തമായി. കേന്ദ്രധനമന്ത്രി ഇതുസംബന്ധിച്ച് അയച്ച കത്തിന്റെ ചുവടുപിടിച്ചാണ് നടപടി. കത്ത് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ധനമന്ത്രിക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില് ധനവകുപ്പ് അനന്തരനടപടികളാരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ പെന്ഷന് നല്കുന്നതില് സര്ക്കാരിന് ഒരു ബാധ്യതയും ഇല്ലാതാകും. പങ്കാളിത്തപെന്ഷന് പദ്ധതിക്കെതിരെ ജീവനക്കാര് രാജ്യവ്യാപകമായി സമരത്തിലാണ്.
ദിവസങ്ങള്ക്കുമുമ്പാണ് കേന്ദ്രധനമന്ത്രി സംസ്ഥാനത്ത് ദേശീയപെന്ഷന് പദ്ധതി നടപ്പാക്കണമെന്ന് അന്ത്യശാസനം നല്കിയത്. കേരളം ഉള്പ്പെടെ മൂന്ന് സംസ്ഥാനങ്ങള് മാത്രമാണ് പദ്ധതി നടപ്പാക്കാത്തതെന്ന് കത്തില് പറഞ്ഞു. 2004 ജനുവരി ഒന്നുമുതല് ജോലിയില് പ്രവേശിച്ചവര്ക്കാണ് പദ്ധതി ബാധകം. അടിസ്ഥാനശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും പത്തു ശതമാനം മാസംതോറും പെന്ഷന്വിഹിതമായി നല്കണം. ഇതിന്റെ 40 ശതമാനവും സര്ക്കാര് ഓഹരിവിപണിയില് നിക്ഷേപിക്കും. ഓഹരിവിപണിയിലെ ഊഹക്കച്ചവടത്തിന് ജീവനക്കാരുടെ പണം വിട്ടുകൊടുക്കുകയാണ് സര്ക്കാരിന്റെ ലക്ഷ്യം.
നിലവിലുള്ള പെന്ഷന്സമ്പ്രദായം ഇല്ലാതാക്കുകയാണ് സര്ക്കാര് നടപടിയുടെ ലക്ഷ്യം. പെന്ഷന് ഇനത്തില് ഭീമമായ തുക സര്ക്കാര് വിനിയോഗിക്കുന്നതായി കത്തില് പറയുന്നു. 2001-02ല് 1838 കോടി രൂപയാണ് പെന്ഷന് ചെലവഴിച്ചത്. എന്നാല്, 2010-11ല് ഇത് 5426 കോടി രൂപയായി വര്ധിച്ചു. ഇനിയും ഇത് തുടരാന് കഴിയില്ല. കേന്ദ്രസര്ക്കാരും മൂന്ന് സംസ്ഥാനങ്ങള് ഒഴിച്ചുള്ള സംസ്ഥാനങ്ങളും പങ്കാളിത്തപെന്ഷന് നടപ്പാക്കിയ സാഹചര്യത്തില് കേരളത്തിന് മാറിനില്ക്കാനാവില്ലെന്നും കത്തില് പറയുന്നുണ്ട്.
deshabhimani 210412
Labels:
പെന്ഷന്,
വലതു സര്ക്കാര്,
വാര്ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment