Wednesday, April 11, 2012
"അഞ്ചില്ലെങ്കില് നാലും വേണ്ട"
ലീഗ് നേതാക്കള്‍ക്കെതിരെ പാണക്കാട്ട് അണികളുടെ രോഷപ്രകടനം
മലപ്പുറം: അഞ്ചാംമന്ത്രി വിഷയത്തില്‍ ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയ മുസ്ലിംലീഗ് നേതാക്കള്‍ക്കുനേരെ അണികളുടെ രോഷപ്രകടനം. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് ചേര്‍ന്ന സെക്രട്ടറിയറ്റ് യോഗത്തില്‍ അഞ്ചാംമന്ത്രിക്കാര്യം തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ക്ഷുഭിതരായി രംഗത്തെത്തിയത്. യോഗം ചേരുന്ന വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പാണക്കാട്ടെത്തിയത്. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കെ എം ഷാജി എംഎല്‍എ തുടങ്ങിയവരെ തടഞ്ഞുനിര്‍ത്തിയ അണികള്‍ അഞ്ചാംമന്ത്രിയില്ലെങ്കില്‍ എല്ലാവരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. "അഞ്ചില്ലെങ്കില് നാലും വേണ്ട" എന്ന് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളോട് അണികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അഞ്ചാംമന്ത്രിയുണ്ടാവില്ലെന്ന സൂചന ചാനലുകളില്‍ വന്നുതുടങ്ങിയതോടെയാണ് അണികള്‍ പാണക്കാട്ടേക്കൊഴുകിയത്.
യോഗം കഴിഞ്ഞ ഉടനെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങി അണികളോട് "ബേജാറാകേണ്ട, തങ്ങള്‍ പറഞ്ഞത് ഞമ്മക്ക് കിട്ടുമെന്ന്" അറിയിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. എന്നാല്‍, തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയ കുഞ്ഞാലിക്കുട്ടി മന്ത്രിക്കാര്യത്തില്‍ തീരുമാനമായെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. ബുധനാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
വാര്ത്താലേഖകരില്നിന്നും പത്രസമ്മേളനവിവരങ്ങള് മനസ്സിലാക്കിയ ശേഷമാണ് പ്രവര്‍ത്തകര്‍ യാത്രയാകാന്നിന്ന നേതാക്കളെ വളഞ്ഞത്. യോഗഹാളില്നിന്നും പുറത്തിറങ്ങി വരുന്ന ഓരോ നേതാക്കളെയും കണ്ട് അവര്‍ രോഷം പ്രകടിപ്പിച്ചു. അതിരുവിട്ട രോഷപ്രകടനം തടയാനാവാതെ നേതാക്കള്‍ വിയര്‍ത്തു. "അഞ്ചില്ലെങ്കില്പിന്നെ ഇനി ഇങ്ങോട്ടേക്ക് വരാന്‍ ശ്രമിക്കേണ്ട" എന്നായിരുന്നു കെ എം ഷാജി എംഎല്‍എയോടുള്ള ഭീഷണി. നേതാക്കളെ തടയുന്നത് ലീഗിന്റെ മാര്‍ഗമല്ലെന്ന് ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. "അഞ്ചുമതിയോ ആറ് വേണ്ടേ" എന്നായിരുന്നു രോഷപ്രകടനം നടത്തിയ ഒരു പ്രവര്‍ത്തകനോട് പി കെ കെ ബാവ ചോദിച്ചത്. "അഞ്ചില്ലെങ്കില് നാലും വേണ്ടെന്ന്" പ്രവര്‍ത്തകരും തിരിച്ചടിച്ചു. നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് അണികളെ ശാന്തരാക്കി മടക്കിയത്. രോഷപ്രകടനം ക്യാമറിയില്‍ പകര്‍ത്താന്‍ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫര്മാര്ക്കുനേരെയും ലീഗ് അണികള്‍ ഭീഷണി മുഴക്കി.
deshabhimani 110412
Subscribe to:
Post Comments (Atom)
"അഞ്ചില്ലെങ്കില്പിന്നെ ഇനി ഇങ്ങോട്ടേക്ക് വരാന്‍ ശ്രമിക്കേണ്ട" എന്നായിരുന്നു കെ എം ഷാജി എംഎല്‍എയോടുള്ള ഭീഷണി. നേതാക്കളെ തടയുന്നത് ലീഗിന്റെ മാര്‍ഗമല്ലെന്ന് ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. "അഞ്ചുമതിയോ ആറ് വേണ്ടേ" എന്നായിരുന്നു രോഷപ്രകടനം നടത്തിയ ഒരു പ്രവര്‍ത്തകനോട് പി കെ കെ ബാവ ചോദിച്ചത്. "അഞ്ചില്ലെങ്കില് നാലും വേണ്ടെന്ന്" പ്രവര്‍ത്തകരും തിരിച്ചടിച്ചു.
ReplyDelete