കോണ്‍ഗ്രസിന്റെ ദേശീയവക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയും ഡല്‍ഹിയിലെ അഭിഭാഷകയും ഉള്‍പ്പെടുന്ന അശ്ലീല സിഡി പ്രമുഖ മാധ്യമസ്ഥാപനത്തിന് ലഭിച്ചു. സിഡി പുറത്തുവിടുന്നതില്‍നിന്ന് മാധ്യമങ്ങളെ താല്‍ക്കാലികമായി വിലക്കി ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കി. അടുത്ത പ്രാവശ്യം കോടതി ചേരുന്നതുവരെ സിഡിയിലെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് വിലക്ക്. മെയ് 21ന് കേസ് വീണ്ടും പരിഗണിക്കും. സിങ്വിയുടെ നിയമസ്ഥാപനത്തിലെ അഭിഭാഷകനായ അഭിമന്യു ഭണ്ഡാരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രേവ ഖെത്രപതിയുടെ ഉത്തരവ്. സാമൂഹ്യവെബ്സൈറ്റുകളില്‍ വിവാദ സിഡിയെ കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിവാദത്തില്‍ ഉള്‍പ്പെട്ട അഭിഭാഷകയെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയാക്കാമെന്ന് സിങ്വി വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ നിയമ-നീതിന്യായകാര്യ പാര്‍ലമെന്ററി സമിതിയുടെ തിങ്കളാഴ്ചത്തെ നിര്‍ണായകയോഗത്തില്‍നിന്ന് സിങ്വി വിട്ടുനിന്നു. രാജ്യസഭാംഗമായ സിങ്വി നിലവില്‍ സമിതി അധ്യക്ഷനാണ്.
സിഡി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും തന്റെ മുന്‍ ഡ്രൈവറായ മുകേഷ്കുമാര്‍ ലാലാണ് ഇതിനു പിന്നിലെന്നും സിങ്വി ആരോപിച്ചു. മാര്‍ച്ച് 17ന് ജോലി ഉപേക്ഷിച്ച് പോയ മുകേഷ് വന്‍തുക ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കൃത്രിമ സിഡി ഉണ്ടാക്കിയതെന്ന് സിങ്വി പ്രസ്താവനയില്‍ ആരോപിച്ചു. ലോട്ടറി മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായി നേരത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ സിങ്വി വെട്ടിലാക്കിയിരുന്നു. ടിവി ചാനല്‍ ചര്‍ച്ചകളില്‍ അര്‍ധനഗ്നനായി പ്രത്യക്ഷപ്പെട്ടതായിരുന്നു മറ്റൊരു വിവാദം. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നക്ഷത്രഹോട്ടലില്‍ താമസിച്ചതും വാര്‍ത്തയായി. മുതിര്‍ന്ന നേതാവിന്റെ തനിനിറം പുറത്തായതോടെ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.
(പി വി അഭിജിത്)
deshabhimani 180412

ReplyDelete